തിളയ്ക്കുന്ന പാലിൽ വെള്ളുള്ളി ഇതുപോലെ ഇടൂ; നിങ്ങൾ ഞെട്ടും ഉറപ്പ്, വെള്ളുള്ളിയുടെ ഞെട്ടിക്കുന്ന ഉപയോഗങ്ങൾ | Homemade Cheese Recipe

Homemade Cheese Recipe : വെളുത്തുള്ളി ഉണ്ടാകാത്ത അടുക്കളകൾ കാണുമോ?കാരണം നമ്മുടെ പാചകരീതിയിൽ വെളുത്തുള്ളി കൂടിയേ തീരൂ. രുചി മാത്രമല്ല മറ്റ് ചില സവിശേഷതകളും ഉണ്ട്. വെളുത്തുള്ളിയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുക. കാലാകാലങ്ങളായി വെളുത്തുള്ളി നമ്മുടെയെല്ലാം അടുക്കളയിലെ സുപ്രധാന ചേരുവയാണ്. ഏത്‌ കറി വിഭവം തയ്യാറാക്കാൻ ആയാലും ഇത് ചേർക്കുക പ്രധാനമായിരിക്കും. വിഭവത്തിന്റെ സ്വാദ് തന്നെ മാറ്റി മറിക്കാൻ ശേഷിയുള്ളതാണ് ഇതിന്റെ സവിശേഷ രുചി.

എന്നാൽ രുചി മാത്രമല്ല, ആന്റി ബാക്റ്റീരിയൽ, ആന്റിസെപ്റ്റിക് സ്വഭാവമുള്ളതിനാൽ ഇതിന് രോഗശാന്തി ഔഷധഗുണങ്ങളുമുണ്ട് എന്ന് കൂടി പറയാം. ധാരാളം പോഷകങ്ങൾ നിറഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ നിങ്ങളുടേ ദൈനംദിന ഭക്ഷണത്തിലൂടെ ഇത് ഉള്ളിൽ ചെല്ലുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ഇരട്ടിയാക്കുന്നു. എന്നാൽ വെളുത്തുള്ളിയുടെ ഈ രഹസ്യം അധികമാർക്കും അറിയുകയില്ല. അത് എന്താണെന്ന് നോക്കിയാലോ. ആദ്യമായി ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച ശേഷം അതിലേക്ക് ഒരു ലിറ്റർ പാൽ ഒഴിച്ചു കൊടുക്കണം. നല്ല കട്ടിയുള്ള ക്രീം മിൽക്ക് സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്, ഇത് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. അല്ലെങ്കിൽ മിൽമയുടെ പാക്കറ്റ് പാൽ ഉപയോഗിച്ചാലും മതിയാകും. പാൻ അത്യാവശ്യം ചൂടായി വരുമ്പോൾ ഇതിലേക്ക് മൂന്ന് ടീസ്പൂൺ വിനാഗിരി ചേർത്തു കൊടുക്കണം.

ഇതിന് പകരമായി മൂന്ന് ടീസ്പൂൺ ചെറുനാരങ്ങയുടെ നീര് ചേർത്ത് കൊടുത്താലും മതിയാകും. ശേഷം ഇത് നന്നായി ഒന്ന് ഇളക്കി കൊടുക്കണം. പാലൊന്ന് തിളച്ചു വരുമ്പോൾ തീ കുറച്ച് വെക്കണം. എങ്കിൽ മാത്രമേ ഇത് നല്ലപോലെ വെന്ത് കിട്ടുകയുള്ളൂ. ശേഷം ഇതിലേക്ക് കുറച്ച് ഉപ്പ് കൂടെ ചേർത്ത് ഇളക്കി കൊടുക്കണം. പാൽ പിരിഞ്ഞു വന്നതിന് ശേഷം മൂന്നോ നാലോ മിനിറ്റ് കൂടെ ഇതൊന്ന് തിളപ്പിച്ച് വേവിച്ചെടുക്കണം. അടുത്തതായി ഒരു കുടം വെളുത്തുള്ളി നല്ലപോലെ കഴുകിയെടുത്ത ശേഷം തോലോട് കൂടെ ഇതിലേക്ക് ഇറക്കി വച്ച് കൊടുക്കണം. വെളുത്തുള്ളി പാലിൽ കിടന്ന് നല്ലപോലെ വെന്ത് വരുമ്പോൾ ഇത് പുറത്തേക്ക് എടുത്ത് മാറ്റാവുന്നതാണ്. ആ സമയം ആവുമ്പോഴേക്കും വെളുത്തുള്ളിയുടെ ഫ്ലേവർ ഇതിലേക്ക് നല്ല പോലെ ഇറങ്ങിയിട്ടുണ്ടാകും. ശേഷം തീ ഓഫ് ചെയ്ത് ഇത് ഒരു അരിപ്പയിലേക്ക് അരിച്ച് മാറ്റാം. അരിപ്പയ്ക്ക് പകരം ചെറിയ നേരിയ തുണി ഉപയോഗിച്ചാലും മതി.

