Home Remedy For Throat Pain

ഉള്ളിയും ശർക്കരയും ഉണ്ടോ.!? എത്ര വലിയ തൊണ്ടവേദനയും മാറും; തണുപ്പ് കാലത്തെ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം | Home Remedy For Throat Pain

Home Remedy For Throat Pain : തൊണ്ട വേദനയും തൊണ്ടയിലെ പഴുപ്പ് മൂലമുള്ള അസ്വസ്ഥതയുമെല്ലാം നമ്മൾ നിരന്തരം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളാണ്. കാലാവസ്ഥ വ്യതിയാനം കൊണ്ടും തണുപ്പുള്ള ഭക്ഷണം കഴിക്കുന്നത് കൊണ്ടുമൊക്കെ ഉണ്ടാകുന്ന ഈ ആരോഗ്യപ്രശ്നം പലപ്പോഴും അസഹനീയമായ വേദനയാണ് നൽകുക. എന്നാൽ തൊണ്ടവേദനയ്ക്ക് പരിഹാരം തേടി ഡോക്ടറെ കാണാനോ ചികിത്സ നടത്താനോ ആരും മെനക്കെടാറില്ല എന്നതാണ് സത്യം.

എന്നാൽ വേദന സഹിക്കാൻ വയ്യാതെ വരുമ്പോഴാണ് പലരും ഇതിന് പ്രതിവിധി തേടുന്നത്. തൊണ്ടവേദന സങ്കീർണമായ അവസ്ഥയിലേക്ക് നീങ്ങുന്നതിനു മുമ്പ് തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില ചികിത്സ വിധികളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം. ആദ്യമായി നമ്മൾ തയ്യാറാക്കാൻ പോകുന്നത് ഒരു ചായയാണ്. അതിനായി ചായ പാത്രത്തിലേക്ക് ഒന്നു മുതൽ ഒന്നര ഗ്ലാസ് വരെ വെള്ളം ഒഴിച്ച് അടുപ്പിൽ വച്ച് നന്നായി തിളപ്പിച്ചെടുക്കണം. നമ്മൾ ദിവസേന കഴിക്കുന്ന ചായക്ക് യതാർത്ഥത്തിൽ തൊണ്ടവേദന മാറ്റാനുള്ള കഴിവുണ്ട്.

പക്ഷേ അതിൽ ചേർക്കുന്ന ഒരു ചേരുവ മാറ്റിയാൽ മതിയാവും. ഇവിടെ നമ്മൾ ചേർത്തു കൊടുക്കുന്നത് പഞ്ചസാരക്ക് പകരം ഉപ്പാണ് എന്ന് മാത്രം. ഇതിലേക്ക് ചായപ്പൊടിയും ഉപ്പും ചേർത്ത് ചായപ്പൊടിയുടെ കടുപ്പം ഇളകുന്നത് വരെ നന്നായി വെട്ടി തിളപ്പിച്ചെടുക്കണം. ചായപ്പൊടിക്ക് യഥാർത്ഥത്തിൽ നമ്മുടെ തൊണ്ടയിൽ ഉണ്ടാകുന്ന ഇൻഫെക്‌ഷനും അസ്വസ്ഥതയുമൊക്കെ മാറ്റാനുള്ള കഴിവുണ്ട്. ശേഷം തയ്യാറാക്കിയ ചായ നമുക്ക് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊടുക്കണം. ശേഷം ഇത് ചൂടാറുന്നതു വരെ കാത്തു നിൽക്കണം. ഈ ചായ നമുക്ക് കുടിക്കാനുള്ളതല്ല തൊണ്ടയിൽ ഗാർഗിൽ ചെയ്യാനുള്ളതാണ് അതുകൊണ്ടുതന്നെ ഒരു മിതമായ ചൂടിൽ ആവുന്നത് വരെ ഇത് ചൂടാക്കി എടുക്കണം എന്നിട്ട് ദിവസേന മൂന്ന് നേരം ഇത്തരത്തിൽ ചായ ഉപയോഗിച്ച് ഗാർഗിലിങ് ചെയ്താൽ തൊണ്ടയ്ക്ക് നല്ല ആശ്വാസം കിട്ടും. നമ്മൾ സാധാരണ ഉപ്പുവെള്ളം ഉപയോഗിച്ച് ഇത്തരത്തിൽ ചെയ്യാറുണ്ട്. എന്നാൽ അതിനേക്കാൾ നല്ല ഫലമാണിതിന്.

