Health Benefits And Effect Of Papaya : ഒരുപാട് ഔഷധഗുണങ്ങളുള്ള പപ്പായ പ്രമേഹരോഗികൾക്ക് വളരെ ഗുണം ചെയ്യുന്ന പോഷക സമ്പന്നമായ ഒരു പഴമാണ്. എന്നാൽ പപ്പായ കഴിക്കാൻ പാടില്ലാത്ത ആളുകളുണ്ട്. ഭക്ഷണത്തെ കുറിച്ച് ആണ് എല്ലാ പ്രമേഹ രോഗികളിലും ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത്. പ്രമേഹ രോഗികൾക്ക് വളരെ ഗുണം ചെയ്യുന്ന പോഷക സമ്പന്നമായ ഒരു പഴമാണ് കപ്പളങ്ങ അല്ലെങ്കിൽ പപ്പായ എന്ന് പറയുന്നത്.
എന്നാൽ ഗർഭിണികൾ പച്ച പപ്പായ കഴിക്കാൻ പാടുള്ളതല്ല. ഹൃദയത്തിന്റെ താളംതെറ്റി ജീവിക്കുന്നവരും ഒരു കാരണവശാലും പപ്പായ കഴിക്കാൻ പാടുള്ളതല്ല. പപ്പായയിൽ സൈനോജനിക്ക് ഗ്‌ളൈക്കോ സീൻസ് രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ ആമാശയത്തിലെ ആസിഡ് മായി സമ്പർക്കത്തിൽ വരുമ്പോൾ ഹൈഡ്രജൻ സയനൈഡ് പോലുള്ള ചില മാരക വാതകങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പച്ചപപ്പായ ഒരിക്കലും നേരിട്ട് കഴിക്കാൻ പാടില്ല.
കൂടാതെ കിഡ്നിസ്റ്റോൺ ഉള്ളവരും പപ്പായ കഴിക്കാൻ പാടില്ലാത്തതാണ്. വൈറ്റമിൻ സിയുടെ ആധിക്യം കാൽസ്യം ഓക്സിറൈറ്റ് സ്റ്റോൺസ് എന്നു പറയുന്ന പ്രത്യേകയിനം കല്ലുകൾക്ക് കാരണമാകാം.
പഴുത്ത പപ്പായ ധാരാളമായി കഴിക്കുകയും എന്നാൽ വെള്ളം അതികം കുടിക്കാത്തതുമായ ആളുകൾക്ക് കിഡ്നി സ്റ്റോൺ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. പപ്പായയുടെ കൂടുതൽ വിവരങ്ങൾ Dr.Satish Bhat’s വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. Health Benefits And Effect Of Papaya Credit : DIABETIC CARE INDIA