ഈയൊരു ഇല മാത്രം മതി; ഇനി വീട്ടിലൊരു ഈച്ച പോലും പറക്കില്ല, ഈച്ചയുടെ പരമ്പര പോലും ഇല്ലാതാകും തുളസി സൂത്രം.!! Get Ride Of House Files
Get Ride Of House Files : മഴക്കാലമായാൽ കൊതുക്, ഈച്ച പോലുള്ള പ്രാണികളുടെ ശല്യം വീടുകളിൽ ധാരാളമായി കണ്ടു വരാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ ഫ്ലോർ ലിക്വിഡുകളും മറ്റും ഉപയോഗപ്പെടുത്തിയാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കി നോക്കാവുന്ന രണ്ട് കിടിലൻ സൊലൂഷനുകളുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.
ഇതിൽ ആദ്യമായി തയ്യാറാക്കുന്ന സൊലൂഷനിൽ ആവശ്യമായിട്ടുള്ള പ്രധാന ചേരുവ തുളസി ഇലയാണ്. ഒരു പിടി അളവിൽ തുളസിയില പറിച്ചെടുത്ത് അത് ഒരു ഇടി കല്ലിലോ മറ്റോ വെച്ച് നല്ല രീതിയിൽ ചതച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇലയുടെ സത്ത് പെട്ടെന്ന് തന്നെ വെള്ളത്തിലേക്ക് ഇറങ്ങി കിട്ടുന്നതാണ്. ശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ വെള്ളമൊഴിച്ച് അതിലേക്ക് ചതച്ചുവെച്ച് തുളസിയില കൂടി ഇട്ടുകൊടുക്കുക. തുളസിയില വെള്ളത്തിൽ കിടന്ന് നല്ല രീതിയിൽ തിളച്ചു തുടങ്ങുമ്പോൾ കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി കൂടി ചേർത്ത് തിളച്ച ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.
ഈയൊരു കൂട്ടിന്റെ ചൂട് ആറി കഴിയുമ്പോൾ അതിലേക്ക് അല്പം ഡെറ്റോൾ കൂടി ഒഴിച്ച് മിക്സ് ചെയ്യുക. ഈ ലിക്വിഡ് അരിച്ചെടുത്ത ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പ്രാണികളുടെ ശല്യം കൂടുതലായി കണ്ടുവരുന്ന ഭാഗങ്ങളിൽ തളിച്ച് കൊടുക്കാവുന്നതാണ്. രണ്ടാമത്തെ രീതി കർപ്പൂരം ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു സൊലൂഷനാണ്. അതിനായി ഒരു പാത്രത്തിലേക്ക് കർപ്പൂരം പൊട്ടിച്ച് ഇടുക. അതിലേക്ക് അല്പം ഡിഷ് വാഷ് ലിക്വിഡ് വെള്ളം കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക.
ഈയൊരു വെള്ളം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി കൊതുക്, ഈച്ച എന്നിവയുടെ ശല്യം കൂടുതലായുള്ള ഭാഗങ്ങളിൽ തളിച്ച് കൊടുക്കുകയോ, അല്ലെങ്കിൽ ഒരു തുണി ഉപയോഗിച്ച് തുടച്ച് കൊടുക്കുകയൊ ചെയ്യാവുന്നതാണ്. സ്പ്രേ ബോട്ടിൽ ഇല്ല എങ്കിൽ വീട്ടിലുള്ള ഏതെങ്കിലും പ്ലാസ്റ്റിക് ബോട്ടിലിന്റെ അടപ്പിൽ ഒരു ഹോളിട്ട ശേഷം കുപ്പിയിൽ ലിക്വിഡ് നിറച്ച് അത്തരം ഭാഗങ്ങളിൽ ലിക്വിഡ് തളിച്ച് കൊടുത്താലും മതി. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
fpm_start( "true" );