പഴയ ചിരട്ട വെറുതെ എറിഞ്ഞു കളയല്ലേ; ഒരു ചെറിയ കൂർക്ക കഷ്ണത്തിൽ നിന്നും പത്തു കിലോ കൂർക്ക പറിക്കാം, ഇനി നിങ്ങൾ കൂർക്ക പറിച്ചു മടുക്കും.!! Easy Koorka krishi Tips
Easy Koorka krishi Tips : കൂർക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ അത്യാവശ്യം നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രം വളർന്നുവരുന്ന ഒരു ചെടിയാണ് കൂർക്ക. അതുകൊണ്ടുതന്നെ മിക്കപ്പോഴും കടകളിൽ നിന്നും കൂർക്ക വാങ്ങിയായിരിക്കും കൂർക്ക തോരനും കറിയുമെല്ലാം കൂടുതൽ ആളുകളും ഉണ്ടാക്കുന്നത്.
അതേസമയം ഒട്ടും സ്ഥലമില്ലാത്ത ഇടങ്ങളിൽ പോലും വളരെ എളുപ്പത്തിൽ എങ്ങിനെ കൂർക്ക വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൂർക്ക തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പ്ലാസ്റ്റിക്കിന്റെ കുട്ട വീട്ടിലുണ്ടെങ്കിൽ അത് എടുക്കുക. അതിന്റെ ഏറ്റവും താഴത്തെ ലയറിൽ ആയി 10 മുതൽ 20 വരെ ചിരട്ട നിരത്തി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വേര് വരുമ്പോൾ തന്നെ അത് എളുപ്പത്തിൽ പിടിച്ചു കിട്ടുകയും ചെടി ആരോഗ്യകരമായ രീതിയിൽ വളരുകയും ചെയ്യുന്നതാണ്.
അതിന് മുകളിലായി അല്പം ഉണങ്ങിയ കരിയില നിറച്ചു കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ വീട്ടിൽ തയ്യാറാക്കിയ ജൈവ കമ്പോസ്റ്റ് കൂടി മിക്സ് ചെയ്തു കൊടുക്കുകയാണെങ്കിൽ കൂർക്കയുടെ വളർച്ച ഇരട്ടിയായി കിട്ടും. ഏറ്റവും മുകളിലത്തെ ലയറിൽ ആയി മണ്ണ് നിറച്ചു കൊടുക്കുക. കൂർക്ക നടുന്നതിനു മുൻപായി അത് മുളപ്പിച്ച് എടുക്കണം. അതിനായി കൂർക്ക നനഞ്ഞ തുണിയിലോ പേപ്പറിലോ പൊതിഞ്ഞ് സൂക്ഷിച്ചാൽ മതി.
10 മുതൽ 14 ദിവസം ആകുമ്പോഴേക്കും തന്നെ കൂർക്കയിൽ നിന്നും മുള വന്നു തുടങ്ങിയിട്ടുണ്ടാകും. അതിന് ശേഷം തണ്ട് കട്ട് ചെയ്ത് തയ്യാറാക്കി വെച്ച പോട്ടിൽ നട്ടുപിടിപ്പിച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. ഈയൊരു രീതിയിൽ കൂർക്ക വളർത്തിയെടുക്കുകയാണെങ്കിൽ നല്ല ആരോഗ്യത്തോട് കൂടി തന്നെ കിഴങ്ങ് ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
fpm_start( "true" );