പാലിന് കൊടുക്കുന്ന പൈസ നെയ്യുണ്ടാക്കി മുതലാക്കാം; പാൽപ്പാടയിൽ നിന്ന് ശുദ്ധമായ നെയ്യ് വീട്ടിലുണ്ടാക്കാം, ആയിരക്കണക്കിന് രൂപ ലാഭം | Homemade Ghee Recipe

Homemade Ghee Recipe

  • Rich in Healthy Fats
  • Boosts Digestion
  • Strengthens Immunity
  • Good for Skin & Hair
  • Lactose & Casein-Free
  • Supports Weight Loss (in moderation)
  • Cools the Body (According to Ayurveda)
  • Great Cooking Medium

Homemade Ghee Recipe : ഇപ്പോൾ കടയിൽ നിന്നും എന്തെങ്കിലും ഒക്കെ വാങ്ങി ഉപയോഗിക്കാൻ പേടി തോന്നും അല്ലേ. അത്രയ്ക്ക് മായമാണ് സാധനങ്ങളിൽ എല്ലാം തന്നെ. എന്തൊക്കെ വാർത്തകൾ ആണ് ദിവസവും കേൾക്കുന്നത്. അപ്പോൾ പിന്നെ എല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കുന്നത് ആണ് നല്ലത്. നമുക്ക് ഇന്ന് ബട്ടറും നെയ്യും വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഒന്ന് നോക്കിയാലോ. അതിനായി നല്ല കട്ടിയുള്ള പാല് വാങ്ങുക.

ഈ പാല് വെള്ളം ചേർക്കാതെ തിളപ്പിക്കുക. പാല് നല്ലത് പോലെ തണുപ്പിച്ചതിന് ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് പാട കിട്ടും. ഈ പാട എടുത്ത് ഒരു ബോക്സിൽ നല്ലത് പോലെ അടച്ചു വയ്ക്കുക. ഇതിനെ ഫ്രീസറിൽ വയ്ക്കാൻ മറക്കരുത്. ഇങ്ങനെ ദിവസവും പാട എടുത്ത് വയ്ക്കണം. നമ്മൾ ബട്ടർ ഉണ്ടാക്കുന്ന സമയത്തിന് ആറ് മണിക്കൂർ മുൻപ് ഫ്രീസറിൽ നിന്നും എടുത്ത് വയ്ക്കണം.

ഇതിനെ മിക്സിയുടെ ജാറിൽ ഒന്ന് അടിച്ചെടുക്കണം. അതിലേക്ക് നല്ല തണുത്ത വെള്ളം ഒഴിച്ചു കൊടുക്കണം. ഐസ് ഇട്ടാലും മതി. ഒന്നും കൂടി അടിച്ചെടുക്കുക. ഇങ്ങനെ മൂന്നോ നാലോ തവണ അടിക്കുമ്പോൾ ബട്ടർ മുകളിലും വെള്ളം താഴെയും ഉണ്ടാവും. ഈ ബട്ടർ നന്നായി പിഴിഞ്ഞെടുക്കണം. ഈ ബട്ടറിനെ നല്ലത് പോലെ കഴുകി എടുത്ത് പാലിന്റെ അംശം കളയുക.

അങ്ങനെ വീട്ടിൽ തന്നെ നല്ല ശുദ്ധമായ ബട്ടർ ഉണ്ടാക്കി എടുക്കാം. നല്ല ചൂടായ പാനിൽ ഈ ബട്ടർ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. മീഡിയം തീയിൽ വച്ചു ഇളക്കി കൊടുത്തു കൊണ്ടേ ഇരിക്കുക. ഇതിൽ ഉള്ള വെള്ളത്തിന്റെയും പാലിന്റെയും അംശം ഇതിൽ നിന്നും പോവുന്നത് വരെ ഇളക്കി കൊണ്ടേ ഇരിക്കണം. ഇത് തണുത്തത്തിന് ശേഷം അരിച്ചെടുക്കുക. അങ്ങനെ നല്ല ശുദ്ധമായ ബട്ടറും നെയ്യും ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയാനായി വീഡിയോ മുഴുവനായും കാണുക. Homemade Ghee Recipe Video Credit : Akkus Cooking

  • Melt the Butter:
  • Place the unsalted butter in a heavy-bottomed pan.
  • Heat over medium-low flame until fully melted.
  • Simmer and Clarify:
  • Continue cooking; the butter will start to bubble and foam.
  • Milk solids will begin to separate and sink to the bottom.
  • Stir occasionally to prevent burning.
  • Watch for Golden Color & Nutty Aroma:
  • After 12–15 minutes, you’ll notice the liquid turning golden.
  • The milk solids at the bottom will turn light brown.
  • You’ll also smell a rich, nutty aroma — a sign it’s ready.
  • Strain:
  • Turn off the heat and let it cool slightly.
  • Strain through a fine mesh strainer or muslin cloth into a clean, dry glass jar.
  • Cool and Store:
  • Let the ghee cool completely before sealing the jar.
  • Store at room temperature (cool, dark place) or refrigerate for longer shelf life.

Also Read : ഉപയോഗിച്ച എണ്ണ കളയേണ്ട; ഒറ്റ മിനിറ്റിൽ ക്ലീൻ ആക്കാം, തിളച്ച എണ്ണയിലേക്ക് ഇത് ഒരു സ്പൂൺ ഒഴിച്ചാൽ മതി | Coconut Oil Reusing Tip

Homemade Ghee Recipe
Comments (0)
Add Comment