Get Ride OF Lizards Using Egg Shell Trick :നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി ശല്യം. പ്രത്യേകിച്ച് അടുക്കള, പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം പല്ലികളുടെ ശല്യം ധാരാളമായി കണ്ടു വരാറുണ്ട്. അവയെ തുരത്താനായി കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ അത് പല്ലികൾ ച,ത്തുവീഴുന്നതിനും പിന്നീട് അവയെ എടുത്തു കളയുന്നതിനുള്ള ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്.
അതേസമയം വളരെ എളുപ്പത്തിൽ പല്ലിയെ തുരത്താനായി വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി ചെയ്തെടുക്കാവുന്ന ചില ട്രീക്കുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്യുന്നത് മുട്ടയുടെ തോടും, അരിപ്പൊടിയും, നാരങ്ങാനീരും ഉപയോഗിച്ചുള്ള ഒരു രീതിയാണ്. അതിനായി ഉപയോഗിച്ചു കഴിഞ്ഞ മുട്ടയുടെ തോട് വീട്ടിലുണ്ടെങ്കിൽ അത് കഴുകി വൃത്തിയാക്കിയ ശേഷം ഉണക്കി എടുത്തു വയ്ക്കുക.
ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ടു പൊടിച്ചെടുക്കുകയോ അതല്ലെങ്കിൽ കൈ ഉപയോഗിച്ച് തന്നെ തരിയില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുകയോ ചെയ്യുക. പൊടിച്ചുവെച്ച മുട്ടയുടെ തോടിനോടൊപ്പം അരിപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് ഉണങ്ങിയ നാരങ്ങ വീട്ടിൽ ഉണ്ടെങ്കിൽ അതോ അല്ലെങ്കിൽ ഒരു സാധാരണ നാരങ്ങയോ എടുത്ത് അതിന്റെ നീര് കൂടി പിഴിഞ്ഞൊഴിക്കുക. അവസാനമായി ഒരു പാരസെറ്റമോൾ ഗുളിക കൂടി ഈ ഒരു കൂട്ടിലേക്ക് പൊടിച്ചു ചേർക്കേണ്ടതുണ്ട്.
എല്ലാ പൊടികളും നല്ല രീതിയിൽ മിക്സ് ചെയ്തെടുത്ത ശേഷം ചെറിയ ഉരുളകളാക്കി പല്ലി വരുന്ന ഭാഗങ്ങളിൽ കൊണ്ടു വക്കുകയാണെങ്കിൽ അവയുടെ ശല്യം ഇല്ലാതാക്കാനായി സാധിക്കും. മറ്റൊരു രീതി ഒരു ലിക്വിഡ് തയ്യാറാക്കുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു പാറ്റ ഗുളിക പൊടിച്ചതും, അല്പം സോപ്പുപൊടിയും, ചൂടുവെള്ളവും, മഞ്ഞൾ പൊടിയും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഈയൊരു ലിക്വിഡ് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പല്ലിയുടെ ശല്യം കൂടുതലായി കാണുന്ന ഭാഗങ്ങളിൽ തളിച്ചു കൊടുക്കുകയാണെങ്കിൽ അവ ആ ഭാഗങ്ങളിൽ വരുന്നത് ഒഴിവാക്കാനായി സാധിക്കും. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.