Home Remedy For Throat Pain : ചെറിയ ഉള്ളിയും ശർക്കരയും ഉപയോഗിച്ചുള്ള ടിപ്പാണ് അടുത്തത്. ചെറിയുള്ളി കുഞ്ഞു കഷണങ്ങളാക്കി അരിഞ്ഞെടുത്ത ശേഷം അതിലേക്ക് ശർക്കര പൊടിച്ചത് കൂടെ ചേർത്ത് ഇടയ്ക്കിടെ ഓരോ സ്പൂൺ കഴിച്ചു കൊടുക്കുന്നതാണ് അടുത്ത മാർഗ്ഗം. ഈ അടുത്തിടെ കൊറോണ വന്നു മാറിയതിനു ശേഷം അതായത് കൊറോണയുടെ മൂന്നാമത്തെ ഘട്ടമൊക്കെ എത്തിയപ്പോൾ തന്നെ കുറേ ആളുകൾക്ക് തൊണ്ടവേദന ഇടയ്ക്കിടെ വരുന്നതായി കാണപ്പെട്ടിട്ടുണ്ട്. വന്നവർക്ക് തന്നെ വീണ്ടും വീണ്ടും വരുന്നതായും കാണപ്പെട്ടിട്ടുണ്ട്. അങ്ങനെ സംഭവിക്കുന്നവർക്ക് അസ്വസ്ഥത വരുമ്പോൾ തന്നെ ഇത്തരത്തിൽ ചെയ്തെടുത്താൽ പെട്ടെന്ന് ഭേദമാകും. കുടംപുളി ഉപയോഗിച്ചുള്ള മാർഗമാണ് അടുത്തത്. കുടംപുളി നമ്മൾ കറിവയ്ക്കാനാണ് ഉപയോഗിക്കുന്നതെങ്കിലും ഇത് നല്ലൊരു മരുന്നാണ്. ഇതിൻറെ കൂടെ ചേർക്കുന്ന മറ്റൊരു ചേരുവ വെളുത്തുള്ളിയാണ്. വെളുത്തുള്ളിയുടെ ഗുണങ്ങൾ നമ്മൾ പ്രത്യേകം പറയേണ്ട ആവശ്യമില്ല. ഇത് ബാക്ടീരിയകളെ നശിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ്. കുടംപുളിയും വെളുത്തുള്ളിയും ഉപ്പും ചതച്ച് ചേർത്ത് തൊണ്ടയിൽ തേച്ച് കൊടുക്കുന്നതും തൊണ്ടവേദന മാറാൻ നല്ലൊരു മരുന്നാണ്. അപ്പോൾ ഈ മൂന്ന് ടിപ്പുകളും നിങ്ങൾക്ക് വളരെയേറെ പ്രയോജനപ്പെടും എന്ന കാര്യം ഉറപ്പാണ്. തൊണ്ടവേദന മാറാൻ ഇനി നിങ്ങളും ഈ ടിപ്പുകൾ പരീക്ഷിക്കാൻ മറക്കല്ലേ. Home Remedy For Throat Pain Credit : Kairali Health

Home Remedy For Throat Pain

Also Read : ഡയറ്റിങും വേണ്ട വ്യായാമവും വേണ്ട; കുടവയറും അരക്കെട്ടിലെ കൊഴുപ്പും കുറക്കാം, ക‍ു‌ടംപുളി പാനീയം ഇതുപോലെ കുടിച്ചാൽ സംഭവിക്കുന്നത് | kudampuli Water Benefits

Advertisement