Hair Dye Using Onion Peel

നാച്ചുറലായി മുടി കറുപ്പിക്കാൻ ഒരു സവാള മാത്രം മതി, ഒറ്റ യൂസിൽ ഞെട്ടിക്കും റിസൾട്ട്, ഒരു മാസം കളർ ഗ്യാരണ്ടി | Hair Dye Using Onion Peel

Hair Dye Using Onion Peel : പ്രായഭേദമന്യേ ഇന്ന് എല്ലാവരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടി നരയ്ക്കൽ. തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി അടിക്കുന്ന പതിവാണ് കണ്ടുവരുന്നത്. തുടക്കത്തിൽ ഇത് മുടിയുടെ കറുപ്പ് നിറം നിലനിർത്താൻ സഹായിക്കുമെങ്കിലും പിന്നീട് പലരീതിയിലുള്ള ദോഷങ്ങളും ഇതുവഴി ഉണ്ടാകാറുണ്ട്. എന്നാൽ യാതൊരു കെമിക്കലും ഉപയോഗിക്കാതെ തന്നെ ഒരു നാച്ചുറൽ ഹെയർ ഡൈ എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെയർ ഡൈ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ വലിയ ഉള്ളിയുടെ തൊലി ഒരു വലിയ കൈപ്പിടി, വെളുത്തുള്ളിയുടെ തൊലി ഒരു പിടി, മൈലാഞ്ചി പൊടി, നെല്ലിക്ക പൊടി, വെളിച്ചെണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ എടുത്തുവച്ച സവാളയുടെ തൊലിയും വെളുത്തുള്ളിയുടെ തൊലിയും അടികട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഇട്ട് നന്നായി ചൂടാക്കി കറുത്ത് വരുന്നത് വരെ ചൂടാക്കി എടുക്കണം. ഇത് നന്നായി കരിഞ്ഞ ശേഷം പൊടിച്ചാൽ മാത്രമാണ് മുടിക്ക് കറുത്ത നിറം ലഭിക്കുകയുള്ളൂ.

വറുത്തു വെച്ച ഉള്ളി തൊലി മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിയാക്കി എടുക്കുക. ശേഷം അതിൽ നിന്നും ആവശ്യമുള്ള അത്രയും പൊടി മറ്റൊരു പാത്രത്തിലേക്ക് ഇട്ടശേഷം, മൈലാഞ്ചിയും നെല്ലിക്ക പൊടിയും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു മിക്സിലേക്ക് വെള്ളം ചേർക്കേണ്ട ആവശ്യമില്ല. പകരം കൺസിസ്റ്റൻസി നോക്കി ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്തു കൊടുക്കാവുന്നതാണ്. ഒരു ബ്രഷ് ഉപയോഗിച്ച് തയ്യാറാക്കിവെച്ച ഹെയർ പാക്ക് നരയുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്തു കൊടുക്കുക.

മുടിയിലേക്ക് പാക്ക് നന്നായി പിടിച്ചശേഷം വെള്ളമൊഴിച്ച് കഴുകി കളയാവുന്നതാണ്. ഈയൊരു പാക്ക് ഇട്ട ശേഷം മുടി വല്ലാതെ ഡ്രൈയായി നിൽക്കുന്നുണ്ട് എങ്കിൽ അത് മാറ്റാനായി റോസ് വാട്ടർ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് റോസിന്റെ ഇതളുകൾ വെള്ളം കൂടി ചേർത്ത ശേഷം ഇട്ട് നന്നായി തിളപ്പിച്ചെടുക്കുക. ഇത് ചൂടാറിയ ശേഷം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിൽ ആക്കി മുടിയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Hair Dye Using Onion Peel Credit : Vichus Vlogs

Hair Dye Using Onion Peel

Also Read : ഇനി ഹെയർ ഡൈ വേണ്ടാ; നരച്ച മുടി വെറും 2 മിനിറ്റിൽ കറുപ്പിക്കാം, ഒറ്റ തവണ കൊണ്ട് തന്നെ എല്ലാ മുടിയും കട്ട കറുപ്പവും അത്ഭുതകൂട്ട് | Natural Hair Dye Making Easy Trick

Advertisement