Healthy Chutney Recipe For Diabetic Patients
Healthy Chutney Recipe For Diabetic Patients : ചമ്മന്തി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട ഒന്നാണല്ലോ. ചോറിലേക്ക് തൊട്ടുകൂട്ടാൻ നല്ലൊരു ചമ്മന്തി മതി പാത്രം കാലിയാവുന്നത് അറിയില്ല. എന്നാൽ നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണപ്രദമായ ഒരു ചമ്മന്തി ആയാലോ? ഷുഗർ, കൊളസ്ട്രോൾ എന്നിവയെ വരെ നിയന്ത്രിക്കാവുന്ന വളരെ ഹെൽത്തിയും ടേസ്റ്റിയുമായ ഒരു ചമ്മന്തി പരിചയപ്പെടാം.
ഇത് തയ്യാറാക്കുന്നതിനായി നമ്മൾ ആദ്യമായി എടുക്കുന്നത് നമ്മുടെ വീടുകളിൽ സുലഭമായിട്ടുള്ള പാഷൻ ഫ്രൂട്ടിന്റെ ഇലയാണ്. മൂന്നോ നാലോ ഇലയെടുത്ത് അതിന്റെ ഞെട്ടി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കണം. ഇലയില്ലെങ്കിൽ പാഷൻ ഫ്രൂട്ട് രണ്ടോ മൂന്നോ ടേബിൾസ്പൂൺ ചേർത്താൽ മതിയാകും. എന്നാൽ ഇലയാണ് ഉത്തമം. അടുത്തതായി മൂന്നോ നാലോ പേരക്കയുടെ ഇല എടുക്കണം. തളിരിലയാണെങ്കിൽ മുഴുവനായും മൂപ്പെത്തിയ ഇലയാണെങ്കിൽ അതിന്റെ ഞെട്ടുകളും ആരും കളഞ്ഞെടുത്ത ശേഷം ചെറുതായി മുറിച്ചും എടുക്കണം. ഇതിനു പകരമായി പേരക്കയുടെ ഒരു കഷണം എടുത്താലും മതി. ഇലയുണ്ടെങ്കിൽ അതുതന്നെ എടുക്കാൻ ശ്രദ്ധിക്കണം.
അടുത്തതായി ആവശ്യത്തിന് കറിവേപ്പിലയും രണ്ട് കഷണം ഇഞ്ചി ചെറുതായി മുറിച്ചെടുത്തതും ചേർക്കണം. ശേഷം കുറച്ചു വെളുത്തുള്ളിയും വെള്ള കാന്താരിയും രണ്ടു സ്പൂൺ ചെറുനാരങ്ങയുടെ നീരും കൂടെ ചേർക്കണം. ശേഷം ഇവയെല്ലാം കൂടെ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് നന്നായൊന്ന് അരച്ചെടുക്കണം. അമ്മിക്കല്ലിൽ അരച്ചെടുക്കുന്നതാണ് ഏറ്റവും നല്ലത്. അടുത്തതായി അല്പം ചക്കിലാട്ടിയ വെളിച്ചെണ്ണ കൂടെ ചാലിച്ച് നന്നായി മിക്സ് ചെയ്തെടുത്തൽ ചമ്മന്തി റെഡി. ജീവിത ശൈലീരോഗങ്ങൾ ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്നുണ്ട്.
നമ്മുടെ തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളും സ്ട്രെസ്സ്, ജീവിതശൈലി എന്നിവയെല്ലാം തന്നെ ജീവിതശൈലി രോഗങ്ങൾക്ക് കാരണമാണ്. അതിലെ ഒരു പ്രധാന വില്ലൻ തന്നെയാണ് ഷുഗർ. എത്ര കൂടുതലുള്ള ഷുഗറും ഒരാഴ്ച കൊണ്ട് സാധാരണഗതിയിലേക്ക് എത്തിക്കാൻ സാധിക്കുന്ന ഒരു ചമ്മന്തിയാണിത്. ഷുഗർ ഉള്ളവർ മെഡിസിനും പിന്നെ ചോറിന് കൂടെ ഈ ഒരു ചമ്മന്തി കൂടെ കഴിച്ചാൽ അവർക്ക് വലിയ മാറ്റങ്ങൾ ഉണ്ടാകും. അത് മാത്രമല്ല ഫാറ്റി ലിവർ, കൊളെസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കും ഈ ചമ്മന്തി ബെസ്റ്റാണ്. Healthy Chutney Recipe For Diabetic Patients Video Credit : NNR Kitchen
- Whole grains (limited quantity)
- Ragi, oats, barley, millets
- Brown rice (small portions)
- Vegetables (must daily)
- Bitter gourd, ash gourd, snake gourd
- Beans, carrot, cabbage, cauliflower
- Leafy vegetables (spinach, drumstick leaves)
- Fruits (controlled portions)
- Apple, guava, pear
- Papaya, berries
- Pomegranate (½ cup only)
- Proteins
- Green gram, chickpeas, sprouts
- Boiled egg (1 per day)
- Fish (steamed or grilled)
- Healthy fats
- Almonds, walnuts (5–6 pieces)
- Flaxseed, chia seeds
- Groundnut oil / olive oil (very limited)