Get Ride Of Mosquitos Away From Home
|

ഇനി ജനലും വാതിലും തുറന്നിട്ട്‌ കിടന്നോളു; ഇതൊന്ന് ചെയ്താൽ കൊതുക് വീടിന്റെ പരിസരത്ത് പോലും വരില്ല, ഞെട്ടിക്കും ലൈവ് റിസൾട്ട്.!! Get Ride Of Mosquitos Away From Home

Get Ride Of Mosquitos Away From Home : നമ്മുടെയെല്ലാം വീടുകളിൽ വളരെയധികം പ്രശ്നം സൃഷ്ടിക്കുന്ന ഒരു കാര്യമായിരിക്കും കൊതുക് ശല്യം. പ്രത്യേകിച്ച് മഴക്കാലമായാൽ കൊതുകുകൾ വീടിനകത്ത് മുഴുവൻ നിറയുകയും പലരീതിയിലുള്ള അസുഖങ്ങൾ പരത്തുന്നതിന് അത് കാരണമാവുകയും ചെയ്യാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മിക്ക വീടുകളിലും കെമിക്കൽ അടങ്ങിയ മരുന്നുകളുടെ മെഷീനുകൾ ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്.

ഇവയുടെ അമിതമായ ഉപയോഗം പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം. അത്തരം സന്ദർഭങ്ങളിൽ വളരെ നാച്ചുറൽ ആയി തന്നെ കൊതുകിനെ തുരത്താനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. പ്രധാനമായും രണ്ട് രീതികളിലൂടെയാണ് നാച്ചുറലായി കൊതുകിനെ തുരത്താനായി സാധിക്കുക. ഇതിൽ ആദ്യത്തെ രീതി ഒരു പാത്രത്തിലേക്ക് അല്പം എണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് രണ്ട് കർപ്പൂരം കൂടി പൊടിച്ചിടുക. അതിനുശേഷം ഉണങ്ങിയ ബേ ലീഫ് എടുത്ത് അതിനു മുകളിലായി തയ്യാറാക്കി വെച്ച എണ്ണ പുരട്ടി കൊടുക്കുക.

ഈയൊരു ബേ ലീഫ് വീട്ടിനകത്ത് കത്തിക്കുകയാണെങ്കിൽ അതിന്റെ മണം കൊതുകിനെ തുരത്താനായി സഹായിക്കുന്നതാണ്. മറ്റൊരു രീതി തയ്യാറാക്കി വെച്ച എണ്ണയിലേക്ക് ഒരു തിരിയിട്ട ശേഷം കൊതുക് വരുന്ന ഭാഗങ്ങളിൽ കത്തിച്ചു വയ്ക്കുക എന്നതാണ്. പ്രത്യേകിച്ച് സന്ധ്യാസമയങ്ങളിൽ ഇത്തരത്തിൽ കത്തിച്ചു വയ്ക്കുകയാണെങ്കിൽ കൊതുകിന്റെ ശല്യം ഇല്ലാതാവുകയും അതോടൊപ്പം വീട്ടിനകത്ത് നല്ല ഒരു ഗന്ധം നിലനിൽക്കുകയും ചെയ്യുന്നതാണ്. അതോടൊപ്പം നേരത്തെ തയ്യാറാക്കി വെച്ച ബേ ലീഫ് കൂടി കത്തിച്ചു വയ്ക്കാവുന്നതാണ്.

ഇവയിൽ നിന്നും ഉണ്ടാകുന്ന ഗന്ധം കൊതുകുകളെ പാടെ തുരത്താനായി സഹായിക്കുന്നതാണ്. വളരെ നാച്ചുറലായി തന്നെ ഈ രീതികൾ ഉപയോഗപ്പെടുത്തി കൊതുക് ശല്യം ഇല്ലാതാക്കാനായി സാധിക്കും. പ്രധാനമായും കൊതുക് വരുന്ന ഇടങ്ങൾ കണ്ടെത്തി അവിടെ തിരി കത്തിച്ചു വയ്ക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ മെഷീനുകൾ വാങ്ങി പണം കളയാതെയും നോക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

fpm_start( "true" );