Get Ride Of Cheratta Best Method : നമ്മുടെയെല്ലാം വീടുകളിൽ മഴക്കാലമായാൽ കൂടുതലായും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അട്ട പോലുള്ള പുഴുക്കളുടെ ശല്യം. ഇത്തരം പുഴുക്കൾ വീടിനകത്ത് കയറുക മാത്രമല്ല പച്ചക്കറികൾക്കായി വളർത്തുന്ന ചെടികളിലും മറ്റും കയറി നശിപ്പിക്കുന്നതും ഒരു സ്ഥിരം പതിവാണ്. പച്ചക്കറികളും മറ്റും വളർത്തുന്ന ചെടികളിൽ കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല.
അത്തരം അവസരങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന നാച്ചുറൽ ആയ ഒരു മരുന്നിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു മരുന്ന് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ വേപ്പെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കണം. ശേഷം ഒരു ടേബിൾ സ്പൂൺ അളവിൽ വിനാഗിരി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. തയ്യാറാക്കിയെടുത്ത ലായനി ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയ ശേഷം ആവശ്യമുള്ള ഇടങ്ങളിലെല്ലാം തളിച്ചു കൊടുക്കുകയാണെങ്കിൽ എല്ലാവിധ പുഴുക്കളുടെയും ശല്യം ഒഴിവാക്കാനായി സാധിക്കും.
ഇവിടെ ഉപയോഗിക്കേണ്ടത് ഭക്ഷ്യ യോഗ്യമായ വേപ്പിലയുടെ എണ്ണയല്ല. അതുപോലെ സിന്തറ്റിക് വിനിഗർ ആണ് ഈയൊരു മരുന്ന് കൂട്ട് തയ്യാറാക്കാനായി ഉപയോഗിക്കേണ്ടത്. പുഴുക്കളുടെ ശല്യം ചെടികളിൽ കൂടുതലായി കണ്ടു വരികയാണെങ്കിൽ വേപ്പിലപിണ്ണാക്ക് ഇട്ടു കൊടുക്കുന്നതും ഒരു ഫലപ്രദമായ മാർഗമാണ്. എന്നാൽ എല്ലാ ഭാഗങ്ങളിലും വേപ്പിലപ്പിണ്ണാക്ക് ഇടാനായി സാധിക്കുകയില്ല.
കാരണം അവയിൽ നിന്നും ഉണ്ടാകുന്ന പ്രത്യേക മണം എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. ഇത്തരം രീതികളിലൂടെയെല്ലാം വളരെ നാച്ചുറലായി തന്നെ ചെടികളിൽ ഉണ്ടാകുന്ന അട്ടപ്പുഴുവിന്റെ ശല്യം ഇല്ലാതാക്കാനായി സാധിക്കും. പ്രത്യേകിച്ച് മഴക്കാലത്ത് വീടിനു ചുറ്റും ഉണ്ടാകാറുള്ള പുഴുക്കളെയെല്ലാം ഈ ഒരു രീതിയിൽ ഇല്ലാതാക്കാവുന്നതാണ്. മരുന്നു കൂട്ട് തയ്യാറാക്കുന്നത് വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.