നിത്യ യൗവനത്തിന് സംശുദ്ധമായ നെല്ലിക്ക ലേഹ്യം; കാഴ്ച്ച ശക്തിയും പ്രതിരോധ ശേഷിയും ഇരട്ടിയാകും, നിറം വെക്കാനും മുടി വളരാനും ഇത് ഒരു സ്‌പൂൺ മതി | Health Benefits And Recipe Of Nellikka Lehyam
Health Benefits And Recipe Of Nellikka Lehyam : ബുദ്ധിവികാസത്തിനും യൗവ്വനം നിലനിർത്താനും ഇതാ നെല്ലിക്ക ലേഹ്യം. തീർച്ചയായും എല്ലാവരും ഒന്നു പരീക്ഷിച്ചു നോക്കു. വൈറ്റമിൻ സിയുടെ കലവറയായ നെല്ലിക്ക കൊണ്ട് ലേഹ്യം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാം. യുവത്വം നിലനിർത്തുവാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുവാനും ചർമത്തിന് നിറം പോകാതെ നിലനിർത്തുവാനും ഉറക്കം കിട്ടുവാനും ഒക്കെ നെല്ലിക്ക വളരെ നല്ലതാണ്. കൃത്രിമ ചേരുവകൾ ഒന്നുതന്നെ ചേർക്കാതെ ആർക്കും ഏത് സമയത്തും തയ്യാറാക്കി എടുക്കാവുന്ന ഒരു ലേഹ്യം ആണ് എന്നുള്ളത് ഇവയുടെ മറ്റൊരു പ്രത്യേകതയാണ്.
ഇതിനായി വേണ്ടത് 600 ഗ്രാം നെല്ലിക്കയും 600 ഗ്രാം പനംചക്കരയും ആണ്. ഒരു ടീസ്പൂൺ കരിഞ്ചീരകവും രണ്ടിഞ്ച് വലിപ്പമുള്ള കറുവപ്പട്ടയും 4 ഗ്രാമ്പൂവും 5 ഏലയ്ക്കയും കൂടാതെ ഒരു ടീസ്പൂൺ മുളകുപൊടിയും കുറച്ചു നെയ്യും കൂടി ആവശ്യമാണ്.
ആദ്യമായി ഒരു പാൻ ചൂടാക്കി അതിനു ശേഷം അതിലേക്ക് സ്‌പൈസ്സ് എല്ലാം കൂടി ഇട്ട് ഒന്ന് ചൂടാക്കിയെടുക്കുകയാണ് ചെയ്യേണ്ടത്. ശേഷം ചക്കര ഒരു പാത്രത്തിലേക്ക് ഇട്ട് വെള്ളമൊഴിച്ച് ഉരുക്കി എടുക്കുക. കൂടാതെ നെല്ലിക്കയും ഒരു കുക്കറിലേക്ക് ഇട്ട് മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. നെല്ലിക്ക നല്ലതുപോലെ വെന്തതിനുശേഷം അവയ്ക്കുള്ളിൽ കുരുകളഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക.
ശേഷം ഈ നെല്ലിക്ക ഒരു മിക്സിയുടെ ജാർ ഇട്ട് കുറച്ച് വെള്ളവും കൂടി ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം നല്ല കട്ടിയുള്ള ഒരു ഉരുളിയിൽ ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് നേരത്തെ ഒരുക്കി മാറ്റിവെച്ചിരുന്ന ശർക്കര കൂടി അരിച്ചു ഒഴിച്ചു ചൂടാക്കിയതിനു ശേഷം അരച്ചെടുത്ത നെല്ലിക്ക കൂടി ചേർത്ത് നല്ലതുപോലെ ഇളക്കുക. ബാക്കി ഭാഗം മനസ്സിലാക്കാം വീഡിയോയിൽ നിന്നും. Health Benefits And Recipe Of Nellikka Lehyam Credit : COOK with SOPHY
Health Benefits And Recipe Of Nellikka Lehyam
- Boosts Immunity
- Rich in Vitamin C and antioxidants, which enhance the body’s natural defense mechanisms.
- Improves Digestion
- Aids in regulating bowel movements and promotes a healthy digestive system.
- Enhances Skin & Hair Health
- Amla supports collagen production for skin and strengthens hair roots.
- Detoxifies the Body
- Helps cleanse the liver and purify the blood naturally.
- Supports Respiratory Health
- Often used to reduce cough, cold, and throat infections.
- Improves Energy & Vitality
- Acts as a natural rejuvenator and helps combat fatigue.
- Balances Doshas
- Helps in balancing Vata, Pitta, and Kapha doshas as per Ayurvedic principles.
