ഒരു സവാള മതി; വീട്ടിലേക്ക് ആവശ്യമായ മല്ലിയില വീട്ടിൽ തന്നെ വളർത്തിയെടുക്കാം, ഏത് മല്ലിയും പിടിക്കും സവാള സൂത്രം | How Grow Coriander Easily At Home

How Grow Coriander Easily At Home : മല്ലി, പുതിന പോലുള്ള സാധനങ്ങൾ ഇന്ന് നമ്മൾ മലയാളികളുടെ പാചകത്തിൽ നിന്നും ഒഴിവാക്കാനാവാത്തവയായി മാറിയിരിക്കുന്നു. എന്നാൽ സാധാരണയായി ഇത്തരം ഇലകളെല്ലാം കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടായിരിക്കുക. ഒരു തവണത്തെ ഉപയോഗത്തിനുശേഷം മിക്കവാറും ഇവയെല്ലാം അളിഞ്ഞു പോകുന്ന പതിവും കണ്ടു വരുന്നു.

എന്നാൽ വീട്ടിലെ ആവശ്യങ്ങൾക്കുള്ള മല്ലിയില എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മല്ലിയില വളർത്തിയെടുക്കാൻ ആവശ്യമായിട്ടുള്ളത് ഒരു വലിയ സവാള, രണ്ടു തണ്ട് മല്ലി, കമ്പോസ്റ്റ്, പോട്ടിംഗ് മിക്സ്, പച്ചില ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു ഉള്ളിയെടുത്ത് അതിന്റെ നടുഭാഗം മുഴുവനും ചുരണ്ടി കളയുക. താഴെ ഭാഗത്തേക്ക് ചെറിയ ഓട്ട വരുന്ന രീതിയിലാണ് ഉള്ളി ശരിയാക്കി എടുക്കേണ്ടത്.

അതിനു ശേഷം മല്ലിയുടെ വേരിന്റെ ഭാഗം മാത്രം നിർത്തി ബാക്കി ഭാഗം കട്ട് ചെയ്തു കളയുക. കട്ട് ചെയ്തു വെച്ച മല്ലിയുടെ തണ്ട് ഉള്ളിയുടെ ഉള്ളിലേക്ക് ഇറക്കി വയ്ക്കുക. ശേഷം ഒരു പോട്ട് എടുത്ത് അതിന്റെ ഏറ്റവും താഴെയായി കുറച്ച് പച്ചില ഇട്ടു കൊടുക്കുക.തൊട്ടു മുകളിൽ അല്പം സോഫ്റ്റ് ആയ പോട്ടിങ് മിക്സ് ഇട്ടു കൊടുക്കുക.വീണ്ടും കുറച്ച് കമ്പോസ്റ്റ് ചേർത്തു കൊടുക്കുക. മുകളിൽ വീണ്ടും കുറച്ചുകൂടി മണ്ണിട്ട ശേഷം ഉള്ളി അതിനകത്തേക്ക് ഇറക്കിവച്ച് കൊടുക്കണം. ശേഷം നല്ലതുപോലെ വെള്ളം ഒഴിച്ച് കൊടുക്കുക.

മുകളിൽ ഒരു പ്ലാസ്റ്റിക്കുപ്പി കമഴ്ത്തി നല്ല തണലുള്ള ഭാഗത്തേക്ക് പോട്ട് കൊണ്ടുപോയി വയ്ക്കുക. ഇല നന്നായി വന്നു തുടങ്ങുമ്പോൾ ചെടി തണലുള്ള ഭാഗത്ത് നിന്നും വേണമെങ്കിൽ മാറ്റിവെക്കാവുന്നതാണ്. ഈ ഒരു രീതിയിൽ വീട്ടാവശ്യങ്ങൾക്കുള്ള മല്ലിയില വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. How Grow Coriander Easily At Home Video Credit : Poppy vlogs

How Grow Coriander Easily At Home

  • Crush & Soak Seeds
  • Lightly crush coriander seeds using your hand or a rolling pin (this helps germination).
  • Soak them in water for 12 hours or overnight.
  • Prepare the Pot or Garden Soil
  • Use a pot or tray with drainage holes.
  • Fill it with loose, fertile soil: 50% garden soil, 25% compost, 25% sand/cocopeat for drainage
  • Sow the Seeds
  • Sprinkle the seeds evenly over the soil.
  • Cover lightly with a thin layer of soil (don’t bury deep).
  • Gently press the soil and spray with water.
  • Watering
  • Keep the soil moist but not soggy.
  • Use a spray bottle to mist twice a day until sprouting.
  • Sunlight & Positioning
  • Place the pot where it gets indirect or morning sunlight (4–6 hrs).
  • Too much heat or sun may dry out tender leaves.
  • Germination
  • Seeds will germinate in 5–10 days.
  • Thin out crowded seedlings if needed to allow airflow.

Also Read : ഈ ട്രിക്ക് ചെയ്‌താൽ മതി; കുട്ട നിറയെ കുരുമുളക് കിട്ടും; ഒരു ചെറിയ കുരുമുളകിൽ നിന്നും കിലോ കണക്കിന് പറിക്കാം | Coconut Shell Tips In Black Pepper Cultivation

Grow Coriander EasilyGrow Coriander Easily At HomeHow Grow Coriander EasilyHow Grow Coriander Easily At Home
Comments (0)
Add Comment