ഗ്യാസ് ബർണർ സ്വർണം പോലെ തിളങ്ങും; കത്താത്ത അടുപ്പ് ഇതുപോലെ ക്ലീൻ ചെയ്‌തുനോക്കൂ, ഗ്യാസ് അടുപ്പ് റോക്കറ്റ് പോലെ കത്തും | Gas Burner Cleaning Trick

Gas Burner Cleaning Trick : നമ്മുടെ അടുക്കളയിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ഗ്യാസ് സ്റ്റോവ്. എത്രയൊക്കെ തുടച്ചു വച്ചാലും ചായ തിളച്ചു തൂവിയതിന്റെ കറയും ചോറ് വച്ചപ്പോൾ വെള്ളം തൂവിയതിന്റെ കറയും മീനോ ഇറച്ചിയോ ഒക്കെ വറുക്കുമ്പോഴും പൊരിക്കുമ്പോഴും ഉണ്ടാവുന്ന കറയും ഒക്കെ പോവാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ്. അതിനുള്ള പരിഹാരമാണ് താഴെ കാണുന്ന വീഡിയോ.

ആദ്യം തന്നെ ഗ്യാസ് സ്റ്റോവിന്റെ സ്റ്റാൻഡും ബർണറും എല്ലാം ഊരി മാറ്റുക. എന്നിട്ട് ബർണർ ഒരു കുഴിയുള്ള പാത്രത്തിൽ ഇട്ടിട്ട് ഇത് മൂടുന്ന രീതിയിൽ തിളച്ച വെള്ളവും അല്പം വിനാഗിരിയും ബേക്കിങ് സോഡയും കുറച്ചു ഹാർപിക്കും അൽപ്പം നാരങ്ങാ നീരും കൂടി ചേർത്ത് അര മണിക്കൂർ മാറ്റി വയ്ക്കാം. അര മണിക്കൂറിനു ശേഷം നാരങ്ങാ തൊണ്ട് വച്ച് ഉരസിയിട്ട് ഹാർപിക് എന്തെങ്കിലും ഒഴിച്ചിട്ട് ഉരച്ചെടുത്താൽ മതി.

കഴുകി എടുക്കുമ്പോൾ നല്ല പള പളാ മിന്നും നമ്മുടെ ബർണർ. മറ്റൊരു ബൗളിൽ കുറച്ചു വിനാഗിരിയും ബേക്കിങ് സോഡയും ഹാർപിക്കും കൂടി ചേർത്ത് മിക്സ്‌ ചെയ്തിട്ട് ഗ്യാസ് സ്റ്റോവിൽ ഒഴിച്ചു കൊടുക്കണം. എന്നിട്ട് നാരങ്ങാ തോട് കൊണ്ട് നന്നായി ഉരസി കൊടുക്കണം. ഒരു പത്തു മിനിറ്റ് കഴിഞ്ഞ് സ്റ്റീൽ സ്ക്രബ്ബർ ഇട്ട് തേച്ചു കഴുകാം. എന്നിട്ട് ഇതെല്ലാം ഒരു സ്പോഞ്ച് വച്ചിട്ട് തുടച്ചെടുക്കാം.

ഗ്യാസ് സ്റ്റോവിന്റെ ഗ്ലാസ്സ് ടോപ് വൃത്തിയാക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നുമില്ല. ഏതെങ്കിലും സോപ്പ് ഇട്ട് തേച്ച് തുടച്ചെടുത്താൽ മതിയാവും.വളരെ എളുപ്പത്തിൽ ഗ്യാസ് സ്റ്റോവ് എങ്ങനെ വൃത്തിയായി കഴുകി എടുക്കാം എന്നും ഓരോ സാധനങ്ങളും എത്ര വീതമാണ് എടുക്കേണ്ടത് എന്നും വളരെ വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. Gas Burner Cleaning Trick Video Credit : Shamnus kitchen

Gas Burner Cleaning Trick :

Also Read : ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം; എത്ര കത്താത്ത സ്റ്റൗവും ഇനി റോക്കറ്റ് പോലെ ആളിക്കത്തും, വീട്ടിൽ നെയിൽ കട്ടർ ഉണ്ടെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ | How To Repair Gas Stove Low Flame

Comments (0)
Add Comment