ഇത് ശരിക്കും ഞെട്ടിച്ചു; ഈ ഒരു കുപ്പി സൂത്രം ചെയ്താൽ മതി, എത്ര കിലോ പൊടിയും ഒറ്റ മിനിറ്റിൽ അരിച്ച് എടുക്കാം.!! Flour Filter Tip
Flour Filter Tip : വീട്ടിലെ ജോലികളെല്ലാം എളുപ്പത്തിൽ തീർത്ത് ഫ്രീ ആയി ഇരിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? എന്നാൽ മിക്കപ്പോഴും എല്ലാ ജോലികളും അങ്ങിനെ എളുപ്പത്തിൽ തീർക്കാനായി സാധിക്കുകയില്ല. അതേസമയം കൂടുതൽ സമയം ആവശ്യമായി വരുന്ന കാര്യങ്ങളിൽ ചെറിയ ചില ടിപ്പുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ വേഗത്തിൽ ചെയ്തു തീർക്കാവുന്നതാണ്.
അത്തരത്തിലുള്ള കുറച്ച് ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ തുണികൾ കീറുമ്പോൾ അത് തുന്നാനായി ഒരു സൂചിയും നൂലും വീട്ടിൽ കരുതുന്നത് മിക്ക ഇടങ്ങളിലെയും പതിവാണ്. എന്നാൽ പെട്ടെന്ന് സൂചി നൂലിലേക്ക് കോർത്ത് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി ഒരു ചെറിയ പേപ്പർ കഷ്ണം നീളത്തിൽ നീളവും വീതിയും ഒരേ രീതിയിൽ ആക്കി മുറിച്ചെടുക്കുക. അതിനെ രണ്ടായി മടക്കി, നൂലിനെ പേപ്പറിന്റെ ഉൾവശത്തിലൂടെ വലിച്ച് മറുവശത്തേക്ക് എത്തിപ്പിക്കുക.
ശേഷം കോൺ ആകൃതിയിൽ പേപ്പർ വെട്ടിയെടുത്ത് സൂചി മുകളിലേക്ക് വരുന്ന രീതിയിൽ പിടിച്ച്, പേപ്പറിനകത്തെ നൂല് അതിനുള്ളിലൂടെ വലിച്ച് എടുക്കുകയാണെങ്കിൽ എളുപ്പത്തിൽ സൂചിയിൽ നൂല് കോർത്തെടുക്കാനായി സാധിക്കുന്നതാണ്. കറികളിലേക്ക് ഉപയോഗിക്കുന്ന വെളുത്തുള്ളി പേസ്റ്റാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത് വളരെ പെട്ടെന്ന് ചെയ്തു തീർക്കാനായി വെളുത്തുള്ളിയുടെ തൊലി കളഞ്ഞ ശേഷം ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ടു കൊടുക്കുക.
ശേഷം അതിനു മുകളിലൂടെ ചപ്പാത്തി കോൽ ഒന്ന് റോൾ ചെയ്തെടുക്കുകയാണെങ്കിൽ എളുപ്പത്തിൽ വെളുത്തുള്ളി പേസ്റ്റ് ആയി കിട്ടുന്നതാണ്. ബിരിയാണി അരി പോലുള്ള സാധനങ്ങൾ അടുക്കളയിൽ വാങ്ങി സൂക്ഷിക്കുമ്പോൾ പെട്ടെന്ന് പ്രാണികളും മറ്റും കയറി കേടായി പോകാറുണ്ട്. അത് ഒഴിവാക്കാനും, അരി പെട്ടെന്ന് എടുക്കാനുമായി ഉപയോഗിക്കാത്ത പ്ലാസ്റ്റിക് ബോട്ടിൽ വീട്ടിൽ ഉണ്ടെങ്കിൽ അതിന്റെ മുകൾവശം മാത്രം കട്ട് ചെയ്ത ശേഷം കവറിനു മുകളിൽ ഫിക്സ് ചെയ്തു കൊടുത്താൽ മതിയാകും. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
fpm_start( "true" );