വെറും 5 മിനിറ്റിൽ ചോറ് വെക്കാം; പ്രഷർ കുക്കറോ റൈസ് കുക്കറോ ഒന്നും വേണ്ട, ഈ ഒരു ചോറ് എത്ര കഴിച്ചാലും തടി കൂടില്ല | Easy Tip To Cook Rice

Easy Tip To Cook Rice : അരി ഉപയോഗിക്കുമ്പോൾ തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകൾ. ചോറ് വയ്ക്കാനായി കൂടുതൽ അളവിൽ അരി വാങ്ങി സൂക്ഷിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ വാങ്ങി സൂക്ഷിക്കുന്ന അരികളിൽ കുറച്ചുദിവസം കഴിയുമ്പോൾ തന്നെ ചെറിയ രീതിയിലുള്ള പ്രാണികളും മറ്റും വന്ന് പിന്നീട് അത് ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള കുറച്ച് പരിഹാരങ്ങളും അതോടൊപ്പം അരി വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളും വിശദമായി മനസ്സിലാക്കാം.

മട്ടയരി ഉപയോഗിക്കുമ്പോൾ അത് വെന്തു വരാനായി കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. ഇത് ഒഴിവാക്കാനായി കുറച്ചു കാര്യങ്ങൾ ചെയ്യാം. ഓരോ ദിവസത്തേക്കും പാചകം ചെയ്യാനുള്ള അരി തലേദിവസം രാത്രി തന്നെ നല്ലതുപോലെ കഴുകി വൃത്തിയാക്കി കുറച്ചു വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. പിറ്റേദിവസം ചോറ് വക്കാനുള്ള വെള്ളം തിളപ്പിച്ച ശേഷം കുതിരാനായി ഇട്ടുവച്ച അരിയിൽ നിന്നും വെള്ളം കളഞ്ഞ് അത് ഇട്ടുകൊടുത്താൽ കുറഞ്ഞ സമയം കൊണ്ട് തന്നെ വെന്തു കിട്ടുന്നതാണ്.

ചോറ് കൂടുതൽ കഴിക്കാനുള്ള ടെൻഡൻസി ഒഴിവാക്കാനായി അരി വേവിക്കുമ്പോൾ ഒരു നാരങ്ങയുടെ നീര് അതിലേക്ക് പിഴിഞ്ഞൊഴിച്ചാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ കൃത്യമായ അളവിൽ ചോറ് കഴിക്കുന്നത് നിലനിർത്തി പോരാനായി സാധിക്കും. അരി സൂക്ഷിച്ച് വയ്ക്കുമ്പോൾ അതിൽ ഉണ്ടാകുന്ന ചെള്ള് പോലുള്ള ചെറിയ പ്രാണികളുടെ ശല്യം ഒഴിവാക്കാനായി അരി ഒരു മുറത്തിലേക്ക് ഇട്ട് അല്പം മുളകുപൊടി ചൂടാക്കി ചേർത്ത് കൊടുത്താൽ മാത്രം മതി.

അതുപോലെ അരി സൂക്ഷിക്കുന്ന പാത്രത്തിൽ ഒരു ജാതിക്ക പൊടിച്ചെടുത്ത് അത് ഇട്ടതിനുശേഷം അടച്ച് സൂക്ഷിക്കാവുന്നതാണ്. നിത്യേന അരി ഉപയോഗിക്കുന്ന നമ്മുടെയെല്ലാം വീടുകളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന കുറച്ച് ഉപകാരപ്രദമായ ടിപ്പുകളാണ് ഇവയെല്ലാം തന്നെ . കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Tip To Cook Rice Video Credit : Resmees Curry World

Easy Tip To Cook Rice

Also Read : പെറുക്കി കളയല്ലേ, പോഷകം ചേര്‍ത്ത അരിയാണ്; റേഷൻ അരിയിൽ കാണുന്ന വെളുത്ത അരി എന്താണെന്ന് അറിയാം | Ration Rice Benefits

Advertisement
window._taboola = window._taboola || []; _taboola.push({ mode: 'alternating-thumbnails-a', container: 'taboola-below-article-thumbnails---2', placement: 'Below article thumbnails - 2', target_type: 'mix' });
Easy Tip To Cook Rice
Comments (0)
Add Comment