Easy Tip To Clean Jack Fruit : ചക്കക്കാലമായില്ലേ, ചക്ക കൊണ്ട് ഒരുക്കുന്ന പല വിഭവങ്ങളും ആരോഗ്യത്തിന് ഏറെ നല്ലതാണ്. നല്ല നാടൻ ഇടിച്ചക്ക തോരൻ ഉണ്ടാക്കിയാലോ? വളരെ പോഷക സമൃദ്ധമായ ഒരു വിഭവമാണ് ഇടിച്ചക്ക തോരൻ. ചൂട് ചോറിനൊപ്പം ഈ ഒരു തോരൻ മാത്രം മതി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ ഇഷ്ടം ആകുന്ന ഇടിച്ചക്ക തോരൻ തയ്യാറാക്കി നോക്കിയാലോ.
നമ്മുടെ വീടുകളിൽ എപ്പോഴും ലഭ്യമാകുന്ന ഒരു വിഭവമാണ് ഇടിച്ചക്ക. പക്ഷേ ഇതിൻറെ തൊലി കളഞ്ഞെടുക്കാൻ കുറച്ച് പ്രയാസമാണ്. ഇത് മുറിച്ചെടുക്കാൻ എളുപ്പമാണെങ്കിലും പച്ചയോടെ ഇതിൻറെ തൊലി കളയാൻ വളരെ ബുദ്ധിമുട്ടാണ്. വളരെ എളുപ്പത്തിൽ ഇടിച്ചക്കയുടെ തൊലി എങ്ങനെ കളഞ്ഞെടുക്കാം എന്ന് നോക്കാം. ആദ്യമായി ഇടിച്ചക്ക കുറേ കഷണങ്ങളാക്കി തൊലിയോട് കൂടെ മുറിച്ചെടുക്കണം. ശേഷം ഇത് നല്ലപോലെ കഴുകി എടുക്കണം. ഇത് ഇത്തരത്തിൽ ചെയ്തെടുക്കുമ്പോൾ നിറം വ്യത്യാസപ്പെട്ടാലും രുചിയിൽ ഒരു മാറ്റവും വരികയില്ല.
നല്ലപോലെ കഴുകിയെടുത്ത ഒരു കുക്കറിലേക്ക് ചേർത്ത് ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് ഒറ്റ വിസിൽ വരുത്തിയെടുക്കണം. ഇത് ഒന്ന് ആവി കയറ്റി എടുത്താലും മതി. പക്ഷേ അത്തരത്തിൽ ചെയ്യുമ്പോൾ നമുക്ക് ഗ്യാസ് നഷ്ടമാകും. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് അര ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് മഞ്ഞൾ പൊടിയും നാലോ അഞ്ചോ വീതം പച്ചമുളകും ചെറിയുള്ളിയും ആവശ്യത്തിന് തേങ്ങ ചിരകിയതും കൂടെ ചേർത്ത് ഒന്ന് മിക്സിയിൽ ഒതുക്കിയെടുക്കണം.
ഇത് ഒരുപാട് അരഞ്ഞ് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുക്കറിൽ ഒരു വിസിലിൽ വേവിച്ചെടുത്ത ഇടിച്ചക്ക നല്ലപോലെ തണുത്ത വെള്ളത്തിൽ കഴുകിയെടുത്ത ശേഷം തൊലി നമുക്ക് വളരെ എളുപ്പത്തിൽ കളഞ്ഞെടുക്കാം. ഇത് ഉയർന്ന തീയിൽ ഒറ്റ വിസിലിൽ വേവിച്ചെടുത്ത് ആവി പോയ ശേഷം കുക്കർ തുറക്കാം. ഇങ്ങനെ വേവിച്ചെടുത്ത ഇടിച്ചക്ക നമുക്ക് കൈകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ഉടച്ചെടുക്കാവുന്നതാണ്. ആർക്കും വായിൽ വെള്ളമൂറും ഈ ഇടിച്ചക്ക തോരൻ കഴിച്ചാൽ. രുചികരമായ ഈ വിഭവം തയ്യാറാക്കി നോക്കാൻ മറക്കരുതേ. Easy Tip To Clean Jack Fruit Video Credit : Grandmother Tips