Easy Paalada Payasam Recipe : പാലട പായസം എല്ലാവർക്കും ഇഷ്ടമുള്ള ഒരു പായസമാണ്. ഈ പായസം തയ്യാറാക്കാൻ ഒത്തിരി സമയം വേണം എന്നാണ് പൊതുവെ ഉള്ള ഒരു ധാരണ. പാൽ ഒഴിച്ച് വറ്റിച്ച് എടുക്കാൻ ധാരാളം സമയം വേണമല്ലോ. എന്നാൽ വെറും പത്തു മിനിറ്റ് കൊണ്ട് തന്നെ പിങ്ക് പാലട പായസം അതു പോലെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും.
കുക്കറിൽ വച്ചു ഉണ്ടാക്കുമ്പോഴും നമുക്ക് ഇളക്കി വറ്റിക്കേണ്ടി വരാറില്ല. നല്ല രുചിയിൽ തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കും. എന്നാൽ അതിനും കുറേ സമയം നമ്മൾ കാക്കണം എന്നാൽ അതിനെക്കാൾ വേഗം തന്നെ എന്നാൽ വളരെ എളുപ്പത്തിൽ നമുക്ക് പിങ്ക് പാലട പായസം തയ്യാറാക്കാൻ സാധിക്കും. അത് എങ്ങനെ എന്നറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക.
ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചിട്ട് പാലട അതിൽ ഇട്ടിട്ട് എടുത്തു മാറ്റണം. പാലട വേവാൻ കാത്തു നിൽക്കേണ്ട കാര്യമില്ല. അതിന് ശേഷം ഇതിനെ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകണം. ഒരു ലിറ്റർ പാലും ഒരു കപ്പ് വെള്ളവും കുക്കറിലേക്ക് ഒഴിച്ച് ചൂടാക്കുമ്പോൾ ഇതിലേക്ക് നമ്മുടെ മാജിക് ഇൻഗ്രീഡിയന്റ് ചേർക്കാവുന്നതാണ്. ആൽഫെൻലീബേ ആണ് ഇതിലേക്ക് ചേർക്കുന്നത്.
അതിന് ശേഷം ആവശ്യത്തിന് പഞ്ചസാരയും നെയ്യും അടയും ചേർത്ത് നല്ലത് പോലെ ഇളക്കണം. ഇതിനെ ലോ ഫ്ലേമിൽ ഇരുപത് മിനിറ്റ് വച്ച് വേവിക്കണം. പ്രഷർ മുഴുവനും പോയതിന് ശേഷം തുറക്കാവുന്നതാണ്. നല്ല അടിപൊളി പാലട പായസം തയ്യാർ. ഏറ്റവും എളുപ്പമായ രീതിയിൽ പാലട പായസം ഉണ്ടാക്കി ഇത്തവണ നമുക്ക് ഓണം ആഘോഷിക്കാം അല്ലേ. Video Credit : Chitroos recipes