Home Remedy For PCOD
Home Remedy For PCOD : ഇന്ന് കൗമാരക്കാരെയും യുവതികളെയും ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു പ്രശ്നമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്. ഒരു ശാരീരിക ആരോഗ്യപ്രശ്നം എന്നതിനപ്പുറം മാനസികമായും പ്രയാസത്തിലാക്കുന്ന ഒരു രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്നും അറിയപ്പെടുന്ന ഇത്. സ്ത്രീകളിലെ ഹോർമോൺ വ്യതിയാനം ഇതിൻറെ പ്രധാന കാരണമാണ്. അമിതമായ രോമവളർച്ചയും വണ്ണം കൂടുന്നതും ഇതിൻറെ ലക്ഷണങ്ങളാണ്. ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വളരെ ഫലപ്രദമായി വീട്ടിൽ തയ്യാറാക്കാവുന്ന നാച്ചുറൽ റെമഡിയും അവർ ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികളുമാണ് നമ്മൾ പരിചയപ്പെടുന്നത്.
- Eat high-fiber foods (vegetables, fruits, millets)
- Avoid sugar, bakery items & junk food
- Exercise or walk 30 minutes daily
- Maintain healthy weight
- Reduce stress (yoga, meditation)
പി സി ഒ ഡി ഉള്ള ആളുകൾ രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിന് മുമ്പായി ഒരു പാനീയം തയ്യാറാക്കി കുടിക്കണം. ഗ്രീൻ ടീയിലാണ് നമ്മളീ പാനീയം തയ്യാറാക്കുന്നത്. ആദ്യമായി ഒരു ഗ്ലാസ് ഗ്രീൻ ടീ തിളപ്പിച്ച് അതിലേക്ക് ഒരു സ്പൂൺ കറുവപ്പട്ട പൊടിച്ചതും ഒരു പകുതി നാരങ്ങയുടെ നീരും മൂന്ന് ഇതൾ തുളസിയിലയും മധുരം ആവശ്യമെങ്കിൽ അൽപ്പം പനംകൽകണ്ടവും ചേർത്ത് തയ്യാറാക്കി ഇളം ചൂടിൽ കുടിക്കണം. ഇത് കുടിച്ച് അരമണിക്കൂറിന് ശേഷം ബ്രേക്ക്ഫാസ്റ്റ് കഴിക്കാവുന്നതാണ്. ബ്രേക്ക്ഫാസ്റ്റിന് നമുക്ക് ഇഷ്ടമുള്ള പലഹാരങ്ങൾ തയ്യാറാക്കി കഴിക്കാം. എന്നാൽ എണ്ണ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നതെങ്കിൽ അതിന് പകരമായി നാച്ചുറലായി കടഞ്ഞെടുത്ത നെയ്യ് ഉപയോഗിക്കാം. ഉച്ച സമയത്തെ ഭക്ഷണത്തിൽ ചോറ്, മീൻ, പയറുവർഗങ്ങൾ, പച്ചക്കറികൾ, നാച്ചുറലായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന കറികൾ എന്നിവയൊക്കെ കഴിക്കാം.
എന്നാൽ കൂടുതൽ മാംസാഹാരങ്ങൾ, എണ്ണ നിറഞ്ഞ ഭക്ഷണങ്ങൾ, പൊരിച്ചെടുത്ത വിഭവങ്ങളൊക്കെ നമ്മുടെ ശരീരത്തിൽ കൂടുതൽ കൊഴുപ്പടിയാൻ കാരണമാകും. രത്രി ഭക്ഷണ സമയത്ത് എണ്ണയടങ്ങിയ ഭക്ഷണങ്ങളോ മാംസാഹാരമോ കഴിക്കരുത്. പകരം ഓട്സ്, റവ ഉപ്പുമാവ്, പച്ചക്കറികൾ, ഇലകൾ എന്നിവ ചേർത്ത സാലഡുകൾ, പയറുവർഗങ്ങൾ, ഒരു ഗ്ലാസ് ഫ്രഷ് ജ്യൂസ് മുതലായവ കഴിക്കാവുന്നതാണ്. മിതമായ അളവിൽ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. ഇത് കൂടാതെ നമുക്ക് ഇടക്ക് ചായ കുടിക്കണമെങ്കിൽ കുടിക്കാം. പഴങ്ങൾ കഴിക്കണമെങ്കിൽ വിറ്റാമിൻ സി കൂടുതലടങ്ങിയവ കഴിക്കുന്നത് വളരെ നല്ലതാണ്. ലഞ്ചിനും ഡിന്നറിനും ഇലയടങ്ങിയ ഭക്ഷണങ്ങൾ, വാഴക്കൂമ്പ്, ചുരക്ക എന്നിവയൊക്കെ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇവയെല്ലാം തന്നെ വിറ്റാമിനുകളും മിനറലുകളും പ്രോട്ടീനുകളും ധാരാളമായി അടങ്ങിയവയാണ്.
അതുപോലെ നമ്മുടെ വീടുകളിൽ സുലഭമായ ചക്ക, മാങ്ങ, പപ്പായ, ഇളനീർ എന്നിവയൊക്കെ കഴിക്കാവുന്നതാണ്. ഒഴിച്ചുകൂടാൻ ആവാത്ത സാഹചര്യങ്ങളിലും വല്ലാതെ കൊതി തോന്നുമ്പോളും ഒരു കഷണം ചിക്കനോ ബീഫോ കഴിച്ചാൽ പ്രശ്നമില്ല. അതുപോലെ ദിവസം ഒന്നര ലിറ്റർ മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കാനായി ശ്രദ്ധിക്കണം. ഇതിൻറെയൊക്കെ അപ്പുറത്ത് നമ്മൾ ഏറ്റവും കൂടുതലായി ശ്രദ്ധ പുലർത്തേണ്ടത് വയറിനെ കേന്ദ്രീകരിച്ചുള്ള വ്യായാമമാണ്. ദിവസവും ഇത്തരത്തിൽ വ്യായാമം ചെയ്താൽ നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നതിനും വണ്ണം കുറയ്ക്കുന്നതിനും ഇത്തരം ഹോർമോൺ വ്യതിയാനങ്ങളെ നിയന്ത്രിക്കുന്നതിനുമെല്ലാം സഹായിക്കും. പിസിഒഡി ഇല്ലാതാക്കാൻ കഴിക്കേണ്ട പാനീയവും ശ്രദ്ധിക്കേണ്ട ഭക്ഷണരീതികളും ഡോക്ടർ സാജിദ് കടക്കൽ വിശദമായി പറഞ്ഞുതരുന്ന ഈ വീഡിയോ നിങ്ങളും കണ്ടു നോക്കൂ. Home Remedy For PCOD Video Credit : Dr Sajid Kadakkal
Cinnamon Water
Helps improve insulin sensitivity
Boil 1 cup water + ½ tsp cinnamon
Drink once daily
Fenugreek (Uluva) Seeds
Helps regulate hormones & periods
Soak 1 tsp seeds overnight
Drink water on empty stomach
Flax Seeds
Reduces excess androgen levels
Take 1 tsp powdered flax seeds daily
Add to curd or warm water
Spearmint Tea
Helps reduce facial hair & hormonal imbalance
Drink 1 cup daily
Aloe Vera Juice
Supports hormonal balance
Take 2 tbsp fresh aloe vera juice in the morning
Turmeric Milk
Reduces inflammation
Drink at night (½ tsp turmeric in milk)