Gas Burner Cleaning Easy Tricks
Gas Burner Cleaning Easy Tricks : ഗ്യാസ് സ്ററൗ ഉപയോഗിച്ച് സ്ഥിരമായി പാചകം ചെയ്യുന്നവരല്ലേ നിങ്ങൾ? പാചകത്തിനിടയിലെ തിരക്ക് കാരണം പലരും ബർണറുകൾ കൃത്യമായി വൃത്തിയാക്കുവാൻ മറന്നു പോകാറുണ്ടോ? ബർണറുകൾ എങ്ങനെയാണ് വൃത്തിയാക്കുക? സമയത്ത് വൃത്തിയാക്കാതെ വരുമ്പോൾ ബർണറിൽ അഴുക്കും എണ്ണയുമെല്ലാം പറ്റിപ്പിടിക്കുന്നത് തീ ശരിയായി കത്താതിരിക്കാൻ കാരണമാകും. ദിവസവും പാചകത്തിന് ശേഷം തുടച്ചു വൃത്തിയാക്കിയാൽ ഈ പ്രശ്നം ഉണ്ടാകില്ല. കൃത്യമായ ഇടവേളകളിൽ നല്ല രീതിയിൽ വൃത്തിയാക്കി വെച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമാകും. എളുപ്പത്തിൽ ബർണർ എങ്ങനെ വൃത്തിയാക്കാമെന്ന് നോക്കാം.
- Hot Water + Baking Soda
- Vinegar Cleaning
- Lemon + Salt
- Dish Soap Method
- Pin or Needle Trick
ആദ്യമായി ഗ്യാസ് ബർണർ അടുപ്പിൽ നിന്നും എടുക്കണം. ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് അല്പം അപ്പസോഡ ചേർക്കണം. ശേഷം ഇതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ച് കൊടുക്കണം. ഈ സമയം നല്ലപോലെ പത പൊങ്ങുന്നതായി കാണാം. ശേഷം ഇതിലേക്ക് അല്പം വെള്ളം കൂടെ ചേർത്ത് നന്നായൊന്ന് മിക്സ് ചെയ്യണം. ഈ സമയവും നല്ലൊരു ശബ്ദത്തോടെ പതഞ്ഞു പൊങ്ങുന്നതായി കാണാം. അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് ഡിഷ് വാഷ് ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കണം. നിങ്ങളുടെ കയ്യിലുള്ള ഏത് ഡിഷ് വാഷ് ലിക്വിഡ് ആയാലും മതി. ഈ സമയം നല്ലപോലെ പത വരുന്നതായി കാണാം.
ശേഷം ബർണർ ഇതിലേക്ക് ഇട്ട് കൊടുക്കണം. ഈ സമയം നല്ലൊരു ശബ്ദം വരുന്നതായി കാണാം. തിരിച്ചും മറിച്ചും ഇട്ട് ഏകദേശം അഞ്ച് മിനിറ്റോളം ഇതിൽ ഇട്ട് വയ്ക്കണം. ഏകദേശം പത്ത് മിനിറ്റിന് ശേഷം ഒരു പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഈ ബർണർ നല്ലപോലെ ഉരച്ച് കൊടുക്കണം. ബർണർ ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുമ്പോൾ ബ്രഷിൽ നല്ലപോലെ അഴുക്ക് പറ്റിപ്പിടിക്കുന്നതായും ചെളി നല്ലപോലെ ഇളകുന്നതായും കാണാം. ബർണറിന്റെ അകവും പുറവും എല്ലാം ഉൾപ്പെടെ എല്ലാ ഭാഗത്തും ഇത്തരത്തിൽ നല്ലപോലെ ഉരച്ചെടുക്കണം.
ശേഷം ബർണർ നല്ലപോലെ കഴുകിയെടുക്കാവുന്നതാണ്. ബർണർ കഴുകിയെടുത്തപ്പോൾ ഇതിലെ സുഷിരങ്ങളെല്ലാം തുറന്നു കിടക്കുന്നതായി നമുക്ക് കാണാം. നിങ്ങൾക്ക് മൊട്ടുസൂചിയോ പിന്നോ ഉപയോഗിച്ച് സുഷിരങ്ങളിൽ കുത്തി അഴുക്കുകൾ നീക്കാവുന്നതാണ്. പക്ഷേ ഇത്തരത്തിൽ കഴുകിയെടുത്തപ്പോൾ തന്നെ അഴുക്ക് പൂർണമായും നീങ്ങിയതായാണ് കാണുന്നത്. ഇത്തരത്തിൽ ചെയ്തെടുക്കുമ്പോൾ ഏത് പതച്ച് ചിന്തിയ അഴുക്കും മറ്റ് ചെളിയും വളരെ എളുപ്പത്തിൽ നീക്കിയെടുക്കാവുന്നതാണ്. അടുത്തതായി ഈ ബർണർ നല്ലപോലെ തുടച്ചെടുത്ത് ഉണക്കിയെടുത്ത ശേഷം തീ കത്തിക്കുകയാണെങ്കിൽ തീ നല്ലപോലെ കത്തും. Gas Burner Cleaning Easy Tricks Video Credit : Malayali Corner