Easy Pachakaya Curry Recipe

എത്ര കഴിച്ചാലും മടുക്കൂല്ല; പച്ചക്കായ കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ ഞെട്ടും, ഇറച്ചി കറി മാറി നിൽക്കും രുചിയിൽ കിടിലൻ ഏത്തക്കായ കറി

How To Make Easy Pachakaya Curry Recipe

പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലായ്‌പ്പോഴും ഒരേ രീതിയിൽ തന്നെയാണ് പച്ചക്കായ ഉപയോഗിച്ചുള്ള വിഭവങ്ങൾ വീട്ടിൽ തയ്യാറാക്കാറുള്ളത് എങ്കിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം സ്ക്വയർ രൂപത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. കായയുടെ കറ കളയാനായി അൽപനേരം വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്.

ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കാം. അതിനായി ഒരുപിടി അളവിൽ ചെറിയ ഉള്ളി എടുത്ത് അതൊന്ന് ചതച്ചെടുക്കുക. ഇതേ രീതിയിൽ തന്നെ ഒരുപിടി അളവിൽ ഇഞ്ചി വെളുത്തുള്ളി എന്നിവ കൂടി ചതച്ചെടുത്ത മാറ്റിവയ്ക്കണം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.

Easy Pachakaya Curry Recipe 2

എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ചതച്ചുവെച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം അല്പം മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്ന് ചൂടാക്കി എടുക്കുക. ഈയൊരു കൂട്ടിലേക്ക് അരിഞ്ഞുവെച്ച കായയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് വേവിച്ചെടുക്കുക. മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു പിടി അളവിൽ തേങ്ങ, അല്പം മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ഈയൊരു കൂട്ടുകൂടി കറിയിലേക്ക് ചേർത്ത് ഒന്ന് തിളച്ചു വരുമ്പോൾ ഒരു വലിയ തക്കാളി അരിഞ്ഞെടുത്തതും, പച്ചമുളക് കീറിയതും, അല്പം കറിവേപ്പിലയും ചേർത്ത് ഒന്ന് വേവിച്ചെടുക്കാവുന്നതാണ്. ശേഷം കറിയിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാനായി ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ കടുകും, വറ്റൽമുളകും, ചെറിയ ഉള്ളിയും ഇട്ട് ഒന്ന് വറുത്തെടുക്കുക. ഈയൊരു താളിപ്പ് കൂടി കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്ത ശേഷം സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Pachakaya Curry Recipe ഏത്തക്കായ കറി റെസിപ്പി വീഡിയോ

Easy Pachakaya Curry Recipe 3

Read Also : വീട്ടിൽ പച്ചക്കായ ഉണ്ടോ.!? പച്ചക്കായ കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; പച്ചക്കായ കൊണ്ടൊരു കൊതിയൂറും വിഭവം