Home Remedy For Mouth Ulcer : കാണുമ്പോൾ നിസ്സാരമായി തോന്നുമെങ്കിലും വായ്പുണ്ണ് ഒരു വലിയ പ്രശ്നം തന്നെയാണ്. ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന വായ്പ്പുണ്ണ് നല്ല വേദനയും ഉണ്ടാകാൻ കാരണമാകും. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് അസഹ്യമായ നീറ്റലും അനുഭവപ്പെടും. വായ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഇത് പെട്ടന്ന് മാറാനായി ഒരു അലോവേര എടുത്ത് അതിലെ ജെൽ മാത്രം പുണ്ണ് ഉള്ള ഭാഗത്ത് വെച്ച് റബ് ചെയ്ത് കൊടുക്കാം. നമ്മുടെയെല്ലാം വീട്ടിൽ വളരെ സുലഭമായി കിട്ടുന്ന ഒന്നാണ് ഏലക്ക. ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന ഏലക്ക നമ്മുടെ വായിലെ ചീത്ത മണമൊക്കെ മാറ്റാൻ സഹായിക്കുന്നു. ഏലക്ക നമ്മുടെ ദഹനവ്യവസ്ഥക്കും വളരെ നല്ലതാണ്. ഇത് വായിലിട്ട് ചവയ്ക്കുന്നത് നമ്മുടെ പല്ലിലെ കേടും അഴുക്കുമൊക്കെ മാറ്റാനും സഹായിക്കുന്നു.
ഏലക്ക പൊടിച്ച് അതിൽ തേനും കൂടി മിക്സ് ചെയ്ത് പുണ്ണ് ഉള്ള ഭാഗത്ത് കോട്ടൺ തുണിയിൽ ആക്കി വെച്ച് കൊടുക്കാം. ഇത് വച്ച് 2 മണിക്കൂറിന് ശേഷമേ വെള്ളം കുടിക്കാവൂ. അര ടീസ്പൂൺ ഏലക്ക പൊടിയും ഒരു ടീസ്പൂൺ തേനും എടുത്താൽ മതിയാകും. നമ്മുടെ വീട്ടു മുറ്റത്ത് എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് തുളസി. ഈ കുഞ്ഞ് തുളസിയിലയില്‍ ഗുണങ്ങൾ ഏറെയാണ്. ഇതിന്റെ ഒരില ഒരു ദിവസം കഴിച്ചാൽ മതിയാകും.
അൾസർ ഇല്ലാതിരിക്കാൻ മാത്രമല്ല ആന്റി ബാക്റ്റീരിയ, ആന്റി ഫങ്കൽ, ആന്റി ഓക്സിഡന്റുകൾ തുടങ്ങി ഒട്ടേറെ ഗുണങ്ങൾ ഇതിനുണ്ട്. തുളസി കഴുകി നന്നായി ചതച്ച് കോട്ടൺ തുണിയിൽ ആക്കി പുണ്ണ് ഉള്ള ഭാഗത്ത് വെച്ച് കൊടുക്കുന്നതും വളരെ നല്ലതാണ്. വായ്പ്പുണ്ണ് ഇനി ഒരു ദിവസം കൊണ്ട് മാറ്റാം. വായ്പ്പുണ്ണ് ചികിത്സിക്കാനുള്ള പൊടിക്കൈകൾ ഇനി നിങ്ങളും വീട്ടിൽ പരീക്ഷിച്ച് നോക്കൂ. Home Remedy For Mouth Ulcer Video Credit : Mother’s Pantry By reshmi