1 സ്പൂൺ റാഗി ഉണ്ടോ.!? ക്ഷീണം, രക്തക്കുറവ്, ഷുഗർ, മുടികൊഴിച്ചിൽ, കുറയും; നിറം കൂടാനും കാഴ്ചശക്തിക്കും റാഗി ഇങ്ങനെ ശീലമാക്കൂ | Healthy Ragi Drink Recipe
Healthy Ragi Drink Recipe : റാഗി വെച്ച് തയ്യാറാക്കാം ഈ കിടിലൻ ഹെൽത്ത് ഡ്രിങ്ക്. നിരവധി ഔഷധഗുണങ്ങളുള്ള ഒരു ധാന്യമാണ് റാഗി. അതുകൊണ്ടു തന്നെ നമുക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാൻ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി സാധിക്കുന്നതാണ്. എന്നാൽ പലർക്കും റാഗിയുടെ ടേസ്റ്റ് അത്ര ഇഷ്ടം ഉണ്ടാകില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഒരു കിടിലൻ റാഗി ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് ടീസ്പൂൺ അളവിൽ റാഗിപ്പൊടി, ഒരു ക്യാരറ്റ് നന്നായി തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞെടുത്തത്, മധുരത്തിന് ആവശ്യമായ ഈന്തപ്പഴം, പാൽ ഇത്രയുമാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി മുറിച്ച് വെച്ച ക്യാരറ്റ് കുക്കറിലിട്ട് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച ശേഷം വിസിൽ അടിപ്പിച്ച് എടുക്കുക.
ഈയൊരു സമയം കൊണ്ട് ഒരു പാത്രത്തിലേക്ക് റാഗി പൊടി ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് ഒട്ടും കട്ടകൾ ഇല്ലാതെ ഇളക്കിയെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് നന്നായി തിളച്ചു വരുമ്പോൾ തയ്യാറാക്കിവെച്ച റാഗിയുടെ കൂട്ട് അതിലേക്ക് ഒഴിച്ചു കൊടുക്കുക. വെള്ളത്തിലേക്ക് റാഗി ചേർത്ത് കഴിഞ്ഞാൽ കൈവിടാതെ നല്ലതുപോലെ ഇളക്കി കുറുക്കി എടുക്കണം. ഈയൊരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം.
ശേഷം മിക്സിയുടെ ജാറിലേക്ക് വേവിച്ചുവെച്ച ക്യാരറ്റും ഈന്തപ്പഴവും റാഗിയുടെ കൂട്ടും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ഈയൊരു സമയത്ത് ആവശ്യത്തിന് പാൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഷുഗർ, കൊളസ്ട്രോൾ പോലുള്ള പ്രശ്നമുള്ളവർക്ക് പാൽ ഒഴിവാക്കാവുന്നതാണ്. അതുപോലെ മധുരത്തിന് പകരമായി ഉപ്പ് ചേർത്ത് ഉപയോഗിക്കുകയും ചെയ്യാം. ഈയൊരു ഹെൽത്ത് ഡ്രിങ്ക് ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Ragi Drink Recipe Credit : Dhansa’s World
Healthy Ragi Drink Recipe
- Rich in Calcium
Supports bone health and prevents conditions like osteoporosis.
Excellent for growing children, pregnant women, and the elderly. - Controls Blood Sugar
Low glycemic index and high fiber content help regulate blood sugar levels, making it ideal for diabetics. - Aids in Weight Loss
High fiber keeps you full for longer, reducing hunger cravings.
Supports digestion and metabolism. - Improves Digestion
Natural source of dietary fiber helps prevent constipation and supports a healthy gut. - Good for Skin and Hair
Rich in amino acids and antioxidants that promote healthy skin and stronger hair. - Boosts Iron Levels
Especially beneficial for people with anemia or low hemoglobin. - Natural Cooling Effect
Ragi malt or porridge has a cooling effect on the body, great during hot seasons. - Gluten-Free
Suitable for people with gluten intolerance or celiac disease.
