Healthy Drumstick Leaves Soup Recipe : പ്രമേഹവും കൊളസ്ട്രോളും അമിതവണ്ണവും വരെ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് മുരിങ്ങയില. അത്രയധികം വിറ്റാമിനുകളും മിനറലുകളും ഈ ഇലയിൽ അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയിൽ ധാരാളം അയൺ കണ്ടെന്റ് ഉള്ളതുകൊണ്ട് തന്നെ വിളർച്ച ഇല്ലാതാക്കാൻ സഹായിക്കും. ഇതിൽ ധാരാളം കാൽസ്യവും ഫോസ്ഫറസ്സും അടങ്ങിയിരിക്കുന്നത് നമ്മുടെ എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. നമ്മൾ കുടിക്കുന്ന പാലിലേക്കാളും നാലിരട്ടി കാൽസ്യം ഇതിലുണ്ട്. നിങ്ങൾ ആഴ്ചയിൽ ഒരൊറ്റ തവണയെങ്കിലും ഒരു പിടി മുരിങ്ങയില കഴിച്ചുനോക്കൂ, നിങ്ങളുടെ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ നേരിട്ടറിയാം. വളരെ ഹെൽത്തിയും ഏറെ ടേസ്റ്റിയുമായ ഒരു മുരിങ്ങയില സൂപ്പ് തയ്യാറാക്കാം.
- Health Benefits
- Boosts immunity
- Rich in iron & calcium
- Good for diabetes control
- Improves digestion
- Helps in weight loss
ആദ്യമായി ഒരു കപ്പ് മുരിങ്ങയില ഒരു പാത്രത്തിലേക്ക് ചേർത്ത് ഇതിലെ അഴുക്കെല്ലാം നീക്കാനായി നന്നായി കഴുകിയെടുക്കണം. അടുത്തതായി 5 ചെറിയുള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയ ശേഷം ഇടി കല്ലിലിട്ട് നന്നായി ചതച്ചെടുക്കണം. ശേഷം രണ്ടല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും ഇതുപോലെ ചതച്ചെടുക്കണം. അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് അല്ലെങ്കിൽ വെണ്ണയോ വെളിച്ചെണ്ണയോ ചേർക്കണം. നെയ്യ് ചൂടായി വരുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് നിറം മാറുന്നത് വരെ വഴറ്റിയെടുക്കണം.
ശേഷം ചതച്ച് വെച്ച ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കണം. ഇത് നന്നായി മിക്സ് ചെയ്തെടുത്ത ശേഷം ചതച്ചെടുത്ത ചെറിയുള്ളി ചേർത്ത് ഒന്ന് സോഫ്റ്റ് ആയി വരുന്നത് വരെ വഴറ്റിയെടുക്കണം. അടുത്തതായി ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും കൂടെ ചേർത്ത് നല്ലപോലെ ഇളക്കി അടച്ചുവെച്ച് തിളപ്പിച്ചെടുക്കണം. തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് കഴുകിയെടുത്ത മുരിങ്ങയില കൂടെ ചേർത്ത് നന്നായി ഇളക്കിയെടുക്കണം. ഈ സമയം ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂണിൽ താഴെ കുരുമുളക് പൊടിയും ചേർക്കണം.
ഇത് കുറഞ്ഞ തീയിൽ അഞ്ചു മിനിറ്റ് അടച്ചുവെച്ച് വേവിച്ചെടുക്കണം. തീ ഓഫ് ചെയ്ത ശേഷം അഞ്ച് മിനിറ്റ് കൂടെ അടച്ചുവെച്ച് അതിനുശേഷം എടുത്താൽ ഹെൽത്തി മുരിങ്ങയില സൂപ്പ് റെഡിയായി. ഇഞ്ചിയും മുരിങ്ങയിലയുമെല്ലാം കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഈ സൂപ്പ് അരിച്ച് കുടിക്കാവുന്നതാണ്. മുരിങ്ങയില കൊണ്ടുള്ള വളരെ ഹെൽത്തിയായ ഈ സൂപ്പ് നിങ്ങളും തയ്യാറാക്കി നോക്കൂ. Healthy Drumstick Leaves Soup Recipe Video Credit : Just Watch
Healthy Drumstick Leaves Soup Recipe
- Ingredients
- Drumstick leaves – 1 cup (cleaned)
- Onion – 1 small (chopped)
- Garlic – 2 cloves
- Pepper powder – ½ tsp
- Cumin powder – ¼ tsp
- Turmeric powder – ¼ tsp
- Salt – as needed
- Water – 2 cups
- Ghee / olive oil – 1 tsp (optional)
Method
Wash drumstick leaves well and soak in salt water for 5 minutes
Heat ghee/oil, sauté onion & garlic till soft
Add drumstick leaves, turmeric & cumin powder
Add water, cover and cook for 8–10 minutes
Switch off flame, cool slightly and blend (optional)
Reheat, add salt & pepper, boil for 2 minutes
Tips
Add lemon juice before serving for better iron absorption
For kids, add a little coconut milk
Drink warm for best benefits