മിക്സിയുടെ അടിഭാഗം വൃത്തികേടയോ.!? ഇതൊന്ന് തൊട്ടാൽ ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്യാം, എത്ര അഴുക്ക് പിടിച്ച മിക്സിജാറും പുത്തൻ പോലെ തിളങ്ങും | How To Clean Mixie Jar

How To Clean Mixie Jar : ഈ ഒരു സൂത്രം പ്രയോഗിച്ചാൽ മിക്സി വെട്ടിത്തിളങ്ങും. അടുക്കള ഉപകരണങ്ങളിൽ പ്രധാനിയാണ് മിക്സി. ഇന്ന് മിക്സിയുടെ ഉപയോഗമില്ലാത്തവരായി ആരും തന്നെ ഇല്ല എന്ന് വേണം പറയാൻ. സ്ത്രീകൾക്ക് അടുക്കളയിലെ ഏറ്റവും വലിയ സഹായി കൂടിയാണ് മിക്സി. ഉപയോഗക്കൂടുതലും അതുപോലെ തന്നെ ഉപയോഗിക്കുന്ന രീതിയും മിക്സി വൃത്തിഹീനമാകുവാൻ കാരണമാകാറുണ്ട്. ഇത്തരത്തിൽ അഴുക്ക് പറ്റിപ്പിടിച്ചിരിക്കുന്ന മിക്സിയെ അടുക്കളയിലെ പൊടിക്കൈകൾ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം.

അതിനായി നമുക്ക് മിക്സിയുടെ ഒരു ജാർ എടുത്ത് അതിന്റെ പുറകു വശവും ചുറ്റുഭാഗവും വൃത്തിഹീനമായിട്ടുണ്ടോ എന്ന് പരിശോധിക്കുക. അഴുക്ക് പറ്റിപ്പിടിച്ചിരിക്കുന്ന ജാർ ആണെങ്കിൽ അതിനെ കമഴ്ത്തി വെച്ച് പുറകുവശത്ത് അല്പം ബേക്കിംഗ് സോഡയും കുറച്ചു വിനാഗിരിയും പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഏതെങ്കിലുമൊരു ലിക്വിഡും കൂടി ഒഴിച്ച് കുറച്ച് ചൂട് വെള്ളവും ഒഴിച്ച് വയ്ക്കുക. ശേഷം രണ്ടു മിനിറ്റ് നേരം വെയിറ്റ് ചെയ്യുക.

അടുത്തതായി ക്ലീൻ ചെയ്യാനായി ഒരു ടൂത്ത് ബ്രഷിന്റെയോ മറ്റു ബ്രഷുകളുടെയോ സഹായം ഉപയോഗപ്പെടുത്താം. ഇത്തരത്തിൽ ബ്രഷ് ഉപയോഗിച്ച് ചെറുതായി ഒന്ന് സ്ക്രബ് ചെയ്ത്‌ കഴിഞ്ഞാൽ തന്നെ മിക്സിക്ക് ഇടയിൽ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്കും മാലിന്യങ്ങളും വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. അടുക്കളയിലെ ഇത്തരത്തിലുള്ള ഉപയോഗ വസ്തുക്കളുടെ ശുചിത്വം നല്ല ഭക്ഷണം പാകം ചെയ്യുവാനും അടുക്കളയും പരിസരവും വൃത്തിയായും മനോഹരമായും നിലനിർത്തുവാനും സഹായിക്കും.

കൂടാതെ വൃത്തി എന്നത് നല്ല ആരോഗ്യത്തിനും നല്ല മാനസിക ആരോഗ്യത്തിനും കാരണമാവുകയും ചെയ്യുന്നു. ഇതുപോലുള്ള സിമ്പിൾ ടിപ്പുകൾ ഉപയോഗിച്ച് നമ്മളുടെ നിത്യോപയോഗ വസ്തുക്കൾ വളരെ ഭംഗിയോടെയും വൃത്തിയോടെയും സൂക്ഷിക്കാൻ കഴിയുന്നതാണ്. എല്ലാവരും ഈ ഒരു ട്രിക്ക് പ്രയോജനപ്പെടുത്തണേ. How To Clean Mixie Jar Video Credit : Malayali Corner

How To Clean Mixie Jar

Also Read : മിക്സിയുടെ ജാർ ഒറ്റ സെക്കന്റിൽ ശരിയാക്കാം; ഇതുപോലെ ചെയ്‌താൽ പുതുപുത്തനാവും, അഴുക്കുപിടിച്ച മിക്സി ജാർ എളുപ്പത്തിൽ റെഡിയാക്കാം | Mixie Jar Repair Tip

How To Clean Mixie Jar