Easy Relief For Cough And Cold
- Ginger + Honey: Relieves throat irritation and cough
- Turmeric Milk: Reduces cold symptoms and boosts immunity
- Tulsi (Holy Basil) Tea: Clears congestion
- Pepper Rasam / Pepper Water: Helps with chest cold
- Steam Inhalation: Opens blocked nose and sinuses
- Garlic Water: Fights infection naturally
- Warm Salt Water Gargle: Soothes sore throat
Easy Relief For Cough And Cold : മഞ്ഞുകാലമാവുമ്പോൾ മിക്ക ആളുകൾക്കും ചുമയും ജലദോഷവുമെല്ലാം ഉണ്ടാകാറുണ്ട്. കാലാവസ്ഥയുടെ മാറ്റം കൊണ്ട് മാത്രമല്ല അല്ലാതെയും ഇവ ഉണ്ടാകാം. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ചുമയുടെയും ജലദോഷത്തിന്റെയും ഒക്കെ ആരംഭമാണെങ്കിൽ നേരത്തെ വീട്ടിൽ തന്നെ ചില പൊടിക്കൈകളൊക്കെ പരീക്ഷിക്കാവുന്നതാണ്. ചുമയും ജലദോഷവും വളരെ പെട്ടെന്ന് പമ്പ കടക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു കിടിലൻ ഒറ്റമൂലി പരിചയപ്പെടാം.
ആദ്യമായി നമ്മൾ സാധാരണഗതിയിൽ തയ്യാറാക്കുന്ന പോലെ ഒരു ഗ്ലാസ് കട്ടൻ ചായ തയ്യാറാക്കണം. ശേഷം ഇത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കണം. ഇത് വീണ്ടും മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം ഒരു കഷണം ഇഞ്ചി അരിഞ്ഞെടുത്തത് കൂടെ ഇതിലേക്ക് ചേർത്ത് നന്നായി വെട്ടിത്തിളപ്പിച്ചെടുക്കണം. അടുത്തതായി ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് അര മുറി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് കൊടുക്കണം. ശേഷം ഇതിലേക്ക് 2 സ്പൂൺ പഞ്ചസാര ചേർക്കണം. പഞ്ചസാരക്ക് പകരം ശർക്കര ചേർത്താലും മതിയാകും. അടുത്തതായി നമ്മൾ നേരത്തെ ഇഞ്ചിയിട്ട് തിളപ്പിച്ച ചായ നേരിയ ചൂടാകുന്നത് വരെ വെയിറ്റ് ചെയ്യണം.
ശേഷം ഇത് ഗ്ലാസിലേക്ക് ചേർത്ത് ഒരു സ്പൂൺ തേൻ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം. തിളച്ച ചായയിലേക്ക് തേൻ ചേർക്കുമ്പോൾ വിരുദ്ധ ഫലമാവും ഉണ്ടാവുക. അതുകൊണ്ടാണ് ചൂടാറിയ ശേഷം മാത്രം ചേർക്കണമെന്ന് പറയുന്നത്. നേരിയ ചൂടോടു കൂടി കുടിക്കുന്നതാണ് ഉത്തമം. ഷുഗർ ഒക്കെ ഉള്ള ആളുകളാണെങ്കിൽ പഞ്ചസാര ഒഴിവാക്കുന്നതാണ് നല്ലത്.
ത് ഒരു ദിവസത്തിൽ ഒറ്റ തവണ കഴിച്ചാൽ മതിയാകും ചുമ പാടേ മാറിക്കിട്ടും. ആറും ഏഴും വയസ്സുമുതലുള്ള കുട്ടികൾക്കും അതുപോലെ മുതിർന്നവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. വളരെ രുചികരവും ആരോഗ്യകരവുമായ ഈ ഒറ്റമൂലി നിങ്ങളും തയ്യാറാക്കി നോക്കാൻ മറക്കല്ലേ. Easy Relief For Cough And Cold Video Credit : Easy Tips Vlog