Homemade Papaya Soap Recipe

വെറും 20 രൂപ മാത്രം ചിലവിൽ; ഒരു കഷ്‌ണം പപ്പായ മതി; മിക്‌സിയിൽ ഇതുപോലെ ഒന്ന് കറക്കിയാൽ ഒരു വർഷത്തേക്കുള്ള സോപ്പ് വീട്ടിൽ ഉണ്ടാക്കാം

Homemade Papaya Soap Recipe

Papaya soap gently exfoliates the skin, removes dead cells, and brightens the complexion. Rich in papain enzyme and vitamins, it helps reduce dark spots, tan, and acne marks while giving the skin a smooth, fresh, and glowing look. Suitable for daily use for clear, healthy skin.

Homemade Papaya Soap Recipe : നമ്മുടെയെല്ലാം വീടുകളിൽ സുലഭമായ ഒരു പഴമാണ് പപ്പായ. എന്നാൽ പപ്പായ കഴിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ പപ്പായ കൊണ്ട് ചെയ്യാൻ സാധിക്കും. ഇത് ഒരു സൗന്ദര്യവർദ്ധക ഉത്പന്നമായും ഉപയോഗിക്കുന്നു. മുഖം ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കാൻ സുരക്ഷിതമായ പ്രകൃതിദത്തവും സൗമ്യവുമായ സോപ്പാണ് പപ്പായ സോപ്പ്. നമ്മൾ ഉപയോഗിക്കുന്ന സാധാരണ സോപ്പുകൾ അഴുക്ക് വൃത്തിയാക്കാനും നീക്കം ചെയ്യാനും സഹായിക്കും. പക്ഷേ അത് ചർമ്മത്തിന് വളരെ കഠിനമായിരിക്കും എന്നത് മാത്രമല്ല അതിലൂടെ പ്രകൃതിദത്ത എണ്ണകൾ നഷ്ടപ്പെടും.

എന്നാൽ പപ്പായ സോപ്പ് പ്രകൃതിദത്ത ചേരുവകളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രോട്ടീൻ വിഘടിപ്പിക്കുന്ന പപ്പൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ചർമ്മത്തിന് ആവശ്യമായ പ്രധാന പോഷകങ്ങളായ എ യും വിറ്റാമിൻ സിയും പപ്പായയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചർമ്മത്തിന്റെ പല പ്രശ്നങ്ങൾക്കും ഒരു ഉത്തമ പരിഹാരമായി പ്രവർത്തിക്കുന്നവയാണ്. പലരും ചർമ്മത്തിന്റെ ആരോഗ്യവും രൂപവും മെച്ചപ്പെടുത്താൻ പപ്പായ സോപ്പ് ഉപയോഗിക്കാറുണ്ട്. പപ്പായ സോപ്പ് ചർമ്മത്തിന് തിളക്കം നൽകുന്ന ഒന്നാണെന്നും നമുക്കറിയാം. നമ്മുടെ മുഖത്ത് എന്തെങ്കിലും നിറവ്യത്യാസമോ കറുത്ത പാടുകളോ ഒക്കെ ഉണ്ടെങ്കിൽ പപ്പായ സോപ്പ് ഇതിനെല്ലാം ഒരു പരിഹാരമാണ്. ഒരു പപ്പായയും 200 രൂപയും കൊണ്ട് ഒരു വർഷത്തേക്കുള്ള പപ്പായ സോപ്പ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആദ്യമായി 200 രൂപയുടെ, 3 സോപ്പിന്റെ ബേസ്, കളർ, മണം എന്നിവയ്ക്കുള്ള സാധനങ്ങളടങ്ങിയ കിറ്റ് എടുക്കണം. ആദ്യമായി സോപ്പിന്റെ ബേസ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത ശേഷം മെൽറ്റ് ചെയ്തെടുക്കണം. ഇത് നേരിട്ട് അടുപ്പിൽ വച്ച് മെൽറ്റ് ചെയ്യിക്കാതെ ഡബിൾ ബോയിൽ ചെയ്തെടുക്കുകയാണ് വേണ്ടത്. ഇതിനകത്തേക്ക് കളറും മണവും ചേർത്ത് വെറുതെ ഉപയോഗിക്കാവുന്നതാണ്.

പക്ഷെ നമ്മളിവിടെ കുഞ്ഞുങ്ങളെയൊക്കെ കുളിപ്പിക്കാൻ ഉപയൊഗിക്കുന്ന സോപ്പായത് കൊണ്ട് തന്നെ കറ്റാർവാഴയോ ചെമ്പരത്തിയോ ഒക്കെ ഉപയോഗിക്കാവുന്നതാണ്. ഒരു പാത്രത്തിലേക്ക് വെള്ളമൊഴിച്ച് തിളപ്പിക്കാൻ വച്ച ശേഷം മറ്റൊരു പാത്രത്തിലേക്ക് സോപ്പിന്റെ ബേസ് ചെറിയ കഷണങ്ങളാക്കി ചേർത്ത് അത് തിളക്കാനായി വച്ച വെള്ളത്തിന് മുകളിൽ വച്ച് മെൽറ്റ് ചെയ്തെടുക്കണം. ഇത് പൂർണമായും മെൽറ്റ് ആയി ഇളക്കിയെടുത്ത് ചെറുതായൊന്ന് ചൂടാറി വരുമ്പോൾ ഇതിലേക്ക് ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുത്ത 200 ഗ്രാം പഴുത്ത പപ്പായ ചേർത്ത് കൊടുക്കണം. Homemade Papaya Soap Recipe Video Credit : Leafy Kerala

Also Read : 5 പൈസ ചിലവില്ല; 2 ചേരുവ മതി കിലോ കണക്കിന് സോപ്പ് റെഡി, കുളിക്കാൻ ആവശ്യമായ സോപ്പ് 5 മിനിറ്റിൽ വീട്ടിലുണ്ടാക്കാം | How To Make Bath Soap Using Coconut Oil

Advertisement