Home Remedy For Paronychia : നഖങ്ങൾ ഭംഗിയായി ഇരിക്കുക എന്നത് ഓരോരുത്തരുടെയും ആഗ്രഹമാണ്. എന്നാൽ പല പല കാരണങ്ങളാൽ നഖങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാറുണ്ട്. അതുവഴി നഖത്തിന്റെ ആരോഗ്യം കുറഞ്ഞു വരുന്നതായി കണ്ട് വരാറുണ്ട്. അത്തരത്തിൽ ഉള്ള ഏത് പ്രയാസങ്ങളും മാറ്റിയെടുക്കാൻ ഈ ചെറിയ ടിപ്പ് ഉപയോഗിച്ച് നമുക്ക് സാധിക്കുന്നതാണ്. നമുക്ക് ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.
അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു സ്പൂൺ വെളിച്ചെണ്ണ ഒരു പകുതി പിഴിഞ്ഞ ചെറുനാരങ്ങയുടെ തോട്, ഉപ്പ്, ചെറു ചൂടുവെള്ളം എന്നിവയാണ്. ഇനി ഇത് ഉപയോഗിച്ച് എങ്ങനെ നമ്മുടെ നഖങ്ങൾ പരിപാലിക്കാം എന്ന് നോക്കാം. അതിനായി കുറച്ച് കോട്ടനോ പഞ്ഞിയോ എടുത്ത് വെളിച്ചെണ്ണയിൽ മുക്കി നമ്മുടെ നഖങ്ങൾ നന്നായി തുടച്ചെടുക്കുക. ശേഷം രണ്ടോ മൂന്നോ മിനിറ്റ് മസാജ് ചെയ്തു കൊടുക്കുന്നത് വളരെയധികം ഗുണകരമാണ്.
ഇനി കൈകൾ നന്നായി കഴുകി വൃത്തിയാക്കി ചെറുനാരങ്ങയുടെ തോട് വച്ച് നഖങ്ങൾ നല്ലപോലെ മസാജ് ചെയ്യുക. ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് ഒരു ബൗളിലോ പാത്രത്തിലോ ഇട്ട് അതിലേക്ക് ഇളം ചൂടുവെള്ളം കൂടി ഒഴിച്ച് കൈകൾ കുറച്ച് സമയം അതിൽ മുക്കി വയ്ക്കണം. തുടർച്ചയായി ഇങ്ങനെ ചെയ്തു കഴിയുമ്പോൾ നഖത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും കുഴിനഖം പോലുള്ള അസുഖങ്ങൾ മാറി കിട്ടുകയും ചെയ്യുന്നത് കാണാം.
ഗന്ധ തൈലം എന്ന ആയുർവേദ മെഡിസിൻ ഉപയോഗിച്ച് മസാജ് ചെയ്ത് ഇതുപോലെ ചെറു ചൂടുവെള്ളത്തിൽ കുറച്ച് സമയം മുക്കി വെക്കുമ്പോൾ കുഴിനഖം പോലുള്ള അസുഖങ്ങളിൽ നിന്നും മുക്തി ലഭിക്കുന്നതാണ്. ഇത്തരത്തിൽ വീട്ടിൽ ലഭ്യമാകുന്ന ചെറിയ വസ്തുക്കൾ ഉപയോഗിച്ച് നമ്മളുടെ കൈകാലുകളുടെ സൗന്ദര്യം നമുക്ക് വർദ്ധിപ്പിച്ചെടുക്കാവുന്നതാണ്. മനോഹരമായ നഖങ്ങൾക്കായി ഈ ടിപ്പ് എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കണേ. Home Remedy For Paronychia Credit : Malayali Corner