Herbal Medicine Ayurvedic Oil Recipe : ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൻ്റെ ആയുർവേദ മേഖലയിൽ നിന്നും നമുക്ക് പരമ്പരാഗതമായി ലഭിച്ച ഒരു സമ്മാനമാണ് മുറിവെണ്ണ. ഈ മസാജിങ് ഓയിലിന് ശരീരത്തെ സാന്ത്വനപ്പെടുത്തിക്കൊണ്ട് സ്വാഭാവികമായി മുറിവുണക്കാനുള്ള ശേഷിയുണ്ട്. ഈ മുറിവെണ്ണ വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.
- Ingredients :
- ഉങ്ങിന്റെ തൊലി – 1 കിലോ
- വെറ്റില – 1കിലോ
- താറു താവൽ – 1 കിലോ
- മുരിക്കില – 1 കിലോ
- ശതാവരി കിഴങ്ങ് – 1 കിലോ
- മുരിങ്ങയില – 1 കിലോ
- കറ്റാർ വാഴ – 1 കിലോ
- ചെറിയുള്ളി – 1 കിലോ
- വെളിച്ചെണ്ണ – 1 ലിറ്റർ
- അരി കഴുകിയ വെള്ളം – ആവശ്യത്തിന്
- വെളിച്ചെണ്ണ- 1 ലിറ്റർ
മുറിവെണ്ണ ഉണ്ടാക്കാനായി ആദ്യം എടുത്ത് വെച്ച ഒരു കിലോ ഉങ്ങിന്റെ തൊലി, ഒരു കിലോ വെറ്റില, ഒരു കിലോ താറു താവൽ, ഒരു കിലോ മുരിക്കില എന്നിവ ഓരോന്നും ഇടിച്ച് പിഴിഞ്ഞ് പാത്രത്തിൽ ആക്കി വയ്ക്കണം. ശേഷം ഒരു കിലോ കറ്റാർവാഴ, ഒരു കിലോ മുരിങ്ങയില എന്നിവ കാടി വെള്ളത്തിൽ മിക്സിയിൽ നന്നായി അരച്ചെടുക്കാം. ശേഷം ഒരു ഉരുളി അടുപ്പിൽ വെച്ച് അതിലേക്ക് ഇവയെല്ലാം കൂടി ഒഴിച്ച് കൊടുക്കാം. ശേഷം ഇവയെല്ലാം കൂടി നന്നായി തിളപ്പിച്ചെടുക്കാം.
ഇതെല്ലാം കൂടെ നല്ലപോലെ തിളച്ച് വരുമ്പോൾ ഇതിലേക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ കൂടി ഒഴിച്ച് കൊടുക്കാം. ശേഷം ഇതിലേക്ക് ഒരു കിലോ ചെറിയ ഉള്ളിയും ഒരു കിലോ ശതാവരി കിഴങ്ങും കാടി വെള്ളത്തിൽ അരച്ചത് കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ഇനി ഇത് ഒരാഴ്ച്ച ചൂടാക്കി ഇളക്കി കുറുക്കിയെടുക്കണം. നാടൻ വീട്ടുവൈദ്യമായ മുറിവെണ്ണ തയ്യാർ. വ്രണങ്ങൾ, ചെറിയ മുറിവുകൾ, പൊള്ളൽ എല്ലാത്തിനും ഉപയോഗിക്കാൻ പറ്റിയ നല്ലൊരു മരുന്നാണ് മുറിവെണ്ണ. ഈ മരുന്ന് നിങ്ങളും ഒന്ന് വീട്ടിൽ തയ്യാറാക്കി നോക്കൂ. Herbal Medicine Ayurvedic Oil Recipe Credit : Leafy Kerala