Gold Brightening Tip
|

പഴയ സ്വർണ്ണം പുതിയത് ആക്കാം; ഈ ഒരു ട്രിക്ക് ചെയ്‌താൽ മതി, എത്ര പഴയ സ്വർണവും പുത്തൻ പോലെ തിളങ്ങും അടിപൊളി സൂത്രം | Gold Brightening Tip

Gold Brightening Tip

Gold Brightening Tip : സ്വർണവില എല്ലാ പരിധികളും ലംഘിച്ച് കൊണ്ട് റോക്കറ്റ് കണക്കെ കുതിച്ചുയരുകയാണ്. സ്വർണാഭരണങ്ങൾക്ക് എന്നും നമ്മുടെ ഹൃദയങ്ങളിലും ഷെൽഫിലും ഒരു പ്രത്യേക സ്ഥാനമുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നിരുന്നാലും കാലക്രമേണ അതിൻറെ തിളക്കം നഷ്ടപ്പെടും എന്നത് എല്ലാവരും നേരിടുന്ന ഒരു വെല്ലുവിളിയാണ്. പലരും ഇത്തരത്തിൽ മങ്ങിയ സ്വർണം അണിയാൻ താല്പര്യപ്പെടാറില്ല. അല്ലെങ്കിൽ ചിലരെങ്കിലും ജ്വല്ലറികളിൽ കൊണ്ടുപോയി ഇതിൻറെ തിളക്കം വർദ്ധിപ്പിക്കാൻ ശ്രമിക്കും.

എന്നാൽ വീട്ടിലെ തന്നെ ചില പൊടിക്കൈകളിലൂടെ സ്വർണത്തിൻറെ തിളക്കം നിലനിർത്താനാകുന്നത് നല്ലതല്ലേ? സ്വർണാഭരണങ്ങൾ വൃത്തിയാക്കുന്നതിനുള്ള ലളിതമായ നുറുങ്ങുകൾ നോക്കാം. ആദ്യമായി ഒരു പാത്രത്തിൽ കുറച്ച് ചെറു ചൂടുവെള്ളം എടുത്ത് അതിലേക്ക് വൃത്തിയാക്കാനുള്ള സ്വർണാഭരണം ഇട്ടുവയ്ക്കണം.

ശേഷം ഇതിലേക്ക് കുറച്ച് വിം ഡിഷ് വാഷ് ലിക്വിഡ് ചേർത്ത് കൈ ഉപയോഗിച്ച് ആഭരണം നന്നായൊന്ന് ഉരച്ച് ഒരു പതിനഞ്ച് മിനിറ്റ് വയ്ക്കണം. ഇടയ്ക്കിടെ കൈകൊണ്ട് ഒന്ന് ഇളക്കി കൊടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ അഴുക്കുള്ള ഭാഗങ്ങളിൽ വെള്ളവും സോപ്പ് പതയുമെത്തി ചെളി നന്നായി ഇളകിക്കിട്ടും. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഈ ആഭരണത്തിന്റെ എല്ലാ ഭാഗവും നന്നായി ഉരച്ച് വൃത്തിയാക്കിയെടുക്കണം.

അടുത്തതായി ഇത് നല്ല വെള്ളത്തിൽ ഒന്ന് കഴുകിയെടുത്താൽ ആഭരണത്തിന് നല്ല നിറവും തിളക്കവും ലഭിക്കും. വളരെ എളുപ്പത്തിൽ വീട്ടിൽ വച്ച് തന്നെ ആഭരണങ്ങൾ വൃത്തിയാക്കാനും നന്നായി വെട്ടി തിളങ്ങാനും ഉള്ള ഈ സൂത്രം നിങ്ങളും പരീക്ഷിച്ചു നോക്കാൻ മറക്കല്ലേ. Gold Brightening Tip Video Credit : Easy Tips Vlog

  1. Soap Water Clean
    Mix mild liquid soap with lukewarm water
    Soak gold jewellery for 10–15 minutes
    Gently brush with a soft toothbrush
    Rinse well & wipe dry with a soft cloth
    Best for daily-wear jewellery
  2. Baking Soda Method (Occasional)
    Mix ½ tsp baking soda + few drops water
    Apply gently with fingers or soft cloth
    Rinse and dry
    Use once in a while only, not for stones or antique jewellery
  3. Lemon + Salt Shine Boost
    Mix few drops lemon juice + pinch of salt
    Rub lightly on plain gold
    Wash and wipe dry
    Avoid if jewellery has pearls or gemstones
  4. Toothpaste Trick (White, Non-Gel)
    Use a tiny amount of plain white toothpaste
    Rub gently with cloth
    Wash and polish
    Not for designer or thin gold items
  5. Cloth Polishing (Safest)
    Use a microfiber or jewellery polishing cloth
    Rub in one direction
    Safest for frequent use
  • Avoid These
  • Harsh chemicals
  • Detergent powders
  • Rough brushes
  • Frequent baking soda use
  • Extra Care Tips
  • Remove jewellery before bathing, cooking, or sleeping
  • Store in separate soft pouches
  • Clean once every 2–3 weeks

Also Read : കറുത്തുപോയ ആഭരണങ്ങൾ കളയല്ലേ; ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്‌തെടുക്കാം, ഇതൊന്ന് തൊട്ടാൽ ഞെട്ടിക്കും റിസൾട്ട് | Gold Covering Jewellery Polish Tip

Advertisement