വീട്ടിൽ കെറ്റിൽ ഉണ്ടോ.!? ഇനി ഗ്യാസും കുക്കറും വേണ്ട; ബ്രേക്ക്ഫാസ്റ്റ് മുതൽ ലഞ്ചും ഡിന്നറും വരെ ഇതിൽ തയ്യാറാക്കാം | Electric Kettle Uses
Electric Kettle Uses
കെറ്റിലിൽ വെള്ളം തിളപ്പിക്കുമ്പോൾ അത് ഓട്ടോമാറ്റിക്കായി ഓഫ് ആവാറില്ലേ? ഇതിലേക്ക് മാഗി പൊട്ടിച്ച് ഇട്ടുകൊടുക്കുക. നല്ലതുപോലെ ഒന്ന് ഇളക്കിയതിന് ശേഷം വീണ്ടും സ്വിച്ച് ഓൺ ആക്കുക. ഇത് ഓഫ് ആകുമ്പോഴേക്കും മാഗി നന്നായി വെന്തിട്ടുണ്ടാവും. ഇതിനെ ഉടൻതന്നെ മറ്റൊരു പാത്രത്തിലേക്ക് മാറ്റി മസാല പൊടി ചേർത്താൽ രുചികരമായ മാഗി റെഡി. ഇതൊക്കെ സിമ്പിൾ അല്ലേ? ഇതുപോലെ ചോറ് എങ്ങനെ വയ്ക്കും എന്നല്ലേ ആലോചിക്കുന്നത്? അതിനും വഴിയുണ്ട്.
Electric Kettle Uses : രാവിലെ ധൃതി പിടിച്ച് പാചകം ചെയ്യുമ്പോൾ ആയിരിക്കും ഗ്യാസ് തീർന്നു പോകുന്നത്. ഇൻഡക്ഷൻ കുക്ക് ടോപ്പ് എല്ലാ വീട്ടിലും ഉണ്ടാവണം എന്നില്ല. അങ്ങനെയുള്ള അവസരങ്ങളിൽ ആകെ പെട്ടുപോകും. അടുക്കളയുടെ ഒരു മൂലയിൽ ഇരിക്കാൻ കെറ്റിലിനെ എന്നാൽ പലരും ഓർക്കാറില്ല. വെള്ളം തിളപ്പിക്കാൻ വേണ്ടി മാത്രമല്ല കെറ്റിൽ ഉപയോഗിക്കുന്നത്. കെറ്റിൽ കൊണ്ട് ബ്രേക്ക് ഫാസ്റ്റ് മുതൽ ഡിന്നർ വരെ ഉണ്ടാക്കാൻ കഴിയും. ഹോസ്റ്റലിൽ താമസിക്കുന്നവർക്കും വളരെ ഉപകാരപ്രദമായ കെറ്റിലിനെ നമ്മൾ ശരിക്കും പറഞ്ഞാൽ അണ്ടർഎസ്റ്റിമേറ്റ് ചെയ്തു.
ബസുമതി അരി ആണെങ്കിൽ അരിയുടെ ഇരട്ടി വെള്ളം ഒഴിച്ച് തിളപ്പിക്കണം. തിളച്ചതിനു ശേഷം ഇതിലേക്ക് അരി ചേർത്ത് കൊടുക്കാം. അതിനുശേഷം വീണ്ടും സ്വിച്ച് ഓൺ ചെയ്യുക. ഓഫ് ആകുമ്പോഴേക്കും അരിയും വെന്തിട്ടുണ്ടാകും. ഇതേപോലെ ഓട്സും ഉണ്ടാക്കാവുന്നതാണ്. ഇതിൽ മുട്ടയും പുഴുങ്ങി എടുക്കാം. മാഗിയും ചോറും വെച്ചതുപോലെയല്ല. മുട്ട പുഴുങ്ങുമ്പോൾ മുട്ടയും വെള്ളവും ഒന്നിച്ച് ഇടുക. എന്നിട്ട് മാത്രം സ്വിച്ച് ഓണാക്കുക. വെള്ളം തിളക്കുമ്പോഴേക്കും മുട്ടയും വെന്തിട്ടുണ്ടാകും. തണുത്തതിനുശേഷം മാത്രം മുട്ട പുറത്തേക്ക് എടുക്കാൻ ശ്രദ്ധിക്കണം.
ഇതുപോലെ ഏത്തപ്പഴവും നമുക്ക് പുഴുങ്ങാം. ഇതെല്ലാം ചെയ്തിട്ട് കെറ്റിൽ വൃത്തിയാക്കുന്നത് വലിയ ജോലിയാണ് എന്നാണോ ആലോചിക്കുന്നത്? എന്നാൽ അതിനുമുണ്ടൊരു എളുപ്പവഴി. ഒരു കഷണം നാരങ്ങ മുറിച്ചിട്ട് വെള്ളം തിളപ്പിക്കുക. ചൂടാറി കഴിയുമ്പോൾ കഴുകിയെടുക്കാവുന്നതാണ്. ഇനിയെങ്കിലും കെറ്റിൽ വെള്ളം തിളപ്പിക്കാൻ വേണ്ടി മാത്രം മാറ്റി വൈകില്ലല്ലോ. Electric Kettle Uses Video Credit : Resmees Curry World
