Easy Neypathil Recipe : മിക്ക വീടുകളിലും എല്ലാ ദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിനായി ദോശയും ഇഡ്ഡലിയുമായിരിക്കും പതിവായി ഉണ്ടാക്കുന്നത്. സ്ഥിരമായി ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്തവർക്ക് വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളെല്ലാം ട്രൈ ചെയ്യാൻ വളരെയധികം താല്പര്യമുണ്ടായിരിക്കും. എന്നാൽ അധികം പണിപ്പെടാൻ ആർക്കും സമയം ഉണ്ടായിക്കൊള്ളണമെന്നില്ല.
അത്തരം സാഹചര്യങ്ങളിലെല്ലാം പരീക്ഷിച്ചു നോക്കാവുന്ന വ്യത്യസ്തമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈ ഒരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ പച്ചരി ഒരു കാസറോളിലേക്ക് ഇട്ട് ആവശ്യത്തിന് ചൂട് വെള്ളവും ഒഴിച്ച് കുതിരാനായി അരമണിക്കൂർ നേരം ഇട്ടുവയ്ക്കണം. ശേഷം അരി വെള്ളത്തിൽ നിന്നെടുത്ത് രണ്ടോ മൂന്നോ തവണ കഴുകി വൃത്തിയാക്കി എടുക്കുക. എടുത്തുവെച്ച് അരി രണ്ടോ മൂന്നോ ബാച്ചുകൾ ആക്കി മിക്സിയുടെ ജാറിലേക്ക് ഇട്ട് ചെറിയ തരിയോട് കൂടി അരച്ചെടുക്കുക.
ശേഷം ഒരു കപ്പ് അളവിൽ തേങ്ങ, പെരുഞ്ചീരകം, ചെറിയ ഉള്ളി അല്ലെങ്കിൽ വലിയ ഉള്ളി ചെറിയ കഷണങ്ങളായി അരിഞ്ഞിട്ടത് എന്നിവ മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി നേരത്തെ അരച്ചുവച്ച മാവിനോടൊപ്പം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. ശേഷം പലഹാരത്തിലേക്ക് ആവശ്യമായ ഉപ്പും, ഒരു കപ്പ് അളവിൽ അരിപ്പൊടിയും മൈദയും മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഒട്ടും കട്ടകളില്ലാത്ത രീതിയിലാണ് മാവ് കുഴച്ചെടുക്കേണ്ടത്.
തയ്യാറാക്കി വെച്ച മാവിൽ നിന്നും ഓരോ വലിയ ഉരുളകൾ എടുത്ത് അത് ഒരു പ്ലാസ്റ്റിക് ഷീറ്റിനു മുകളിൽ വച്ച് ക്രാക്കുകൾ വരാത്ത രീതിയിൽ പരത്തി എടുക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ചു എണ്ണ ഒഴിക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ പരത്തി വെച്ച മാവിന്റെ കൂട്ട് അതിലേക്ക് ഇട്ട് വറുത്തു കോരാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ വ്യത്യസ്തമായ ഒരു പലഹാരം റെഡിയായിക്കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.