ഈയൊരു ഇല മാത്രം മതി; ഇനി വീട്ടിലൊരു ഈച്ച പോലും പറക്കില്ല, ഒറ്റ സെക്കൻഡിൽ സകല ഈച്ചയും കൂട്ടത്തോടെ ഓടിക്കാം.!! Home Made House Fly Repellent
Home Made House Fly Repellent : പല്ലി, പാറ്റ, കൊതുക് പോലുള്ള പ്രാണികളുടെ ശല്യം മഴക്കാലമായാൽ കൂടുതലായി കണ്ടുവരാറുണ്ട്. ഇത്തരത്തിലുള്ള ചെറിയ പ്രാണികൾ വലിയ അപകടകാരികൾ അല്ല എന്ന് നമ്മൾ കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. കാരണം പല രീതിയിലുള്ള രോഗങ്ങളും പടർത്തുന്നതിന് ഇവ കാരണമായേക്കാം. പ്രത്യേകിച്ച് മഴക്കാലത്ത് വീടിന്റെ ഉൾവശവും മറ്റും വൃത്തിയായി സൂക്ഷിച്ചില്ല എങ്കിൽ അസുഖങ്ങൾ പെട്ടെന്ന് പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്.
അത്തരം സാഹചര്യങ്ങളിൽ വളരെ ചിലവ് ചുരുക്കി വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി ഇത്തരം പ്രാണികളെ എങ്ങനെ നശിപ്പിക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്യുന്ന രീതി പപ്പായയുടെ ഇല ഉപയോഗിച്ചുള്ളതാണ്. അതിനായി അത്യാവശ്യം വലിപ്പമുള്ള ഒരു പച്ച പപ്പായയുടെ ഇല കട്ട് ചെയ്ത് എടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് 20 ഗ്രാമ്പു ഇട്ട് പൊടിച്ചെടുക്കുക. അതിലേക്ക് പപ്പായയുടെ ഇല കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇല അരച്ചെടുക്കുമ്പോൾ അല്പം വെള്ളം കൂടി ചേർത്തു കൊടുക്കണം.
ഈയൊരു ലിക്വിഡ് ഒരു ബോട്ടിലിൽ ആക്കി സ്ലാബ് തുടയ്ക്കാനും,സിങ്ക് കഴുകാനും, നിലം തുടയ്ക്കുന്ന വെള്ളത്തിലുമെല്ലാം ഉപയോഗിക്കാവുന്നതാണ്. അതുപോലെ അടുക്കളയിൽ പഴങ്ങളും മറ്റും സൂക്ഷിക്കുമ്പോൾ കൂടുതലായി ഉണ്ടാകാറുള്ള ഒരു പ്രശ്നം ഈച്ച ശല്യമാണ്.അത് ഒഴിവാക്കാനായി ഒരു ഗ്ലാസിലേക്ക് കാൽ കപ്പ് അളവിൽ വിനാഗിരി ഒഴിക്കുക. ഗ്ലാസിന്റെ മുകൾഭാഗത്ത് അല്പം ശർക്കര കൂടി തേച്ചു കൊടുക്കുക.
പിന്നീട് ഈ ഗ്ലാസ് ഒരു പ്ലേറ്റിൽ വച്ചശേഷം അടുക്കളയുടെ ഏതെങ്കിലും ഭാഗത്ത് വയ്ക്കുകയാണെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈച്ച ഗ്ലാസിൽ വന്നിരിക്കുകയും അവ ചത്തു വീഴുകയും ചെയ്യുന്നതാണ്.മറ്റൊരു രീതി ഒരു പാത്രത്തിലേക്ക് 20 ഗ്രാമ്പൂ,രണ്ട് നാരങ്ങയുടെ തൊണ്ട് എന്നിവയും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിച്ച് എടുക്കുക. ചൂടാറിയ ശേഷം ഈ വെള്ളം ഒരു ബോട്ടിലിലാക്കി തുടയ്ക്കാനുള്ള വെള്ളത്തിലും, സ്ലാബുകളിലും മറ്റും ഉപയോഗിക്കുകയാണെങ്കിൽ പല്ലി, പാറ്റ പോലുള്ള ജീവികളുടെ ശല്യം ഒഴിവാക്കാനായി സാധിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
fpm_start( "true" );