ഒരു സ്പൂണോ തവിയെ ഉപയോഗിച്ച് നല്ലപോലെ അമർത്തി മുഴുവൻ വെള്ളവും അരിച്ചെടുക്കണം. തുണിയാണ് ഉപയോഗിക്കുന്നതെങ്കിൽ കിഴികെട്ടി ഒരു ദിവസം മുഴുവൻ തൂക്കിയിട്ടാലെ ഇതിലെ വെള്ളം മുഴുവൻ വാർന്നു കിട്ടുകയുള്ളൂ. വെള്ളമൊക്കെ വറ്റി നല്ലപോലെ ഡ്രൈ ആയ ഇത് നമുക്ക് മറ്റൊരു ബൗളിലേക്ക് മാറ്റി കൊടുക്കണം. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും മൂന്ന് പീസ് ക്രീം ചീസും കൂടെ ചേർത്ത് ബീറ്റർ ഉപയോഗിച്ച് നല്ലപോലെ ബീറ്റ് ചെയ്തെടുക്കണം. സ്പൂൺ ഉപയോഗിച്ച് ബീറ്റ് ചെയ്തെടുത്താലും മതിയാകും. ഇത് നല്ല ഡ്രൈ ആയി തോന്നുകയാണെങ്കിൽ ഓരോ ടീസ്പൂൺ വീതം പാൽ ചേർത്ത് കൊടുത്താൽ മതി. അടുത്തതായി നേരത്തെ വേവിച്ചു മാറ്റിവെച്ച വെളുത്തുള്ളി കുടത്തിൽ നിന്നും നാല് അല്ലി വെളുത്തുള്ളിയെടുത്ത് ഗ്രേറ്റ് ചെയ്ത് ചേർത്തു കൊടുക്കണം. കൂടുതൽ ഫ്ലേവർ ആവശ്യമാണെങ്കിൽ കൂടുതൽ വെളുത്തുള്ളി ചേർക്കാവുന്നതാണ്. വളരെ ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാവുന്ന ഈ ചീസ് റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കാൻ മറക്കരുതേ. Homemade Cheese Recipe Credit : Thoufeeq Kitchen

Homemade Cheese Recipe

Here’s a simple homemade cheese recipe you can try with just a few ingredients. This is for fresh paneer or farmer’s cheese, which is great for snacking, cooking, or crumbling over dishes.

Basic Homemade Cheese (Paneer or Farmer’s Cheese)

Ingredients

  • 1 gallon (3.8 liters) whole milk (not ultra-pasteurized)
  • 1/4 cup (60 ml) white vinegar or lemon juice
  • 1 tsp salt (optional)

Equipment

  • Large heavy-bottomed pot
  • Slotted spoon
  • Cheesecloth or clean muslin
  • Strainer/colander
  • Bowl

Instructions

  • Heat the Milk
  • Curdle the Milk
  • Strain the Curds
  • Press the Cheese (optional)
  • Refrigerate and Store

Also Read : ഇനി എന്തെളുപ്പം; വെറും 2 ചേരുവകൾ കൊണ്ട് കിലോ കണക്കിന് മിൽക്ക് മൈഡ് ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം, മിൽക്ക് മെയ്ഡ് ഇനി ഒരിക്കലും കടകളിൽ നിന്നും വാങ്ങേണ്ട | Milkmaid Recipe

Homemade Cheese Recipe
Comments (0)
Add Comment