ഓറഞ്ചിന്റെ തൊലി ഇനി ആരും വെറുതെ കളയരുതേ; മിക്‌സിയിൽ ഇതുപോലെ ഒന്ന് കറക്കി എടുക്കൂ, ഒരു വർഷത്തേക്കുള്ള സോപ്പ് റെഡി

Homemade Orange Peel Soap Recipe

  • Brightens Skin Tone
  • Removes Dark Spots & Pigmentation
  • Controls Excess Oil
  • Fights Acne & Pimples
  • Natural Exfoliation
  • Shrinks Large Pores
  • Refreshing Aroma
  • Anti-Aging Support

Homemade Orange Peel Soap Recipe : നിങ്ങൾ സോപ്പ് ബേസ് ഇല്ലാതെ വീട്ടിൽ സോപ്പ് തയ്യാറാക്കി നോക്കിയിട്ടുണ്ടോ? ഇന്ന് സാധാരണഗതിയിൽ വീട്ടമ്മമാർ വീട്ടിൽ തന്നെ സോപ്പ് തയ്യാറാക്കി വരുന്നുണ്ട്. എന്നാൽ എല്ലാവരും സോപ്പ് ബേസ് വാങ്ങി ഉപയോഗിച്ചാണ് തയ്യാറാക്കാറുള്ളത്. നിങ്ങളുടെ വീട്ടിൽ ഓറഞ്ചിന്റെ തൊലി ഉണ്ടെങ്കിൽ കളയരുതേ, അത്‌ മിക്സിയിൽ അടിച്ച് നിങ്ങൾക്ക് സോപ്പ് ഉണ്ടാക്കാം. ഓറഞ്ച് ഉപയോഗിച്ച് സോപ്പ് ബേസൊന്നുമില്ലാതെയാണ് നല്ലൊരു അടിപൊളി സോപ്പ് തയ്യാറാക്കിയെടുക്കുന്നത്.

മുഖക്കുരു മാറ്റുന്നതിനും ശരീരത്തിനും ചർമ്മത്തിനും നല്ല തിളക്കവും നിറവും നൽകുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ സോപ്പാണിത്. ആദ്യമയി നല്ലപോലെ കഴുകിയെടുത്ത് ശേഷം നല്ലപോലെ തുടച്ചെടുത്ത ഒരു ഓറഞ്ച് എടുക്കുക. ഓറഞ്ചിന്റെ തൊലി കളഞ്ഞെടുത്ത ശേഷം തൊലി ഒരു മിക്സിയുടെ ജാറിലേക്കിട്ട് ഒട്ടും വെള്ളം ചേർക്കാതെ പൾസ് ബട്ടണിൽ ഒന്നോ രണ്ടോ തവണ ചെറുതായൊന്ന് അടിച്ചെടുക്കണം. ചെറിയ തരിയോട് കൂടെയാണ് അടിച്ചെടുക്കേണ്ടത്. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇത് ഏകദേശം രണ്ട് ടേബിൾസ്പൂൺ അളവാണ് ഉണ്ടാവുക. അടുത്തതായി ഇതേ മിക്സിയുടെ ജാറിലേക്ക് അല്ലികളായി അടർത്തിയെടുത്ത ഓറഞ്ച് ചേർത്ത് നല്ലപോലെ അടിച്ചെടുക്കണം. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് അരിപ്പ ഉപയിഗിച്ച അരിച്ച് മാറ്റണം.

ശേഷം ഇതിലേക്ക് നമ്മൾ നേരത്തെ അടിച്ചു വെച്ച ഓറഞ്ചിന്റെ തൊലിയും ഒരു ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെല്ലും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. ഇവിടെ നമ്മൾ സോപ്പ് തയ്യാറാക്കാൻ സോപ്പ് ബേസിന് പകരം മറ്റൊരു സോപ്പാണ് എടുക്കുന്നത്. ഗ്ലിസറിൻ അടങ്ങിയ സോപ്പാണ് ഇതിനായി നമുക്ക് ആവശ്യമുള്ളത്‌. ഗ്ലിസറിൻ അടങ്ങിയിട്ടുള്ള സന്തൂർ, ചന്ദ്രിക, മെഡിമിക്സ്, പിയേർസ് എന്നിവയിലൊക്കെ വരുന്ന ട്രാൻസ്പരന്റ് ആയ സോപ്പുകളാണ് നമുക്ക് ഇതിനായി ആവശ്യമുള്ളത്. അടുത്തതായി ഈ സോപ്പ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. സാധാരണ നമ്മൾ സോപ്പ് ബേസിലാണ് സോപ്പ് തയ്യാറാക്കി എടുക്കുന്നത്. അതിലേക്ക് മണത്തിനായി പെർഫ്യൂം കൂടെ ചേർക്കാറുണ്ട്.

പക്ഷേ ഇവിടെ നമ്മൾ ഇത്തരത്തിലുള്ള ഒരു സോപ്പ് ഉപയോഗിച്ചുകൊണ്ട് സോപ്പ് തയ്യാറാക്കുമ്പോൾ ഇതേ വലുപ്പത്തിലുള്ള രണ്ട് സോപ്പാണ് ലഭിക്കുക. അടുത്തതായി നമ്മൾ ഒരു സിലിക്കോൺ മോൾടെടുത്ത് അതിൽ കുറച്ചു വെളിച്ചെണ്ണ പുരട്ടി കൊടുക്കണം. സോപ്പ് പെട്ടെന്ന് വിട്ടു കിട്ടുന്നതിനാണ് ഇത്തരത്തിൽ ചെയ്യുന്നത്. അടുത്തതായി ഒരു പാനിൽ കുറച്ചു വെള്ളം തിളക്കാനായി വയ്ക്കണം. ശേഷം മറ്റൊരു പാനിൽ നേരത്തെ മുറിച്ചെടുത്ത സോപ്പ് കഷണങ്ങൾ ഇട്ട് കൊടുക്കണം. വെള്ളം തിളച്ചു വരുമ്പോൾ സോപ്പ് ചേർത്ത പാൻ വെള്ളത്തിലേക്ക് ഇറക്കി വയ്ക്കണം. ശേഷം നല്ലപോലെ തുടർച്ചയായി ഇളക്കി സോപ്പ് കഷണങ്ങൾ പൂർണ്ണമായും അലിഞ്ഞു വരുന്നത് വരെ രണ്ടോ മൂന്നോ മിനിറ്റ്‌ നല്ലപോലെ മിക്സ് ചെയ്ത് കൊടുക്കണം. സോപ്പ് മുഴുവനായും അലിഞ്ഞു വന്നതിനുശേഷം തീ ഓഫ് ചെയ്യാം. ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ഓറഞ്ചിന്റെ മിക്സും കൂടെ ഒരു വൈറ്റമിൻ ഈ ഗുളികയും കൂടെ ചേർത്ത് 30 സെക്കന്റ് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം. Homemade Orange Peel Soap Recipe Video Credit : Pachila Hacks

Also Read : വെറും 20 രൂപ മാത്രം ചിലവിൽ; ഒരു കഷ്‌ണം പപ്പായ മതി; മിക്‌സിയിൽ ഇതുപോലെ ഒന്ന് കറക്കിയാൽ ഒരു വർഷത്തേക്കുള്ള സോപ്പ് വീട്ടിൽ ഉണ്ടാക്കാം

Homemade Orange Peel SoapHomemade Orange Peel Soap RecipeOrange Peel Soap
Comments (0)
Add Comment