Healthy Puttu Recipe
- Ragi Puttu
Rich in calcium, iron, and fiber—great for weight loss and bone health. - Wheat Puttu
A lighter alternative to rice puttu; improves digestion and keeps you full longer. - Millet Puttu (Kambu/Thinai)
Boosts energy, controls blood sugar, and supports heart health. - Oats Puttu
High in soluble fiber; helps reduce cholesterol and aids weight management. - Red Rice Puttu
Rich in antioxidants and minerals; supports heart health and improves digestion. - Jackfruit Puttu
Naturally sweet, nutritious, and great for improving gut health. - Banana Puttu
Perfect for kids and adults; boosts energy and improves digestion.
Healthy Puttu Recipe : പ്രായാധിവേഗം ആരോഗ്യത്തെ കീഴ്പ്പെടുത്തുന്ന ഒരു മഹാമാരിയാണ് പ്രമേഹം. ജീവിതശൈലി രോഗമായ പ്രമേഹത്തിന്റെ മാരക ശേഷിക്ക് ആയുധബലം പകർന്നു നൽകുന്ന ‘മച്ചുന’നാണു കൊളസ്ട്രോൾ എന്നു പറയാം. 75 ശതമാനത്തോളം പ്രമേഹരോഗികളും മരണപ്പെടുന്നത് കൊളസ്ട്രോൾ രക്തക്കുഴലിൽ അടിഞ്ഞുകൂടിയുണ്ടാകുന്ന ഹൃദ്രോഗം, പക്ഷാഘാതം, ഗാംഗ്രീൻ മുതലായവ മൂലമാണ്. പ്രമേഹ രോഗിക്ക് ഇവയുണ്ടാവാനുള്ള സാധ്യത പ്രമേഹം ഇല്ലാത്തവരെക്കാൾ മൂന്നു മുതൽ 5 ഇരട്ടി വരെയാണ്.
ഇതിൽ നിന്ന് തന്നെ പ്രമേഹരോഗികൾ കൊളസ്ട്രോളിനും ചികിത്സ എടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുമല്ലോ. പ്രമേഹവും കൊളസ്ട്രോളും തമ്മിൽ വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഷുഗറും കൊളസ്ട്രോളും ഒരാഴ്ചകൊണ്ട് വരുതിയിലാക്കാവുന്ന ഒരു ഹെൽത്തിയായ് പുട്ടിന്റെ റെസിപ്പിയാണ്. ഷുഗറും കൊളസ്ട്രോളും കുറയ്ക്കാൻ ഇതുപോലെ ഒരു ഒറ്റമൂലി വേറെയില്ല. ഓട്സും മുരിങ്ങയിലയും കൊണ്ട് എത്ര കടുത്ത കൊളസ്ട്രോളും ഒരാഴ്ചകൊണ്ട് മാറ്റിയെടുക്കാവുന്ന ഈ റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
നമ്മുടെ തലമുടിയുടെ വളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും നമ്മുടെ എല്ലുകളുടെ ബലത്തിനും എന്നുവേണ്ട നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകമൂല്യങ്ങളും അടങ്ങിയ ഈ ഒരു ഹെൽത്തി ഫുഡ് വളരെ രുചികരമായി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആദ്യമായി ഏകദേശം നാല് തണ്ടോളം മുരിങ്ങയില എടുക്കണം. ശേഷം മുരിങ്ങയില നല്ലപോലെ കഴുകിയെടുത്ത് അതിന്റെ ഇലകൾ അടർത്തിയെടുത്ത് മറ്റൊരു ബൗളിലേക്ക് മാറ്റാം. നാല് തണ്ടോളം മുരിങ്ങയില 2 കപ്പ് ഓട്സിന് കണക്കായിട്ടുള്ള അളവാണ്. ഇവിടെ നമ്മൾ രണ്ട് പേർക്കുള്ള ഫുഡ് തയ്യാറാക്കുന്നതിന് രണ്ട് കപ്പ് ഓട്സാണ് എടുക്കുന്നത്. രണ്ട് കപ്പ് ഓട്സും ആവശ്യത്തിന് ഉപ്പും മുരിങ്ങയിലയിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം.
അടുത്തതായി ഇതിലേക്ക് അരക്കപ്പ് നാളികേരം ചിരകിയതും കൂടി ചേർത്ത് കൈകൊണ്ട് നല്ലപോലെ കുഴച്ചെടുക്കണം. ഇങ്ങനെ കുഴച്ചെടുക്കുമ്പോൾ നനവ് പോരാ എന്നുണ്ടെങ്കിൽ കുറച്ച് വെള്ളം തളിച്ചു കൊടുത്ത് നല്ല രീതിയിൽ കുഴച്ചെടുക്കാവുന്നതാണ്. ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റി നല്ലപോലെ പൊടിച്ചെടുക്കണം. ഇത് നല്ലപോലെ കൈകൊണ്ട് കുഴച്ച് ഒരു കൈപ്പിടിയാക്കി നോക്കുമ്പോൾ വെള്ളം കുറവാണെങ്കിൽ കൈവെള്ളം തളിച്ചുകൊടുത്ത് നനച്ചെടുക്കാവുന്നതാണ്. ശേഷം ഏകദേശം 10 മിനിറ്റോളം റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കണം. ഷുഗറും കൊളസ്ട്രോളും പമ്പ കടക്കുന്നതിനുള്ള ഈ ഹെൽത്തി റെസിപ്പി നിങ്ങളും തയ്യാറാക്കി നോക്കാൻ മറക്കല്ലേ. Healthy Puttu Recipe Video Credit : Anithas Tastycorner