Healthy Cherupayar Laddu Recipe : കുറച്ച് ചെറുപയർ ഉണ്ടോ? അമിതവണ്ണം, വിളർച്ച, ക്ഷീണം, ഓർമ്മക്കുറവ്, ബലഹീനത ഒക്കെ മാറാൻ ഇത് ഒരെണ്ണം കഴിച്ചാൽ മതി. ചെറുപയർ കൊണ്ടുള്ള വിഭവങ്ങൾ ഒട്ടു മിക്ക ആളുകൾക്കും പ്രിയപ്പെട്ടതാണ്. അതിനൊരു ഉദാഹരണമാണ് ആളുകൾക്ക് സുഖിയനോട് ഉള്ള പ്രിയം. അതു പോലെ തന്നെ മറ്റൊരു തോരനും കഴിക്കാത്ത ആളുകളും ചെറുപയർ കൊണ്ടുള്ള തോരൻ ഇഷ്ടത്തോടെ കഴിക്കും. ചെറുപയർ ഉപയോഗിച്ച് ഉള്ള ഒരു സ്വീറ്റ് ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്.
പല വിധത്തിൽ ഉള്ള ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ വിഭവം. ദിവസവും ഇത് ഒരെണ്ണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അമിതവണ്ണം, വിളർച്ച, ക്ഷീണം, ഓർമ്മക്കുറവ്, ബലഹീനത തുടങ്ങി പല പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ് ഇത്. ആദ്യം തന്നെ കുറച്ച് ചെറുപയർ കഴുകി വെള്ളം കളഞ്ഞു എടുക്കണം. ഇതിനെ നല്ലത് പോലെ വറുത്തെടുക്കണം. അതിനു ശേഷം കുറച്ച് കപ്പലണ്ടി വറുത്തെടുക്കണം. അതിനു ശേഷം ഈ കപ്പലണ്ടിയുടെ തോല് മാറ്റി എടുക്കാം.
ഒരു പാനിൽ അൽപം നെയ്യ് ചൂടാക്കിയിട്ട് ഇതിലേക്ക് കുറച്ചു തേങ്ങാ ചിരകിയതും കൂടി ചേർക്കണം. ഇതിനെ നല്ലത് പോലെ വറുത്തെടുത്തിട്ട് ബ്രൗൺ നിറം ആക്കി എടുക്കണം. എല്ലാം തണുത്തതിന് ശേഷം വറുത്തു വച്ചിരിക്കുന്ന ചെറുപയർ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കണം. അതിനു ശേഷം കപ്പലണ്ടിയും കൂടി പൊടിച്ചെടുക്കണം. ചെറിയ തരി ഉണ്ടാവണം.
ഇതിലേക്ക് രണ്ട് നുള്ള് ഉപ്പും വറുത്ത തേങ്ങയും ഏലയ്ക്ക പൊടിച്ചതും ഈന്തപ്പഴവും കൂടി ചേർത്ത് അടിച്ചെടുക്കണം. ഇവ ഒരു പാത്രത്തിലേക്ക് മാറ്റിയിട്ട് അൽപം നെയ്യും കൂടി ചേർത്ത് നല്ലത് പോലെ യോജിപ്പിച്ച് എടുക്കണം. ഇതിനെ ചെറിയ ഉരുളകൾ ആക്കിയെടുക്കണം. ഈ ചെറുപയർ ലഡ്ഡു ഏറെ രുചികരവും ആരോഗ്യത്തിന് ഗുണകരവുമാണ്. പുറത്ത് വച്ചാൽ നാല് ദിവസവും ഫ്രിഡ്ജിൽ രണ്ടാഴ്ചയും സൂക്ഷിക്കാൻ സാധിക്കും. Healthy Cherupayar Laddu Recipe Credit : Pachila Hacks
Healthy Cherupayar Laddu Recipe
- High in Plant-Based Protein
Excellent source of vegetarian protein
Helps in muscle repair, growth, and overall strength - Aids Digestion
Rich in dietary fiber
Prevents constipation and improves gut health - Helps with Weight Management
Low in fat and calories
Keeps you full for longer, reducing cravings - Good for Diabetics
Low glycemic index
Helps regulate blood sugar levels - Heart Health Booster
Contains potassium and magnesium
Supports healthy blood pressure and heart function - Detoxifying & Cooling
Considered cooling in Ayurveda
Helps cleanse the body and reduce internal heat - Improves Skin Health
Antioxidants support clear, glowing skin
Often used in beauty masks and Ayurvedic remedies - Supports Immunity
Rich in vitamin C, iron, and zinc
Strengthens immune response and fights fatigue