വയർ ക്ലീൻ ചെയ്യാൻ 2 മിനിറ്റ് മതി; വയറ്റിൽ അടിഞ്ഞു കൂടിയ പഴക്കം ചെന്ന മാലിന്യത്തെ പുറംതള്ളുന്നു, ഗ്യാസ് – അസിഡിറ്റി – മലബന്ധം ഇനി ഇല്ല | Home Remedy For Acidity And Gastric Problems
Home Remedy For Acidity And Gastric Problems
- Eat small, frequent meals
- Avoid Spicy & oily food, Coffee, alcohol, smoking, Late-night eating, Lying down immediately after meals
- Walk for 10–15 minutes after food
- Sleep with head slightly elevated
Home Remedy For Acidity And Gastric Problems : വൈവിധ്യമാർന്ന രുചിക്കൂട്ടുകളിൽ തല്പരരായിട്ടുള്ള നമ്മൾക്ക് പലപ്പോഴും ഇടയ്ക്കിടെ ദഹനപ്രശ്നങ്ങളും പിടിപെടാറുണ്ട്. അതിൽ കൂടുതൽ പേർക്കും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളാണ് ഉണ്ടാകാറുള്ളത്. സാധാരണയായി നമ്മുടെ ജീവിതശൈലിയിലുള്ള വ്യത്യാസങ്ങളും പല രുചിക്കൂട്ടുകൾക്ക് പിന്നാലെ പോകുന്നതും കൃത്യമായ ഇടവേളകളിലല്ലാതെ ഭക്ഷണം കഴിക്കുന്നതുമൊക്കെ ഇതിന് കാരണമാകാറുണ്ട്. എന്നാൽ പ്രായഭേദമന്യേ വരുന്ന ഇത്തരം പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമായിട്ടുള്ള ചില ആയുർവേദ കൂട്ടുകളാണ് നമ്മളിവിടെ പരിചയപ്പെടുന്നത്.
ഇതിൽ ആദ്യത്തേത് ഹിംഗുവചാതി ചൂർണമാണ്.ധാരാളം ആയുർവേദ മരുന്നുകൾ ചേർത്താണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ കായം, അയമോദകം, കടുക്കത്തോട്, വയമ്പ്, ആട്ടു കുട്ടപ്പാല വേര്, മാതളത്തോട്, പാലയരി പാടക്കിഴങ്ങ് പുഷ്ക്കര മൂലം, അടക്കാമണിയൻ വേര്, കച്ചോലം, കൊടുവേലി കിഴങ്ങ് ശുദ്ധി ചെയ്തത്, ഇന്ദുപ്പ്, ചുക്ക് കുരുമുളക്, തിപ്പലി, എന്നിവ അടങ്ങിയിട്ടുണ്ട്. മൂന്നു മുതൽ 5 ഗ്രാം വരെയുള്ള പൊടി കാൽ ഗ്ലാസ് ചൂട് വെള്ളത്തിൽ കലർത്തി ഭക്ഷണത്തിന് മുമ്പായി കഴിക്കുന്നത് വളരെ നല്ലതാണ്. നിങ്ങൾക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത് ഏത് പ്രായക്കാർക്കും മാറിക്കിട്ടും.
