How To Clean Chappals Easily : 10 മിനിറ്റിൽ എത്ര അഴുക്കുള്ള ചെരുപ്പും വൃത്തിയാക്കാം. നമ്മുടെ വീടുകളിൽ സാധാരണയായി കുട്ടികളുടെയൊക്കെ ചെരുപ്പുകൾ അഴുക്ക് പിടിച്ച് കിടക്കാറുണ്ട്. ഇത് പലപ്പോഴും എത്ര വൃത്തിയാക്കിയാലും നല്ലപോലെ വൃത്തിയായി കിട്ടാറില്ല. എന്നാൽ വളരെ പെട്ടെന്ന് വൃത്തികേടായ ചെരുപ്പുകൾ എങ്ങനെ വൃത്തിയാക്കി എടുക്കാം എന്ന് നോക്കാം.
ആദ്യമായി ഒരു പരന്ന പാത്രത്തിൽ കുറച്ച് ചെറു ചൂടുവെള്ളം എടുക്കണം. ശേഷം ഇതിലേക്ക് രണ്ട് സ്പൂൺ കല്ലുപ്പോ അല്ലെങ്കിൽ പൊടിയുപ്പോ ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് കുറച്ച് ടൂത്ത് പേസ്റ്റ് ചേർത്ത് കൊടുക്കണം. നമ്മൾ സാധാരണ വീട്ടിൽ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് ആയാൽ മതിയാകും. ശേഷം കുറച്ച് ബേക്കിംഗ് സോഡയും ഡിഷ് വാഷും കൂടെ ചേർത്ത് ഇതെല്ലാം കൂടെ നല്ലപോലെ മിക്സ് ചെയ്തെടുക്കണം. ഇതിൽ നിന്നും നന്നായി പത വരുന്നത് വരെ ഇത് മിക്സ് ചെയ്ത് കൊടുക്കണം. ഇത് നന്നായി പതഞ്ഞു വരുമ്പോൾ നമ്മൾ കഴുകാനായി മാറ്റി വച്ചിരിക്കുന്ന ചെരുപ്പ് ഈ വെള്ളത്തിലേക്ക് ഇറക്കിവച്ചു കൊടുക്കണം.
ആ സമയം ചെരിപ്പ് പൊങ്ങി വരികയാണെങ്കിൽ ചെരുപ്പിനു മുകളിലായി കനമുള്ള എന്തെങ്കിലും വച്ച് കൊടുത്ത് ഒരു അഞ്ചുമിനിറ്റ് അനക്കാതെ വയ്ക്കണം. ഇതുപോലെ ചെരുപ്പ് മറിച്ച് വച്ച് നേരത്തെ ചെയ്ത പോലെ അതിനു മുകളിലായി കല്ലോ എന്തെങ്കിലും കനമുള്ള വസ്തുക്കളോ കയറ്റി അഞ്ചുമിനിറ്റ് നേരം അനക്കാതെ വയ്ക്കണം. ചെരുപ്പ് പൊങ്ങി പോകാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.
അഞ്ചു മിനിറ്റിനു ശേഷം ചെരുപ്പ് പുറത്തെടുത്ത് ഒരു ബ്രഷ് ഉപയോഗിച്ച് നല്ലപോലെ ഉരച്ച് വൃത്തിയാക്കി എടുക്കണം. ചെരുപ്പിന്റെ എല്ലാ ഭാഗവും ബ്രഷ് ഉപയോഗിച്ച് നല്ലപോലെ ഉരച്ച് കഴുകി വൃത്തിയാക്കിയെടുത്താൽ നല്ല പുതു പുത്തൻ ചെരുപ്പായി നിങ്ങളുടെ പഴയ ചെരുപ്പിനെ മാറ്റിയെടുക്കാം. വളരെ എളുപ്പത്തിൽ എത്ര അഴുക്കുപിടിച്ച ചെരുപ്പും വൃത്തിയാക്കിയെടുക്കുന്ന ഈ ടിപ്പ് നിങ്ങളും പരീക്ഷിച്ചു നോക്കാൻ മറക്കല്ലേ. How To Clean Chappals Easily Credit : Dream world
[…] Also Read : എത്ര അഴുക്കു പ&#… […]