ആർക്കും അറിയാത്ത പുതിയ സൂത്രം; വാഷിംഗ് മെഷീൻ വീട്ടിലുള്ളവർ നിബന്ധമായും ഇത് കാണുക, അലക്കു മെഷീൻ ക്ലീൻ ചെയ്യാൻ ഇനി എന്തെളുപ്പം

Easy Tip To Clean Washing Machine Cleaning : തുണി അലക്കാനായി വാഷിംഗ് മെഷീൻ ഉപയോഗിക്കാത്ത വീടുകൾ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ടാകില്ല. എന്നാൽ സ്ഥിരമായി വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന് അകത്തുള്ള പാർട്സുകളിൽ എത്രമാത്രം കറ പിടിച്ചിട്ടുണ്ട് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. ഇത്തരത്തിൽ കറപിടിച്ച വാഷിംഗ് മെഷീൻ വീണ്ടും ഉപയോഗിക്കുകയാണെങ്കിൽ അത് പല രീതിയിലുള്ള അസുഖങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം.

Easy Tip To Clean Washing Machine

അതുകൊണ്ടു തന്നെ മാസത്തിൽ ഒരു തവണയെങ്കിലും വാഷിംഗ് മെഷീന്റെ ഉൾഭാഗം വൃത്തിയാക്കുക എന്നത് പ്രാധാന്യമേറിയ കാര്യമാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി മനസ്സിലാക്കാം. ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീനുകൾ ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ അതിന്റെ നടുഭാഗത്തായി ഒരു കറങ്ങുന്ന വീൽ ഉണ്ടായിരിക്കും.

അതിന്റെ അടിഭാഗത്ത് ആയിരിക്കും കൂടുതലായും കറകൾ കെട്ടിക്കിടക്കുന്നത്. അതുകൊണ്ട് ആദ്യം വീൽ പുറത്തെടുത്ത് ക്ലീൻ ചെയ്യുക എന്നതാണ് പ്രധാനം. അതിനായി ആദ്യം തന്നെ വീലിന്റെ നടുഭാഗത്തെ സ്ക്രൂ അഴിച്ചെടുക്കുക. വീൽ പുറത്തെടുത്ത ശേഷം താഴ്ഭാഗത്ത് കെട്ടിക്കിടക്കുന്ന കറകൾ കളയാനായി കുറച്ചു വെള്ളം തുറന്നുവിട്ട ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതിയാകും.

ഇതേ രീതിയിൽ തന്നെ അഴിച്ചു വച്ച വീലിന്റെ പുറകുവശവും വാഷിംഗ് മെഷീന്റെ സൈഡ് വശങ്ങളുമെല്ലാം ഉരച്ച് വൃത്തിയാക്കാവുന്നതാണ്. വീൽ ഫിറ്റ് ചെയ്ത ശേഷം വാഷിംഗ് മെഷീന്റെ ഉൾഭാഗം വൃത്തിയാക്കാനായി കുറച്ച് ബേക്കിംഗ് സോഡയും വെള്ളവും ഒഴിച്ച് അല്പനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം അഞ്ച് മിനിറ്റ് വാഷിംഗ് മെഷീൻ കറക്കണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വാഷിംഗ് മെഷീന്റെ അകത്ത് പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാവിധ കറകളും എളുപ്പത്തിൽ പോയി കിട്ടുന്നതാണ്. Easy Tip To Clean Washing Machine Cleaning Video Credit : Ansi’s Vlog

Also Read : വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ നിബന്ധമായും കാണുക; ഇതുവരെ ചെയ്തു നോക്കാത്ത കാര്യങ്ങൾ, വാഷിംഗ് മെഷീൻ ഉള്ളിൽ നിന്ന് എങ്ങനെ തുറന്ന് വൃത്തിയാക്കാം.!! Washing Machine Cleaning Method

Clean Washing MachineEasy Tip To CleanEasy Tip To Clean Washing MachineWashing MachineWashing Machine Cleaning
Comments (0)
Add Comment