Healthy Breakfast Drink Using Ragi : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന പ്രഭാത ഭക്ഷണങ്ങൾ ആയിരിക്കും ഇഡ്ഡലി, ദോശ എന്നിവയെല്ലാം. എന്നാൽ അതിൽ നിന്നെല്ലാം മാറി നല്ല ഹെൽത്തി ആയ ഒരു ബ്രേക്ക്ഫാസ്റ്റ് വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തയ്യാറാക്കി നോക്കാവുന്ന ഒരു വിഭവമാണ് റാഗി ഉപയോഗിച്ചുള്ള ഹെൽത്ത് ഡ്രിങ്ക്. അത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് ടീസ്പൂൺ അളവിൽ റാഗിപ്പൊടി, ഒരു ചെറുപഴം, മധുരത്തിന് ആവശ്യമായ ഡേറ്റ്സ്, ഒരു പിഞ്ച് ഏലക്ക പൊടിച്ചത്, ഒരു ചെറിയ കഷണം ബീറ്റ്റൂട്ട്, തണുപ്പിച്ച പാൽ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് റാഗിപ്പൊടി ഇട്ട് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച ശേഷം നല്ലതുപോലെ കട്ടയില്ലാതെ ഇളക്കി എടുക്കുക. ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് തയ്യാറാക്കി വെച്ച റാഗിയുടെ വെള്ളം ഒഴിച്ചു കൊടുക്കുക.
ഈയൊരു കൂട്ട് നന്നായി തിളച്ച് കുറുകി കട്ടിയായി വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്ത് ചൂടാറാനായി മാറ്റിവയ്ക്കാം. അതിനുശേഷം തയ്യാറാക്കിവെച്ച റാഗിയുടെ കൂട്ട് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. അതിലേക്ക് ഏലക്ക പൊടിച്ചതും, ചെറുപഴം രണ്ടായി മുറിച്ചതും, ബീറ്റ്റൂട്ട് കഷ്ണങ്ങളാക്കിയതും, ഡേറ്റ്സും തണുപ്പിച്ച പാലും കൂടി ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. കുട്ടികൾക്കെല്ലാം കൊടുക്കാനാണ് ഉണ്ടാക്കുന്നത് എങ്കിൽ തണുപ്പിച്ച പാൽ ഒഴിവാക്കാവുന്നതാണ്.
അതുപോലെ റാഗി ഉപയോഗിക്കുന്നതിനു മുൻപായി തലേദിവസം രാത്രി കുതിർത്താനായി ഇടുകയും വേണം. ഈയൊരു ഹെൽത്ത് ഡ്രിങ്ക് എല്ലാ പ്രായക്കാർക്കും കഴിക്കാവുന്നതാണ്. അനീമിയ, പ്രഷർ, ഷുഗർ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിങ്ങനെ പല അസുഖങ്ങൾക്കും വളരെ ഉത്തമമായ ഒരു ഹെൽത്ത് ഡ്രിങ്ക് ആയിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Healthy Breakfast Drink Using Ragi Video Credit : Dhansa’s World
Healthy Breakfast Drink Using Ragi
Ingredients
- 2 tbsp ragi flour (preferably sprouted for better nutrition)
- 1 cup water
- ½ cup milk (or almond/coconut milk for vegan)
- 1–2 tsp jaggery (or dates syrup, adjust to taste)
- ¼ tsp cardamom powder (optional)
- Pinch of salt
- ½ tsp ghee or coconut oil (optional)
Mix Ragi Slurry
- In a small bowl, mix ragi flour with ¼ cup water. Stir well to avoid lumps.
Cook the Mixture
In a saucepan, bring ¾ cup water to a boil.
Slowly add the ragi slurry while stirring continuously.
Cook on low flame for 4–5 minutes until it thickens and becomes glossy.
Add Flavor & Sweetener
- Add milk, jaggery, cardamom powder, and a pinch of salt.
- Stir and simmer for another 2 minutes.
- Add ghee/coconut oil if desired.
Serve Warm or Chilled
- Can be sipped like a thick shake or eaten as a porridge.
Savory Version (Optional)
- Replace sweet ingredients with
- A pinch of salt
- ½ tsp cumin powder
- ½ tsp grated ginger
- Optional: Add buttermilk after cooking and cooling
- Serve it cool for a refreshing summer breakfast.