ഇതിലും എളുപ്പവഴി വേറെയില്ല; എത്ര കിലോ കൂർക്കയും 5 മിനിറ്റിൽ ക്ലീനാക്കാം, ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും | How To Clean Koorka Easily

How To Clean Koorka Easily : കഴിക്കാൻ വളരെയധികം രുചിയുള്ള ഒരു കിഴങ്ങ് വർഗ്ഗമാണ് കൂർക്ക. കൂർക്ക കറിയായും ഉപ്പേരിയായും ഇറച്ചിയോട് ചേർത്തുമെല്ലാം ഉണ്ടാക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. എന്നാൽ മിക്കപ്പോഴും കൂർക്ക ഉപയോഗിക്കുമ്പോൾ അത് വൃത്തിയാക്കി എടുക്കലാണ് പണിയുള്ള കാര്യം. കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ ചെയ്യാവുന്ന ഒരു ട്രിക്ക് പരിചയപ്പെടാം.

ആദ്യം കൂർക്ക വെള്ളം ഒഴിച്ച് രണ്ടോ മൂന്നോ പ്രാവശ്യം നല്ലതുപോലെ കഴുകി എടുക്കണം. കൂർക്കയിൽ ഒട്ടും മണ്ണില്ലാത്ത രീതിയിൽ വേണം,പൈപ്പിനു ചുവട്ടിൽ വച്ച് കഴുകിയെടുക്കാൻ. ഇത്തരത്തിൽ മണ്ണ് മുഴുവനായും കളഞ്ഞെടുത്ത കൂർക്ക ഒരു പാത്രത്തിൽ വെള്ളം നിറച്ച് അതിൽ കുതിരാനായി ഇടണം.

കുറഞ്ഞത് അരമണിക്കൂർ സമയമെങ്കിലും കുതിരാനായി ഇടേണ്ടിവരും. അതല്ല കൂടുതൽ സമയം കിട്ടുകയാണെങ്കിൽ അത്രയും സമയം കൂർക്ക വെള്ളത്തിൽ കുതിർത്തി വെച്ചാൽ തൊലി എളുപ്പം കളഞ്ഞെടുക്കാം. ഇത്തരത്തിൽ വെള്ളത്തിൽ കുതിർത്തിയെടുത്ത കൂർക്ക നല്ല വായ് വട്ടമുള്ള ഒരു പ്ലാസ്റ്റിക് ജാറിന്റെ മുക്കാൽ ഭാഗം നിറയുന്നത് വരെ ഇട്ടു കൊടുക്കാവുന്നതാണ്. അതിലേക്ക് രണ്ട് സ്പൂൺ കല്ലുപ്പ് കൂടി ചേർത്ത്,അടച്ച്, നല്ലതുപോലെ കുലുക്കുക. കുറച്ച് സമയം വ്യത്യസ്ത ദിശകളിൽ ബോട്ടിൽ ഇങ്ങനെ കുലുക്കണം.

ശേഷം കൂർക്കയുടെ തൊലി പോയി തുടങ്ങുമ്പോൾ അതിലെ വെള്ളം ഊറ്റിക്കളഞ്ഞ് കൂർക്ക മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇതേ രീതിയിൽ കൂർക്കയുടെ അളവനുസരിച്ച് രണ്ടുമൂന്നോ ബാച്ചുകൾ ആയി മുഴുവൻ കൂർക്കയും വളരെ എളുപ്പത്തിൽ തൊലി കളഞ്ഞ് എടുക്കാവുന്നതാണ്. ഇപ്പോൾ ലഭിക്കുന്ന കൂർക്കയിൽ കേടായതും, ചെറിയ രീതിയിൽ തൊലി കളയാൻ ഉണ്ടെങ്കിൽ അതും കളഞ്ഞു ബാക്കി കൂർക്ക ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ വൃത്തിയാക്കിയെടുത്ത കൂർക്ക ഉപയോഗിച്ച് നല്ല രുചികരമായ കറികളും, ഉപ്പേരിയുമെല്ലാം,ഇനി എളുപ്പത്തിൽ തയ്യാറാക്കാം. How To Clean Koorka Easily Video Credit : Kruti’s – The Creative Zone

How To Clean Koorka Easily

Also Read : ഇനി എന്തെളുപ്പം; കയ്യിൽ ഒരു തരി കറ ആവാതെ കൂർക്ക വൃത്തിയാക്കാം, ഒരു കുക്കർ മതി 5 മിനിറ്റിൽ കൂർക്ക ക്ലീൻ ക്ലീൻ | Koorka Cleaning Easy Trick

Clean Koorka EasilyHow To Clean Koorka Easily
Comments (0)
Add Comment