Easy Lemon Rice Recipe : മട്ട അരിയും നാരങ്ങയും തമ്മിൽ എന്ത് ബന്ധം ശരിക്കും ഞെട്ടിപോയി അല്ലെ, സാധാരണ എന്തൊക്കെ എന്ന് പറഞ്ഞാലും നാരങ്ങ അരിയും തമ്മിൽ എന്ത് ബന്ധമായിരിക്കും… നമ്മൾ സാധാരണ മട്ട അരി അല്ലാത്ത അരികൾ കൊണ്ട് നാരങ്ങയും ചേർത്ത് ഒരു വിഭവം തയ്യാറാക്കാറുണ്ട് പക്ഷേ ആദ്യമായിട്ടാണ് ഇങ്ങനെ മട്ട അരി ഉപയോഗിച്ച് ഈയൊരു വിഭവം കാണുന്നത്.
ആദ്യമായി മട്ട അരി നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുത്ത ശേഷം കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക . അരി വെന്തു കഴിഞ്ഞാൽ പിന്നെ അതൊന്നും വാർത്തു വെള്ളമൊക്കെ കളഞ്ഞു ക്ലീൻ ആക്കി മാറ്റിവയ്ക്കാം. ഇനി ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച്, കടുക്, ചുവന്ന മുളക്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി ചതച്ചത്എന്നിവ ചേർത്ത് അതിലോട്ട് ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പും, ചേർത്തു കൊടുക്കാം. ഇത് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ച് കഴിയുമ്പോൾ അതിലേക്ക് നാരങ്ങാനീര് ഒഴിച്ച് കൊടുക്കാം.
Easy Lemon Rice Recipe
എത്രമാത്രം അതിനനുസരിച്ചുള്ള നാരങ്ങാനീര് വേണം ചേർക്കേണ്ടത്, നിങ്ങൾക്ക് എത്രമാത്രം വേണം അതുപോലെ വേണം ചേർത്തു കൊടുക്കേണ്ടത് ഇതിൽ പ്രധാനമായിട്ടും ചേർക്കേണ്ടത് എണ്ണയിൽ മൂപ്പിക്കുന്ന സമയത്ത് തന്നെ മഞ്ഞൾ പൊടി കൂടി ചേർത്തു കൊടുക്കാം.. ഇത്രയുമായി കഴിഞ്ഞാൽ നമ്മുടെ ചോറ് ഇതിലോട്ട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാവുന്നതാണ് ആവശ്യത്തിന് ഉപ്പ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം.
ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു വിഭവം ഇതൊരു ലെമൺ റൈസ് ആണ് സാധാരണ നമ്മൾ വൈറ്റ് റൈസ് കൊണ്ട് തയ്യാറാക്കുകയാണ് സാധാരണ പതിവ്. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യും, നമുക്ക് ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ പറ്റുന്നതും അതുപോലെതന്നെ എളുപ്പത്തിൽ പണി കഴിയാൻ പറ്റുന്നതും ആയിട്ടുള്ള ഒന്നാണ് വീട്ടിൽ ഒരു പച്ചക്കറിയും ഇല്ലാത്ത സമയത്ത് നമുക്ക് ഇതുപോലെ ചെയ്തു നോക്കാവുന്നതാണ്. ഇങ്ങനെ ചെയ്തു കഴിയുമ്പോൾ നമുക്ക് വേഗത്തിൽ പണി കഴിക്കുകയും സ്വാദിഷ്ടമായ ഒരു വിഭവം ലഭിക്കുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. Easy Lemon Rice Recipe Video credits : Grandmother Tips