രാവിലെ മാവ് തയ്യാറാക്കി രാവിലെ തന്നെ ചുട്ടെടുക്കാം; ഞൊടിയിടയിൽ രുചികരമായ അപ്പം ഉണ്ടാക്കാം, അരിയും കുതിർക്കണ്ട തേങ്ങയും ചേർക്കണ്ട.!! Easy Rice Flour Appam Recipe
Easy Rice Flour Appam Recipe : നല്ല ടേസ്റ്റിയായ അപ്പം ഇനി ഞൊടിയിടയിൽ ഉണ്ടാക്കാം. ഏതു കറിയുടെ കൂടെയും കഴിക്കാവുന്ന അപ്പം ആണിത്. സാധാരണ ഉണ്ടാക്കുന്നതിലും നല്ല ടേസ്റ്റി ആണ്. ഇത് ഉണ്ടാക്കാൻ അരി ഒന്നും കുതിർത്ത് വെക്കേണ്ട ആവശ്യമില്ല. രാവിലെ തന്നെ അരി ഇട്ട് രാവിലെ തന്നെ ഇത് തയ്യാറാക്കാം. പുട്ട് പൊടി ഒന്നും എടുകാതെ പത്തിരി പൊടി തന്നെ എടുക്കണം. ഈ അപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
- പത്തിരി പൊടി – 2 കപ്പ്
- ചോറ് – 2 കപ്പ്
- ഉപ്പ് ആവശ്യത്തിന്
- പഞ്ചസാര – 1 ടേബിൾസ്പൂൺ
- യീസ്റ്റ് – 1 ടീസ്പൂൺ
2 കപ്പ് പത്തിരി പൊടിയിലേക്ക് 2 കപ്പ് വെള്ളം ചേർക്കുക. ഇത് കട്ട ഒന്നും ഇല്ലാതെ കലക്കി എടുക്കുക. ഇത് നല്ല കട്ടിയിൽ ആണെങ്കിൽ ഒരു കപ്പ് വെള്ളം കൂടെ ചേർത്ത് നന്നായി കലക്കി എടുക്കുക. ഇളം ചൂട് വെള്ളം ആണ് ഉപയോഗിക്കേണ്ടത്. ഈ മാവിലേക്ക് അര കപ്പ് ചോറ് ചേർക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർക്കുക. ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ് ചേർക്കുക. ഇനി ഇത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായി അരച്ച് എടുക്കുക.
ഇനി ഇത് ഒരു ബൗളിലേക്ക് ഒഴിച്ച് കൊടുക്കുക. മാവ് കുറച്ച് സമയം റെസ്റ്റിൽ വെക്കുക. നല്ല കട്ടിയിൽ തന്നെ ആയിട്ടുണ്ടാവും. ഇനി ഈ ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് മാവ് ഒഴിക്കുക. നന്നായി പരത്തി കൊടുക്കുക. ഈ മാവിൽ കുറേ ഹോൾസ് വരും. മാവ് വെന്ത് കഴിയുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം മാവ് മുഴുവൻ ഇങ്ങനെ ചെയ്യാം. നല്ല സോഫ്റ്റ് അപ്പം റെഡി!! Video Credit : Abshan subair
fpm_start( "true" );