Healthy Potato Ragi Breakfast Recipe : ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒരു ധാന്യമാണ് റാഗി. അതുകൊണ്ടുതന്നെ കൂടുതൽ ആന്റി ഓക്സിഡന്റ് ശരീരത്തിന് ലഭിക്കാനും, ഷുഗർ പോലുള്ള അസുഖങ്ങൾ ഉള്ളവർക്കും റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. വ്യത്യസ്ത രീതികളിൽ റാഗി പലഹാരങ്ങളിൽ ഉപയോഗിക്കാനായി സാധിക്കും. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു റാഗി ബാറ്ററിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ റാഗി ബാറ്റർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ റാഗിപ്പൊടി, ഒരു വലിയ ഉരുളക്കിഴങ്ങിന്റെ പകുതി മുറിച്ചെടുത്ത് ഗ്രേറ്റ് ചെയ്തത്, എരുവിന് ആവശ്യമായ പച്ചമുളക്, ഒരു ചെറിയ കഷണം ഇഞ്ചി, ഒരു പിഞ്ച് ജീരകം, കായം, രണ്ട് ടേബിൾ സ്പൂൺ അളവിൽ പത്തിരി പൊടി, ഒരു കപ്പ് ചിരകിയ തേങ്ങ, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില, വെള്ളം ഇത്രയും സാധനങ്ങൾ മാത്രമാണ്.
ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച റാഗിയുടെ പൊടിയും, ഗ്രേറ്റ് ചെയ്ത് വച്ച് ഉരുളക്കിഴങ്ങും മറ്റ് ചേരുവകളും ചേർത്ത് കൊടുക്കുക. ഇത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം കുറച്ച് വെള്ളം കൂടി ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഇത്തരത്തിൽ അരച്ചെടുക്കുന്ന മാവ് ദോശ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത് എങ്കിൽ സാധാരണ ദോശമാവിന്റെ കൺസിസ്റ്റൻസിയിൽ തന്നെയാണ് വേണ്ടത്. മാവ് അരച്ചെടുത്ത ഉടനെ തന്നെ ദോശ എളുപ്പത്തിൽ ചുട്ടെടുക്കാവുന്നതാണ്. ദോശ ചുടുന്ന സമയത്ത് മുകളിൽ അല്പം നെയ്യ് കൂടി തൂവി കൊടുക്കാവുന്നതാണ്.
ദോശ കുറച്ചു കൂടി സോഫ്റ്റ് ആയി കിട്ടാൻ ആഗ്രഹമുള്ളവർക്ക് മാവിനോടൊപ്പം കുറച്ച് ഇനോ കൂടി ചേർത്തു കൊടുക്കുവാന്നുതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മാവ് നല്ല രീതിയിൽ പൊന്തി കിട്ടുന്നതാണ്. ശേഷം സാധാരണ ദോശ തയ്യാറാക്കുന്ന അതേ രീതിയിൽ തന്നെ ഈയൊരു ദോശയും തയ്യാറാക്കാം. ഇഡ്ഡലിയാണ് തയ്യാറാക്കുന്നത് എങ്കിൽ സാധാരണ ഇഡ്ഡലി തയ്യാറാക്കുന്ന അതേ രീതിയിൽ തന്നെ വെള്ളം ആവി കയറ്റാനായി വയ്ക്കുക. ശേഷം തയ്യാറാക്കിവെച്ച മാവ് ഇഡ്ഡലിത്തട്ടിൽ ഒഴിച്ച് ആവി കയറ്റി എടുത്ത് ഉപയോഗിക്കാവുന്നതാണ്. വളരെയധികം ഹെൽത്തി ആയ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു റെസിപ്പി ആയിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Potato Ragi Breakfast Recipe Video Credit : BeQuick Recipes