രണ്ടാമത്തെ ആയുർവേദ മരുന്ന് അഷ്ഠചൂർണമാണ്. പേര് പോലെ തന്നെ 8 ആയുർവേദ മരുന്ന് കൂട്ടുകളായ ചുക്ക്, കുരുമുളക്, അയമോദകം, തിപ്പലി, ജീരകം, കരിംജീരകം, ഇന്ദുപ്പ്, വറുത്തുപൊടിച്ച കായം എന്നിവയെല്ലാം പ്രത്യേക അനുപാതത്തിൽ ചേർത്തതാണ് ഇത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണിത്. സാധാരണഗതിയിൽ ഭക്ഷണം കഴിക്കുമ്പോൾ ആദ്യത്തെ ഉരുളയിൽ നെയ്യും ഈ ചൂർണവും ചേർത്ത് കഴിക്കാറുണ്ട്. അതല്ലെങ്കിൽ ചൂടുവെള്ളത്തിൽ മിക്സ് ചെയ്തും അതുപോലെ കാച്ചിയ മോരിൽ ചേർത്ത് കഴിക്കുന്നതും വളരെ നല്ലതാണ്. ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്. ഇത്തരം ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറ്റുന്നതിനായി വീട്ടിൽ വച്ച് തന്നെ വെറും വയറ്റിൽ ചെയ്യാവുന്ന ചില റെമഡികൾ പരിചയപ്പെടാം. ഒരു നുള്ള് കായം, ഒരു നുള്ള് ഇന്ദുപ്പ്, ഒരു ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ മുഴുവൻ മല്ലി എന്നിവ ഒരു കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം അല്പം വറ്റിച്ച് വെറും വയറ്റിൽ ഇളം ചൂടോടുകൂടി കഴിക്കാവുന്നതാണ്. ഭക്ഷണശേഷമാണ് കഴിക്കേണ്ടത് എന്നുണ്ടെങ്കിൽ ഉറങ്ങുന്നതിനു മുമ്പായി ഒരു ടീസ്പൂൺ ത്രിഫല ചൂർണ്ണം ഇളം ചൂടുള്ള വെള്ളത്തിൽ കഴിക്കാവുന്നതാണ്.
തൊണ്ടയിൽ ഉണ്ടാവുന്ന അണുബാധ, ഉറക്കത്തിലെ അസിഡിറ്റി, ഈസോഫാഗസിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാറ്റുന്നതിനായി അരസ്പൂൺ ഇരട്ടിമധുരത്തിന്റെ പൊടി ചെറിയ ചൂടുള്ള പാലിൽ ചേർത്ത് കഴിക്കാവുന്നതാണ്. ഇത്തരം ബുദ്ധിമുട്ടുകൾ മാറ്റുന്നതിനായി ഭക്ഷണ രീതിയിലും മാറ്റങ്ങൾ വേണം. അമിതമായ എരിവ്, പുളി, ഉപ്പ് എന്നീ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക. സമയത്തിന് ഭക്ഷണം കഴിക്കുന്നതും അത്താഴം അധികം വൈകാതെ കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. ശരിയായ വ്യായാമവും ഭക്ഷണക്രമവും ഇതിലെ പ്രാധാന്യമേറിയ കാര്യങ്ങളാണ്. അമിതമായ ഗ്യാസ് അടങ്ങിയ പാനീയങ്ങളും പഴങ്ങളും ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കുന്നത് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും. കൂടുതൽ ഉപകാരപ്രദമായ അറിവുകൾക്കായി വീഡിയോ കണ്ടു നോക്കൂ. Home Remedy For Acidity And Gastric Problems Video Credit : Ayurcharya
- Cold Milk
Drink ½–1 glass plain cold milk
Neutralizes stomach acid quickly
Avoid if lactose intolerant - Jeera (Cumin) Water
Boil 1 tsp cumin seeds in 1 cup water
Cool, strain, and sip
Reduces gas and improves digestion - Fennel Seeds (Saunf)
Chew ½–1 tsp after meals
Or boil in water and drink
Excellent for bloating & acidity - Coconut Water
Drink 1 glass fresh coconut water
Cools the stomach and balances acid - Banana
Eat 1 ripe banana
Natural antacid, coats stomach lining - Plain Rice or Kanji
Light, non-acidic food
Helps settle the stomach - Ajwain (Carom Seeds)
Chew ½ tsp ajwain + pinch of salt
Or drink with warm water
Very effective for gas & acidity - Tulsi Leaves
Chew 3-4 fresh tulsi leaves
Or drink tulsi tea
Reduces acid secretion - Baking Soda (Occasional Use Only)
Mix ¼ tsp baking soda in a glass of water
Use rarely, not daily
