മാവ് അരക്കുമ്പോൾ ഇതൊന്ന് ചേർത്താൽ മാത്രം മതി; പഞ്ഞി പോലുള്ള സോഫ്റ്റ് ഇഡലിക്ക് മുത്തശ്ശിടെ രഹസ്യ ചേരുവ.!! Easy Spongy Idli Recipe
Easy Spongy Idli Recipe : സോഫ്റ്റ് ആയ നല്ല പഞ്ഞി പോലുള്ള ഇഡലി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പ്രാതലുകളിൽ ഒന്നാണ്. ഇഡലിയുടെ രുചി അതിലെ മാവിന്റെ കൂട്ടാണ്. എടുക്കുന്ന ചേരുവകൾ പലപ്പോഴും ഒന്നാണെങ്കിലും അവയുടെ ക്വാളിറ്റിയിലും ക്വാണ്ടിറ്റിയിലും ഉണ്ട് പ്രാധാന്യം. ഇതുവരെ ഇഡലി സോഫ്റ്റ് ആയിട്ടില്ല, മാവ് പുളിക്കുന്നില്ല എന്ന് പരാതിയുള്ളവർ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.
- ഉഴുന്ന് പരിപ്പ് – 1 1/4 കിലോ
- ഇഡലി പൊന്നി – 2 1/2 കിലോ
- ഉലുവ – 2-3 നുള്ള്
- വെളിച്ചെണ്ണ
- ഉപ്പ്
ആദ്യമായി നമ്മൾ ഒരു പാത്രത്തിലേക്ക് ഒന്നേകാൽ കിലോ ഫസ്റ്റ് ക്വാളിറ്റി ഉഴുന്ന് പരിപ്പെടുക്കണം. ഈ ഉഴുന്നെടുക്കുമ്പോൾ ഇഡലി നന്നായി പൊങ്ങി വരും. അതിലേക്ക് രണ്ടോ മൂന്നോ നുള്ള് ഉലുവ ചേർത്ത് കൊടുക്കണം. മാവ് പുളിക്കുന്നതിനും ഇഡലിക്ക് സ്വാദ് കിട്ടുന്നതിനും ഇത് സഹായിക്കും. മറ്റൊരു പാത്രത്തിലേക്ക് രണ്ടര കിലോ ഇഡലി പൊന്നി അരി ചേർത്ത് കൊടുക്കണം. ഇഡലിയുണ്ടാക്കാൻ ഉപയോഗിക്കുന്ന അരിയാണിത്. ഉഴുന്ന് പരിപ്പ് ആദ്യമൊന്ന് കഴുകിയെടുക്കണം. അതിന്റെ പശ പോകാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം വെള്ളമൊഴിച്ച് ഒന്നര മണിക്കൂറോളം കുതിരാൻ വയ്ക്കണം. ശേഷം അരിയിലും വെള്ളമൊഴിച്ച് മൂന്ന് മുതൽ നാല് മണിക്കൂർ വരെ കുതിരാൻ വയ്ക്കണം. ഉഴുന്ന് പെട്ടെന്ന് കുതിർന്ന് കിട്ടുന്നത് കൊണ്ട് ആദ്യം അരച്ചെടുക്കാം. പിന്നീട് അരിയും അരച്ചെടുക്കാവുന്നതാണ്.
അരച്ച് വച്ച ഉഴുന്നും അരിയും കൂടെ ഒരു പാത്രത്തിലേക്കൊഴിച്ച് ഉപ്പ് ചേർത്ത് ഇളക്കിയെടുക്കണം. അരി കുറച്ച് തരിയോടെ വേണം അരച്ചെടുക്കാൻ. റവയെക്കാൾ കുറച്ച് കൂടെ കുറഞ്ഞ തരിയാവണം. ഉഴുന്ന് നന്നായി അരച്ചെടുക്കുകയും വേണം. ഒരു ഇഡലി തട്ടെടുത്ത് അതിലേക്ക് വെള്ളമൊഴിച്ച് കൊടുക്കണം. തട്ട് വെള്ളത്തിൽ മുട്ടി നിൽക്കാത്ത അളവിൽ വേണം വെള്ളമൊഴിച്ച് കൊടുക്കാൻ. ശേഷം തട്ടിൽ ആവശ്യത്തിന് വെളിച്ചെണ്ണ പുരട്ടി കൊടുക്കണം. വെള്ളം നന്നായി തിളച്ച് വരുന്ന സമയം കൊണ്ട് തട്ടിൽ മാവ് ഒഴിച്ച് കൊടുക്കാം. തട്ടിൽ മുക്കാൽ ഭാഗത്തോളം മാവ് നിറച്ച് കൊടുത്താൽ മതിയാവും. കാരണം ഇഡലി പൊങ്ങി വരുന്നത് കൊണ്ട് മുകളിലെ തട്ടിൽ മുട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മുത്തശ്ശിയുടെ ഇഡലിയുടെ രഹസ്യം നിങ്ങളും പരീക്ഷിച്ച് നോക്കൂ… Easy Spongy Idli Recipe Video Credit : Kidilam Muthassi
fpm_start( "true" );