Gas Saving Amazing Tips : പാചകവാതക വില ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ എങ്ങനെ വീട്ടിൽ ഉപയോഗിക്കുന്ന ഗ്യാസ് സേവ് ചെയ്യാൻ സാധിക്കും എന്നതായിരിക്കും മിക്ക വീട്ടമ്മമാരും ചിന്തിക്കുന്നത്. എന്നാൽ അതിനായി പല വഴികൾ പരീക്ഷിച്ചിട്ടും വിജയം കാണാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകളാണ് ഇവിടെ വിശദമാക്കുന്നത്.
ആദ്യം തന്നെ ചെയ്യേണ്ട കാര്യം ഗ്യാസ് സ്റ്റൗ കത്തിക്കുമ്പോൾ അതിൽ നിന്നും വരുന്ന തീ വയലറ്റ് നിറത്തിൽ തന്നെയാണോ എന്ന് ചെക്ക് ചെയ്യുക എന്നതാണ്. തീയിന്റെ നിറത്തിന് മാറ്റം കാണുന്നുണ്ടെങ്കിൽ ബർണർ ക്ലീൻ ചെയ്ത് ഒരിക്കൽ കൂടി കത്തിച്ചു നോക്കാവുന്നതാണ്. ഭക്ഷണം പാകം ചെയ്യുമ്പോൾ അമിതമായി ഗ്യാസ് ചെലവാകുന്നത് ഒഴിവാക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അതായത് അരി തിളപ്പിക്കാനായി വെള്ളത്തിലേക്ക് ഇടുന്നതിന് മുൻപ് അല്പം ചൂടുവെള്ളത്തിൽ ഇട്ട് വയ്ക്കുക. ശേഷം അത് ഒരു കുക്കറിൽ പാകം ചെയ്ത് എടുക്കുകയാണെങ്കിൽ ഗ്യാസ് സേവ് ചെയ്യാനായി സാധിക്കും.
മാത്രമല്ല കുക്കറിൽ വെള്ളം തിളപ്പിച്ച് ആ വെള്ളം ഉപയോഗിച്ച് ടീ ബാഗ് അല്ലെങ്കിൽ മറ്റൊരു പാത്രത്തിൽ തേയിലയും പഞ്ചസാരയും ഇട്ടു ചായ ഉണ്ടാക്കുകയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് ഗ്യാസ് ഓൺ ചെയ്യുന്നത് ഒഴിവാക്കാനാകും. ഇഡ്ഡലി പോലുള്ള സാധനങ്ങൾ പാചകം ചെയ്യുമ്പോൾ മാവ് ഫ്രിഡ്ജിൽ നിന്നാണ് എടുക്കുന്നത് എങ്കിൽ അത് അല്പം മുൻപ് തന്നെ എടുത്ത് പുറത്തു വയ്ക്കുക. തണുപ്പ് വിട്ടാൽ എളുപ്പത്തിൽ ഇഡ്ഡലി കുക്കായി കെട്ടും.
മീൻ, ഇറച്ചി എന്നിവ ഉണ്ടാക്കുന്ന ചട്ടി ചൂടാകാൻ കൂടുതൽ സമയം എടുക്കുന്നുണ്ട് എന്ന് തോന്നുകയാണെങ്കിൽ ചട്ടി കഴുകി വെള്ളം പൂർണമായും തുടച്ചശേഷം ഗ്യാസ് ഓൺ ചെയ്തു പാചകം ചെയ്യാവുന്നതാണ്. ഇടിയപ്പത്തിനൊപ്പം കറി ഉണ്ടാക്കാൻ ഉരുളക്കിഴങ്ങ്, മുട്ട എന്നിവ വേവിച്ചെടുക്കാൻ ആവി കേറ്റാനായി എടുക്കുന്ന വെള്ളത്തിൽ ഇട്ട് കൊടുക്കാവുന്നതാണ്. ഗ്യാസ് സിലിണ്ടറിൽ ഇനി എത്ര ബാക്കിയുണ്ട് എന്നറിയാനായി സിലിണ്ടർ ഒരു നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചു നോക്കുക. ഇപ്പോൾ ഗ്യാസ് തീർന്ന അത്രയും ഭാഗം എളുപ്പത്തിൽ ഉണങ്ങുന്നതായി കാണാം. അതേസമയം ഗ്യാസ് ഉള്ള ഭാഗത്ത് വെള്ളം വലിച്ചെടുക്കാൻ കൂടുതൽ സമയമെടുക്കും. ഇത്തരം കൂടുതൽ ടിപ്പുകൾ മനസ്സിലാക്കാനായി വീഡിയോ കാണുന്നതാണ്. Gas Saving Amazing Tips Video Credit : GRACE TIME
Gas Saving Amazing Tips
- Use Lids While Cooking
- Traps heat and cooks food faster, reducing gas usage.
- Pre-Soak Ingredients
- Soak rice, lentils, and beans to cut boiling time by 30-40%.
- Use Pressure Cooker
- Great for cooking rice, dal, meat – saves both gas and time.
- Keep Burners Clean
- Clean burners ensure efficient blue flames, not wasteful yellow ones.
- Cook on Low to Medium Flame
- High flames don’t always cook faster – they waste fuel.
- Batch Cooking
- Cook larger portions and reheat, instead of cooking multiple times.
- Use Flat-Bottom Vessels
- They sit evenly on the burner and heat up efficiently.
- Thaw Before Cooking
- Defrost frozen food before cooking – saves up to 20% gas.
- Turn Off Early
- Turn off the gas just before food is fully cooked – the residual heat finishes it.