Homemade Desiccated Coconut powder : കുക്കീസ് പോലുള്ള പല വിഭവങ്ങളും വീട്ടിൽ തയ്യാറാക്കുമ്പോൾ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഡെസിക്കേറ്റഡ് കോക്കനട്ട്.എന്നാൽ ഇത് സാധാരണയായി ഉയർന്ന വില കൊടുത്ത് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടാവുക. വളരെ എളുപ്പത്തിൽ ഡെസിക്കേറ്റഡ് കോക്കനട്ട് എങ്ങിനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
അതിനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു തേങ്ങ പൊട്ടിക്കാതെ ഒരു കുക്കറിലേക്ക് ഇടുക. ശേഷം തേങ്ങ മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ച് മൂന്നോ നാലോ വിസിൽ അടിപ്പിച്ച് എടുക്കണം. കുക്കറിന്റെ വിസിൽ പോയി ചൂടൊന്ന് ആറി കഴിയുമ്പോൾ തേങ്ങ പുറത്തെടുത്ത് രണ്ടായി പൊട്ടിച്ചെടുക്കുക. ശേഷം ഒരു കത്തി ഉപയോഗിച്ച് തേങ്ങയുടെ ചുറ്റും വരഞ്ഞു കൊടുക്കുമ്പോൾ തന്നെ അകം ഭാഗം പെട്ടെന്ന് പുറത്തേക്ക് വരുന്നതാണ്.
പിന്നീട് അടർത്തിയ തേങ്ങയുടെ ഭാഗം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് കറക്കി എടുക്കുക. സ്റ്റൗ ഓൺ ചെയ്ത് ഒരു പാൻ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മിക്സിയിൽ കറക്കി വെച്ച തേങ്ങയുടെ കൂട്ട് ഇട്ടു കൊടുക്കാവുന്നതാണ്. തേങ്ങയുടെ പാലെല്ലാം ഒന്ന് വലിഞ്ഞ് ഡ്രൈ ആയി വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. തേങ്ങയുടെ കൂട്ടിന്റെ ചൂടാറി വരുമ്പോൾ വീണ്ടും മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്നുകൂടി കറക്കി എടുക്കാവുന്നതാണ്.
ഇപ്പോൾ നല്ല ടെക്സ്ചറിൽ തന്നെ ഡെസിക്കേറ്റഡ് കോക്കനട്ട് റെഡിയായി കിട്ടുന്നതാണ് . അത് ഉപയോഗിച്ച് കുക്കീസ് ഉൾപ്പെടെയുള്ള പല രുചികരമായ വിഭവങ്ങളും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. യാതൊരു പ്രിസർവേറ്റീവ്സും ചേർക്കാതെ തന്നെ ഈയൊരു ഡെസിക്കേറ്റഡ് കോക്കനട്ട് സൂക്ഷിച്ചു വെച്ച് ആവശ്യാനുസരണം ഉപയോഗപ്പെടുത്തുകയും ചെയ്യാം.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുന്നതാണ്. Homemade Desiccated Coconut powder Video Credit : Ummi’s kitchen
Homemade Desiccated Coconut powder
Desiccated Coconut Powder is finely grated, dried, and unsweetened coconut flesh. It’s a popular ingredient in baking, cooking, and confectionery, especially in tropical cuisines.
Key Features
- Made from: White kernel of mature coconuts
- Texture: Fine to medium grated
- Moisture content: Very low (typically <3%)
- Shelf life: 6-12 months if stored properly (cool, dry place)
- Taste: Mildly sweet and nutty (no added sugar)
Common Uses
- Baking – Cakes, cookies, and muffins
- Confectionery – Energy balls, coconut ladoos, and chocolates
- Curries & Gravies – Used in Indian and Southeast Asian cooking
- Toppings – For desserts, smoothie bowls, and yogurt
- Gluten-Free Cooking – Often used in paleo and keto recipes
Buying Tips
- Look for 100% pure coconut with no added sugar or preservatives.
- Check the color – It should be white; yellowish tint may indicate it’s old.
- Sealed packaging helps retain freshness.