Healthy Drink Using Ragi
- Controls blood sugar – low glycemic index, good for diabetics
- Improves digestion – rich in dietary fiber
- Strengthens bones – high calcium content
- Aids weight loss – keeps you full for long time
- Reduces cholesterol – supports heart health
- Boosts energy – excellent natural energy drink
- Good for anemia – rich in iron
- Improves skin & hair health
Healthy Drink Using Ragi : ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കാൻ പറ്റിയ ഒരു കിടിലൻ ഡ്രിങ്ക് പരിചയപ്പെട്ടാലോ. വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും ഷുഗർ കൺട്രോൾ ചെയ്യണമെന്നുള്ളവർക്കും ഒരുപോലെ കുടിക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പാനീയമാണിത്. ഈ ഡ്രിങ്കിലെ പ്രധാന താരം ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയ റാഗിയാണ്. നിറവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ നല്ല ഉന്മേഷവും ആരോഗ്യവും നൽകുന്ന ഹെൽത്തിയും രുചികരവുമായ ഈ ഡ്രിങ്ക് തയ്യാറാക്കി നോക്കാം.
ആദ്യമായി രണ്ട് സ്പൂൺ റാഗി കുറച്ചു വെള്ളത്തിലേക്ക് ചേർത്ത് ഒട്ടും കട്ടകളില്ലാതെ നന്നായി അലിയിച്ചെടുക്കണം. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് ചേർത്ത് അര ഗ്ലാസ് വെള്ളം കൂടി ചേർത്ത് അടുപ്പിൽ വച്ച് നന്നായി കുറുക്കിക്കിയെടുക്കണം. ഏകദേശം 15 മിനിറ്റോളം നല്ലപോലെ ഇളക്കി കൊടുക്കുമ്പോൾ ഇത് നന്നായി കുറുകി വരും. ഈ ഡ്രിങ്കിലേക്ക് അടുത്തതായി ചേർക്കുന്ന ചേരുവ ധാരാളം ഗുണങ്ങൾ അടങ്ങിയ ചിയാസീഡാണ്.
കുറച്ച് ചിയാസീഡ് ഒരു പാത്രത്തിലേക്ക് ചേർത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് കുതിരാനായി വെക്കണം. ചിയാസീഡ് ഇല്ലാതെയും ഈ ഡ്രിങ്ക് തയ്യാറാക്കാവുന്നതാണ്. ചിയാസീഡ് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അടുത്തതായി കുറുക്കിയെടുത്ത റാഗി തണുത്തതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കണം. ഇതിലേക്ക് കുറച്ച് ക്യാരറ്റും ബീറ്റ്റൂട്ടും കഷ്ണങ്ങളാക്കി അരിഞ്ഞെടുത്തത് കൂടെ ചേർത്തു കൊടുക്കണം. ശേഷം കുറച്ച് അണ്ടിപ്പരിപ്പും ആവശ്യത്തിന് പാലും കൂടെ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം.
ഇതിലേക്ക് പഞ്ചസാര ഒട്ടുംതന്നെ ചേർക്കേണ്ട ആവശ്യമില്ല. കുട്ടികൾക്കാണ് തയ്യാറാക്കുന്നതെങ്കിൽ രണ്ട് ഈത്തപ്പഴം ചേർത്തു കൊടുത്താൽ മതിയാകും. തയ്യാറാക്കിയ ജ്യൂസ് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചുകൊടുത്ത് അതിലേക്ക് കുതിർത്തെടുത്ത ചിയാസീഡ് കൂടെ ചേർത്തു കൊടുത്താൽ ഹെൽത്തിയും ടേസ്റ്റിയുമായ റാഗി ഡ്രിങ്ക് റെഡി. ഈ ജ്യൂസ് ദിവസേന രാവിലെ പതിവാക്കുന്നത് വളരെ നല്ലതാണ്. ഷുഗർ ഉള്ളവർക്കും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഒരു അടിപൊളി ഡ്രിങ്കാണിത്. Healthy Drink Using Ragi Video Credit : Numis kitchen