ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി, ഒറ്റ സെക്കന്റിൽ എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം; ഇനി എലികൾ വീടിന്റെ പരിസരത്ത് പോലും വരില്ല.!! Get Rid Of Rats Using Shampoo
Get Rid Of Rats Using Shampoo : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് എലിശല്യം. വീടിന് അകത്ത് മാത്രമല്ല പുറത്തും ചെറിയ രീതിയിലുള്ള കൃഷി ചെയ്യുന്ന സാഹചര്യങ്ങളിൽ എലി ഒരു വലിയ വില്ലനായി മാറാറുണ്ട്. അതിനായി എലിവി ഷം കടകളിൽ നിന്ന് വാങ്ങി വെച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. മാത്രമല്ല വി ഷം കഴിക്കുന്ന എലി വീടിനകത്ത് തന്നെ കിടന്നു ചാ വുന്നതും ഒരു പ്രശ്നമാണ്.
എന്നാൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എലിയെ തുരത്താനായി ചെയ്യാവുന്ന ഒരു കിടിലൻ സൂത്രം വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ എലിയെ തുരത്താനായി ആവശ്യമായിട്ടുള്ളത് ഒരു വലിയ തുണി, ആട്ടപ്പൊടി, മുളകുപൊടി, കർപ്പൂരം, ഒരു രൂപയുടെ ഷാമ്പുവിന്റെ സാഷെ ഇത്രയും സാധനങ്ങളാണ്. എത്രത്തോളം ഭാഗത്ത് എലി ശല്യം ഉണ്ടോ അത്രയും ഭാഗത്ത് വയ്ക്കാൻ ആവശ്യമായ തുണി എടുത്തു വയ്ക്കേണ്ടതുണ്ട്.
അടുത്തതായി തുണിയിൽ പുരട്ടാൻ ആവശ്യമായ ഒരു കൂട്ട് തയ്യാറാക്കി എടുക്കണം. അതിനായി ഉപയോഗിക്കാത്ത ഏതെങ്കിലും പാത്രങ്ങൾ വീട്ടിലുണ്ടെങ്കിൽ അതെടുത്ത് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ ആട്ടപ്പൊടി ഇട്ടുകൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി കൂടി മിക്സ് ചെയ്തു കൊടുക്കുക. ശേഷം ഷാമ്പുവിന്റെ സാഷേ കൂടി അതിലേക്ക് പൊട്ടിച്ചൊഴിക്കണം. പിന്നീട് അതോടൊപ്പം വെള്ളം കൂടി ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രൂപത്തിൽ ആക്കി എടുക്കുക.
അതിനുശേഷം എടുത്തുവച്ച തുണിയുടെ മുകളിലായി തയ്യാറാക്കി വെച്ച പേസ്റ്റ് അപ്ലൈ ചെയ്യുക. അതിനു മുകളിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം കൂടി പൊടിച്ച് ഇടേണ്ടതാണ്. ശേഷം തുണി ആവശ്യമുള്ള വലിപ്പത്തിൽ മുറിച്ചെടുത്ത് എലി വരുന്ന ഭാഗങ്ങളിൽ എല്ലാം കൊണ്ടുപോയി വയ്ക്കാവുന്നതാണ്. തുണിയിൽ നിന്നും ഉണ്ടാകുന്ന ഗന്ധം എലിയെ ആകർഷിക്കുകയും അവയെ തുരത്താനായി സഹായിക്കുകയും ചെയ്യും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
fpm_start( "true" );