മുടി നന്നായി കൊഴുത്തു വളരാൻ ഈ കുരുമതി; കൊഴിഞ്ഞു തീരാരായ മുടിയും പനംകുല പോലെ വളരും, ഇത്രക്ക് പ്രതീക്ഷിച്ചില്ല | Faster Hair Growth Trick Using Papaya Seed
Faster Hair Growth Trick Using Papaya Seed : അമിതമായിട്ടുള്ള മുടികൊഴിച്ചിൽ മുടിയുടെ വളർച്ചയെ പലപ്പോഴും കാര്യമായി ബാധിക്കാറുണ്ട്. നല്ല നീണ്ട, ഉള്ളോട് കൂടിയ മുടികൾ ആഗ്രഹിക്കുന്ന പലരെയും ഈ മുടി കൊഴിച്ചിൽ നിരാശപ്പെടുത്തുന്നു. ഈ പ്രശ്നങ്ങൾ അകറ്റി മുടി നല്ല ആരോഗ്യത്തോടെ വളരാനും മുടികൊഴിച്ചിൽ താരൻ എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കി മുടിയുടെ ഉള്ള് വർധിപ്പിക്കാനും സഹായിക്കുന്ന ഒരു ടിപ്പ് പരിചയപ്പെടാം.
നമ്മുടെ തലമുടിക്ക് ആവശ്യമായ ഒരു അടിപൊളി ട്രീറ്റ്മെന്റ് ആണിത്. മുടി നന്നായി കൊഴുത്ത് വളരാനും നല്ല നാച്ചുറൽ നിറം ലഭിക്കാനും ഈ ടിപ്പ് സഹായിക്കും. ഇതിനായി നമ്മൾ ആദ്യമായി എടുക്കുന്നത് പപ്പായയുടെ കുരുവാണ്. നമ്മൾ സാധാരണ പപ്പായുടെ കുരു വലിച്ചെറിയാറാണ് പതിവ്. എന്നാൽ നമ്മുടെ തലമുടി വളരാൻ ആവശ്യമായ ധാരാളം വിറ്റാമിനുകളും മിനറലുകളുമെല്ലാം അടങ്ങിയ ഒന്നാണ് പപ്പായയുടെ കുരു. അപ്പോൾ ഇനി മുതൽ ആരും പപ്പായയുടെ കുരു വലിച്ചെറിയരുതേ. അടുത്തതായി നമ്മൾ എടുക്കുന്നത് കട്ടൻ കാപ്പിയാണ് നമ്മൾ ഇൻസ്റ്റന്റ് കാപ്പി പൗഡർ അല്ല ഇവിടെ ഉപയോഗിക്കുന്നത്, പകരം സാധാരണ കാപ്പിപ്പൊടി ഉപയോഗിച്ചാണ് കാപ്പി തയ്യാറാക്കിയിരിക്കുന്നത്.
ഇത് തലമുടിക്ക് നാച്ചുറലായി കറുപ്പ് നിറം നൽകാനും തലമുടി നല്ലപോലെ വളരാനും സഹായിക്കുന്ന ഒന്നാണ്. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് എടുത്ത് വച്ചിരിക്കുന്ന പപ്പായ ചേർത്ത ശേഷം ഇതിലേക്ക് അരയാൻ ആവശ്യമായ കുറച്ച് കാപ്പി കൂടെ ഒഴിച്ച് ഇത് നല്ലപോലെ അരച്ചെടുക്കണം. അടുത്തതായി ബാക്കിയുള്ള കോഫി കൂടി ഈ മിക്സിയുടെ ജാറിലേക്ക് ഒഴിച്ച ശേഷം ഇത് ഒരു അരിപ്പ പാത്രത്തിലേക്ക് ഒഴിച്ച് അരിച്ചെടുക്കണം. ഇതിലെ തരികൾ നീക്കം ചെയ്യുന്നതിനും ഇത് തലമുടിയിൽ പുരട്ടുമ്പോൾ തരികൾ പറ്റിപ്പിടിക്കാതിരിക്കാനും വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്.
അരിച്ചെടുത്ത ഈ മിശ്രിതത്തിലേക്ക് അടുത്തതായി വളരെ പ്രധാനപ്പെട്ട ഒരു ചേരുവയായ 2 വൈറ്റമിൻ ഇ ക്യാപ്സ്യൂളുകൾ ചേർത്തു കൊടുക്കണം. ഇതിനു പകരമായി രണ്ട് ടീസ്പൂൺ സാധാരണ വെളിച്ചെണ്ണ ചേർത്ത് കൊടുത്താലും മതിയാകും. ശേഷം ഇവയെല്ലാം കൂടെ നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുത്ത ശേഷം ഒരു കണ്ടെയ്നറിൽ സൂക്ഷിക്കാവുന്നതാണ്. എല്ലാദിവസവും കുളിക്കുന്നതിനു മുമ്പായി അരമണിക്കൂറെങ്കിലും ഇത് തലയിൽ പുരട്ടി വെക്കുന്നത് തലമുടിക്ക് വളരെ നല്ലതാണ്. ഇത് ദിവസേന ഉപയോഗിക്കുന്നത് നിങ്ങളുടെ തലമുടി വളരാനും അതിന്റെ നിറം നിലനിർത്താനും സഹായിക്കും. നമ്മുടെ വീട്ടുമുറ്റത്ത് തന്നെയുള്ള പപ്പായയുടെ കുരു ഉപയോഗിച്ചുള്ള ഈ ഒരു ഹെയർ പാക്ക് നിങ്ങളും പരീക്ഷിച്ചു നോക്കാൻ മറക്കരുതേ. Faster Hair Growth Trick Using Papaya Seed Video Credit : Kairali Health
Faster Hair Growth Trick Using Papaya Seed
- Supports Digestive Health
Contains papain, a natural enzyme that helps break down proteins.
Seeds also have mild laxative effects, helping prevent constipation. - Anti-Parasitic Properties
Traditional medicine uses papaya seeds to expel intestinal worms (especially in children).
Carpaine, an alkaloid in the seeds, is believed to be effective against parasites. - Liver Detox & Support
Some studies suggest that papaya seeds may help protect the liver from damage due to toxins or alcohol.
Often used in traditional remedies for fatty liver or liver cleansing. - Antibacterial & Antiviral
Shows activity against bacteria like E. coli, Staphylococcus, and Salmonella.
May help in fighting infections and food poisoning. - Kidney Health
In small amounts, seeds may help protect kidneys by removing toxins and reducing inflammation. - Antioxidant-Rich
High in polyphenols and flavonoids, which reduce oxidative stress and inflammation. - Weight Loss Aid
Due to its fiber content and digestive enzymes, papaya seed intake may help improve metabolism and digestion. - Natural Contraceptive (Traditional Use)
Used in some cultures as a male contraceptive due to temporary reduction in sperm production (animal studies).
